തീക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീക്കുരുവി
Orange minivet
പെൺകുരുവി, ശ്രീലങ്കയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. flammeus
Binomial name
Pericrocotus flammeus
Forster, 1781
Synonyms

Pericrocotus speciosus

ആൺ കുരുവി, കണ്ണൂരിൽ നിന്നും
orange minivet (Pericrocotus flammeus)നെല്ലിയാമ്പതിയിൽ നിന്നും

നാട്ടുബുൾബുളിനോളം വലിപ്പമുള്ള കാട്ടുപക്ഷിയാണു തീക്കുരുവി (Orange minivet).[2] [3][4][5] കാംപിഫാഗിഡേ (Campephagidae) പക്ഷികുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം പെരിക്രോകോറ്റസ് ഫ്ളമ്മിയസ്' (Pericrocotus flammeus). ശ്രീലങ്ക, മലേഷ്യ, മ്യാൻമർ, ഇന്തോ-ചൈന തുടങ്ങിയ പ്രദേശങ്ങളിൽ തീക്കുരുവികളെ കാണാം. ഹിമാലയ പ്രദേശങ്ങളിലും അസം, പഴനി, നീലഗിരി, തെക്കൻ ആർക്കോട്ട് എന്നിവിടങ്ങളിലും ഇത്തരം പക്ഷികളുണ്ട്. നിത്യഹരിതവനങ്ങളിലും ഇലകൊഴിയും കാടുകളിലും 1200 മീറ്റർ വരെ ഉയരമുള്ള കുന്നിൻ പ്രദേശങ്ങളിലും ചെറുകൂട്ടങ്ങളായി ഇവയെ കാണാം.

ആൺ പക്ഷികളുടെ തല, കഴുത്ത്, മുഖം, താടി എന്നീ ഭാഗങ്ങളെല്ലാം നല്ല കറുപ്പുനിറമായിരിക്കും. ചിറകിന്റെ പകുതിയിലധികം ഭാഗവും വാലിന്റെ മധ്യഭാഗത്തുള്ള തൂവലുകളും പക്ഷിയുടെ പുറം ഭാഗവും കറുപ്പുനിറം തന്നെയാണ്; ബാക്കി ഭാഗങ്ങൾക്കെല്ലാം കടും ചുവപ്പും. എന്നാൽ പെൺപക്ഷിയുടെ ശരീരത്തിൽ ചുവപ്പുനിറമേയില്ല. പ്രായപൂർത്തിയെത്താത്ത കുഞ്ഞുങ്ങൾ പെൺപക്ഷിയെപ്പോലിരിക്കും. പെൺപക്ഷിയുടെ നെറ്റിത്തടം മുതൽ പുറത്തിന്റെ മധ്യഭാഗം വരെ പച്ചകലർന്ന ചാരനിറവും ചിറകുകളും വാലും മങ്ങിയ കറുപ്പുനിറവും താടിയും കഴുത്തും മുഖവും ബാക്കി ഭാഗങ്ങളും നല്ല മഞ്ഞനിറവും ആയിരിക്കും.

ഉയരം കൂടിയ വൃക്ഷങ്ങളിൽ നിന്ന് മറ്റു വൃക്ഷങ്ങളിലേക്കും ശാഖകളിലേക്കും പറന്ന് പ്രാണികളേയും ചെറു പാറ്റകളേയും ഇവ പിടിച്ചു ഭക്ഷിക്കുന്നു. പ്രാണികളാണ് ഇവയുടെ മുഖ്യ ആഹാരം.

തീക്കുരുവികളുടെ പ്രജനനകാലം ജനുവരി മുതൽ ജുലൈ വരെയാണ്. ഇവ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞു വിരിയിക്കുന്നു. കൂട് വളരെ ചെറുതും കപ്പിന്റെ ആകൃതിയിലുള്ളതുമാണ്. നല്ല ശോഭയുള്ള 2-4 മുട്ടകളിടും. മുട്ടകൾക്ക് ഇളം പച്ചനിറമാണ്; 23 ത 17 മി.മീ. വലിപ്പമുണ്ടാകും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് വെണ്ണയുടെ നിറമായിരിക്കും. കൂടുവിട്ട് പറക്കാനാകുമ്പോഴേക്കും കുഞ്ഞുങ്ങൾക്ക് ചുവപ്പോ മഞ്ഞയോ നിറം ആകുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2004). Pericrocotus flammeus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006. Database entry includes justification for why this species is of least concern
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)

പുറംകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തീക്കുരുവി&oldid=3989412" എന്ന താളിൽനിന്ന് ശേഖരിച്ചത്