ചെമ്പൂക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പൂക്കാവ്
നഗരപ്രാന്തം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

തൃശ്ശൂർ നഗരത്തിലെ കിഴക്ക്-വടക്ക് ഭാഗത്തെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് ചെമ്പൂക്കാവ്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ഈ സ്ഥലം പന്ത്രണ്ടാം വാർഡ് പ്രതിനിധാനം ചെയ്യുന്നു. നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

തൃശ്ശൂർ മൃഗശാല, ആർക്കിയോളജിക്കൽ മ്യൂസിയം, ടൗൺ ഹാൾ എന്നിവ ഇതിൽ പ്രധാനമാണ്. 1975 ലാണ് ആർക്കിയോളജികൽ മ്യൂസിയം ഇവിടെ സ്ഥാപിച്ചത്.[1][2] തൃശ്ശൂരിലെ സർക്കാർ പോളിടെൿനിക് ആയ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[3]

ചെമ്പുക്കാവിലുള്ള സർക്കാർ സ്ഥാപനങ്ങൾ‍[തിരുത്തുക]

 • തൃശ്ശൂർ മൃഗശാല
 • ആർക്കിയോളജിക്കൽ മ്യൂസിയം
 • തൃശ്ശൂർ ടൗൺ ഹാൾ
 • രാമനിലയം
 • കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസ്
 • പൊതുമരാമത്ത് ഗസ്റ്റ് ഹൗസ്
 • ജില്ലാ സബ്ബ് ട്രഷറി
 • മഹാരാജാസ് ടെക്നികൾ ഇൻസ്റ്റിട്യൂട്ട്
 • ടെക്നിക്കൽ ഹൈ സ്കൂൾ തൃശ്ശൂർ
 • വി.എച്ച്.എസ്.സി.
 • ഓഫീസ് ഓഫ് ദി നാഷണൽ ഹൈവെ.
 • മണ്ണു ഗവേഷണ വിഭാഗം ഡയറക്ടർ ഓഫീസ്.
 • ഇന്ത്യൻ ആർമി എക്സ് സർവീസ് മെൻസ് ഓഫീസ്
 • തൃശ്ശൂർ സബ്ബ് രജിസ്ട്രാർ ഓഫീസ്
 • കേരള സാഹിത്യ അക്കാദമി
 • ജവഹർ ബാല ഭവൻ
 • കേരളാ ടൂറിസം വകുപ്പ് ഇൻഫർമേഷൻ ഓഫീസ്
 • ഓഫീസ് ഓഫ് കേരളാ സോഷ്യൽ ഫോറസ്ട്രി ഓഫീസ്
 • ഇൻസ്റ്റിട്യൂട്ട് ഓഫ് ഫൈൻ ആർട്സ്

CSB Bank Ltd Head Office

പൊതുമേഖലാ സ്ഥാപനങ്ങൾ[തിരുത്തുക]

 • വൈ.എം.സി.എ.

എത്തിച്ചേരാൻ[തിരുത്തുക]

 • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ - തൃശ്ശൂർ - 2 കി.മി
 • ബസ്സ് മാർഗ്ഗം തൃശ്ശൂരിൽ എത്തിയതിനു ശേഷം ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്.
 • ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

അവലംബം[തിരുത്തുക]

 1. http://www.asiarooms.com/travel-guide/india/kerala/museums-in-kerala/archeological-museum-thrissur.html[പ്രവർത്തിക്കാത്ത കണ്ണി]
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-24.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-24.


"https://ml.wikipedia.org/w/index.php?title=ചെമ്പൂക്കാവ്&oldid=3797072" എന്ന താളിൽനിന്ന് ശേഖരിച്ചത്