മിസ് കേരള മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെങ്കണിയാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മിസ് കേരള മത്സ്യം
Pdenisonii.jpg
Scientific classification
Kingdom: ജന്തു
Phylum: കോർഡേറ്റുകൾ
Class: ആക്റ്റിനോറ്റെറിജിയൈ
Order: Cypriniformes
Family: പരൽ
Genus: Puntius
Species: S. denisonii
Binomial name
സഹ്യാദ്രിയ ഡെനിസോണി
(Day, 1865)
Synonyms

Barbus denisonii (Day, 1865)
Crossocheilus denisonii (Day, 1865)
Barbus denisoni (Day, 1865)

കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ[1]. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്.[2][3]. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് [4][5]. വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴ, അച്ചൻ‌കോവിലാർ, ചാലിയാർ എന്നിവകളിലും മുണ്ടക്കയത്തിനടുത്തുമായി നാല് ആവാസകേന്ദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[6]

പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയുള്ളതിനാൽ അത്യാകർഷകമായിരിക്കുന്ന "മിസ് കേരള" അലങ്കാര മത്സ്യ വിപണിയിൽ ഒന്നിന് 1500 രൂപയോളം വിലമതിക്കപ്പെടുന്നതായി പറയപ്പെടുന്നു. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ആ അവസ്ഥയിലായ ജീവിവർഗ്ഗങ്ങളുടെ ചെമ്പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്.[7]

പ്രകൃതിദത്തമായ ആവാസസ്ഥാനങ്ങൾക്കു വെളിയിൽ ഇതിന്റെ പ്രേരിതപ്രജനനത്തിനുള്ള ശ്രമങ്ങൾ ഭാഗികവിജയം മാത്രം കൈവരിച്ചതായി പറയപ്പെടുന്നു.[6]

പേരിനു പിന്നിൽ[തിരുത്തുക]

1865 ൽ മുണ്ടക്കയത്തുനിന്ന് ഫാദർ ഹെൻട്രി ബേക്കർ ശേഖരിച്ച ഈ മത്സ്യയിനത്തിന്, ഡോ.ഫ്രാൻസിസ് ഡെ എന്ന ജന്തുശാസ്ത്രജ്ഞനാണ് മദ്രാസ് ഗവർണറും പ്രകൃതിസ്നേഹിയുമായിരുന്ന ഡെനീസനോടുള്ള ബഹുമാനാർഥം 'ലേബിയോ ഡെനിസോണി' എന്ന് പേരിട്ടത്. 'പുന്റിയസ്', 'ബാർബസ്' തുടങ്ങി പല ജീനസുകളിലായി ഈ മത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെട്ടു[2].

അവലംബം[തിരുത്തുക]

  1. "'മിസ് കേരള' കുഞ്ഞുങ്ങൾക്കു ജന്മം നൽകി". ദീപിക. Retrieved 12 ഫെബ്രുവരി 2010.  Check date values in: |accessdate= (help)
  2. 2.0 2.1 "'മിസ് കേരള'യുടെ പേര് മാറുന്നു; ഇനി സഹ്യാദ്രിയുടെ നാമത്തിൽ". മാതൃഭൂമി ദിനപ്പത്രം. Retrieved 27 നവംബർ 2013.  Check date values in: |accessdate= (help)
  3. http://www.threatenedtaxa.org/ZooPrintJournal/2013/November/o367326xi134932-4938.pdf
  4. Devi, R. & Boguskaya, N. (2007). "Puntius denisonii". IUCN Red List of Threatened Species. Version 2007. International Union for Conservation of Nature. 
  5. "Endangered Beauty", 2010 ജനുവരി 11-ലെ ഹിന്ദു ദിനപ്പത്രത്തിലെ മുഖപ്രസംഗം [1]
  6. 6.0 6.1 Dennis Marcus Mathew (31 ജനുവരി 2010). "'Miss Kerala' finds spot on IUCN Red List" (in ഇംഗ്ലീഷ്). The Hindu. Retrieved 12 ഫെബ്രുവരി 2010.  Check date values in: |accessdate=, |date= (help)
  7. ""മിസ് കേരള' റെഡ് ലിസ്റ്റിൽ". മെട്രൊ വാർത്ത. 01 ഫെബ്രുവരി 2010. Retrieved 12 ഫെബ്രുവരി 2010.  Check date values in: |accessdate=, |date= (help)


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്_കേരള_മത്സ്യം&oldid=2585555" എന്ന താളിൽനിന്നു ശേഖരിച്ചത്