ചിപ്പി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chippy/Shilpa
ജനനം
Divya

(1976-06-01) 1 ജൂൺ 1976  (47 വയസ്സ്)
തൊഴിൽFilm actress
സജീവ കാലം1993-2002 (Films)
2002-2013 (Television serials)
2017-Present (Television serials)
ജീവിതപങ്കാളി(കൾ)
M. Renjith
(m. 2001)
കുട്ടികൾ1
മാതാപിതാക്ക(ൾ)Shaji
Thankam

മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ്‌ നേടി. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

വ്യക്തിജീവിതം[തിരുത്തുക]

1975 ജൂൺ ഒന്നിന് ഷാജിയുടെയും തങ്കത്തിന്റെയും മൂത്തമകളായി തിരുവനന്തപുരത്ത് ജനിച്ചു. ചലച്ചിത്ര നിർമാതാവ് രഞ്ജിത്ത് രജപുത്ര ആണ് ചിപ്പിയുടെ ഭർത്താവ്. ഏക മകൾ അവന്തിക.

അഭിനയിച്ച ചലച്ചിത്രങ്ങൾ[1][തിരുത്തുക]

സിനിമ കഥാപാത്രം സംവിധാനം വർഷം
കുസൃതി അനിൾബാബു 2004
കാറ്റു വന്നു വിളിച്ചപ്പോൾ സീത ശശി പറവൂർ 2001
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ രാജൻ പി ദേവ് 1998
പൂത്തിരുവാതിര രാവിൽ വി ആർ ഗോപിനാഥ് 1998
അസുരവംശം ഷാജി കൈലാസ് 1997
കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി 1996
ദേവരാഗം ഭരതൻ 1996
കല്യാണസൗഗന്ധികം വസുമതി വിനയൻ 1996
ഈ പുഴയും കടന്ന് ആരതി കമൽ 1996
പടനായകൻ ശ്രീദേവി നിസ്സാർ 1996
ഹാർബർ പി അനിൽ, ബാബു നാരായണൻ 1996
ഹിറ്റ്ലർ തുളസി സിദ്ദിക്ക് 1996
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് പി അനിൽ, ബാബു നാരായണൻ 1995
പ്രായിക്കര പാപ്പാൻ രാധ ടി എസ് സുരേഷ് ബാബു 1995
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
സർഗ്ഗവസന്തം അഭിരാമി അനിൽ ദാസ് 1995
കുസൃതിക്കാറ്റ് ഗംഗ സുരേഷ് വിനു 1995
സ്ഫടികം ജാൻസി ചാക്കോ ഭദ്രൻ 1995
മിന്നാമിനുങ്ങിനും മിന്നുകെട്ട് ഇന്ദിര തുളസീദാസ് 1995
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സിന്ധു സത്യൻ അന്തിക്കാട് 1995
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് ദമയന്തി രാജസേനൻ 1994
വെണ്ടർ ഡാനിയൽ ബാലു കിരിയത്ത് 1994
സോപാനം ജയരാജ് 1994
സന്താനഗോപാലം സത്യൻ അന്തിക്കാട് 1994
പുത്രൻ ജൂഡ് അട്ടിപ്പേറ്റി 1994
പാഥേയം ഹരിത മേനോൻ ഭരതൻ 1993
  1. http://www.m3db.com/artists/20326
"https://ml.wikipedia.org/w/index.php?title=ചിപ്പി_(നടി)&oldid=3252699" എന്ന താളിൽനിന്ന് ശേഖരിച്ചത്