ചെങ്കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെങ്കുയിൽ
CacomantisSonneratii.svg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: പക്ഷി
നിര: Cuculiformes
കുടുംബം: Cuculidae
ജനുസ്സ്: Cacomantis
വർഗ്ഗം: ''C. sonneratii''
ശാസ്ത്രീയ നാമം
Cacomantis sonneratii
(Latham, 1790)
CacomantisSonneratiiMap.svg
പര്യായങ്ങൾ

Penthoceryx sonneratii

കേരളത്തിൽ ദേശാടനക്കിളിയായി എത്തുന്ന കുയിൽ വർഗ്ഗത്തിൽ പെടുന്ന ഒരു പക്ഷിയാണ് ചെങ്കുയിൽ (ഇംഗ്ലീഷ്: Banded Bay Cuckoo, ശാസ്ത്രീയ നാമം: Cacomantis sonneratii). ഇതൊരു ചെറിയ കുയിലാണ്.

രൂപവിവരണം[തിരുത്തുക]

Head pattern

തലയും പുറകുവശവും നല്ല ചെമ്പിച്ച തവിട്ടു നിറമാണ്, അതിൽ നിറയെ കടുത്ത തവിട്ടു നിറത്തിലുള്ള വരകളുണ്ട്. താടി മുതൽ ഗുദം വരെ വിലങ്ങനെ ചെറിയ കറുത്ത വരകളുള്ള മങ്ങിയ വെള്ള നിറം. വാലിനറ്റത്ത് വേളുത്ത നിറം അതിനു മുകളിലായി കറുത്ത വര. ബാക്കി വാൽ മുഴുവൻ ചെമ്പിച്ച തവിട്ടു നിറം. കണ്ണിൽ കൂടി കടുത്ത തവിട്ടു നിറത്തിലുള്ള വര. അതിനു മുകളിൽ വെളുത്ത പുരികം. [2] ആണും പെണ്ണും കാഴ്ചയിൽ ഒരു പോലെയാണ്. കൃഷ്ണമണി മഞ്ഞനിറമാണ്.[3] 22 സെ.മീ നീളമുണ്ട്.


വിതരണം[തിരുത്തുക]

പൂർണ്ണമായോ ഭാഗികമായോ ദേശാടനം നടത്തുന്നവയാണ്. ഭാരതത്തിൽ ഇവയെ മഴക്കാലത്താണ് കാണുന്നത്. ഉയരം കുറഞ്ഞ കുന്നുകളിലുള്ള നല്ല കാടുകളിൽ കാണപ്പെടുന്നു.

പ്രജനനം[തിരുത്തുക]

മറ്റു പല കുയിലുകളെപോലെ ഇതും മറ്റു പക്ഷികളുടെ കൂട്ടിലാണ് മുട്ടയിടുന്നത്. ചിലുചിലപ്പന്മാർ, ഇരട്ടത്തലച്ചി, അയോറ, തീക്കുരുവി മുതലായവയുടെ കൂട്ടിൽ മുട്ടയിടും. ദേശങ്ങൾക്കനുസരിച്ച് മുട്ടയിടുന്ന കാലത്തിന് മാറ്റമുണ്ട്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Cacomantis sonneratii". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  3. Payne, Robert B. (2005). The cuckoos. Oxford University Press. pp. 430–433. ഐ.എസ്.ബി.എൻ. 0-19-850213-3. 
"https://ml.wikipedia.org/w/index.php?title=ചെങ്കുയിൽ&oldid=1920726" എന്ന താളിൽനിന്നു ശേഖരിച്ചത്