ഉള്ളടക്കത്തിലേക്ക് പോവുക

ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.എസ്.എഫ്.ഇ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
പൊതുമേഖല
വ്യവസായംബാങ്കേതര ധനകാര്യസ്ഥാപനം
സ്ഥാപിതം1969
സ്ഥാപകൻകേരളസർക്കാർ
ആസ്ഥാനംതൃശൂർ, കേരളം
ലൊക്കേഷനുകളുടെ എണ്ണം
650+
സേവന മേഖല(കൾ)കേരളം
പ്രധാന വ്യക്തി
കെ. വരദരാജൻ (ചെയർമാൻ)
ഡോ. എസ്. കെ. സനിൽ (എം.ഡി.)[1]
ഉത്പന്നങ്ങൾചിട്ടി, വായ്പ, സമ്പാദ്യം, പണക്കൈമാറ്റം തുടങ്ങിയവ
വരുമാനംIncrease 70000 കോടി രൂപ
279 കോടി രൂപ
Total equity100 കോടി രൂപ
ഉടമസ്ഥൻകേരളസർക്കാർ
വെബ്സൈറ്റ്http://ksfe.com

കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കേതര ധനകാര്യസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദ കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌ (ഇംഗ്ലീഷ്: The Kerala State Financial Enterprises Limited). 1969-ലാരംഭിച്ച ഈ സ്ഥാപനം, ആരംഭകാലത്ത് ചിട്ടി നടത്തിപ്പ് മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് വായ്പ അടക്കമുള്ള മറ്റ് ധനകാര്യ ഇടപാടുകളും ആരംഭിച്ചു. കേരളത്തിലുടനീളം 650-ലധികം ശാഖകളും ₹70000 കോടിയിലധികം വിറ്റുവരവും 50 ലക്ഷത്തോളം ഇടപാടുകാരുമുള്ള കെ.എസ്.എഫ്.ഇ. കേരളത്തിലെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യസ്ഥാപനമാണ്.[അവലംബം ആവശ്യമാണ്] ഒരു സാമ്പത്തികവ്യവഹാരം എന്ന നിലയിൽ യാതൊരു വ്യവസ്ഥകൾക്കും വിധേയമല്ലാതിരുന്ന ചിട്ടിയെ ഒരു ആധുനിക സാമ്പത്തിക ഉൽപ്പന്നമാക്കാൻ സാധിച്ചു എന്നതാണ്‌ കെ.എസ്‌.എഫ്‌.ഇ. കേരളത്തിന്റെ സാമ്പത്തികചരിത്രത്തിൽ വഹിച്ച ഏറ്റവും പ്രധാനപ്പെട്ട പങ്ക്‌.[അവലംബം ആവശ്യമാണ്]

ചരിത്രം

[തിരുത്തുക]
ഒരു കെ എസ് എഫ് ഇ ശാഖയിലെ ചിട്ടി നറുക്കെടുപ്പിനുള്ള ഒരുക്കങ്ങൾ

45 ജീവനക്കാരും 10 ശാഖകളും 2 ലക്ഷം രൂപയുടെ പ്രവർത്തനമൂലധനവുമായി 1969-ലാണ് കെ.എസ്‌.എഫ്‌.ഇ. പ്രവർത്തനമാരംഭിച്ചത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]