അസുരവംശം
| അസുരവംശം | |
|---|---|
| സംവിധാനം | ഷാജി കൈലാസ് |
| കഥ | രഞ്ജിത് |
| തിരക്കഥ | രഞ്ജിത് |
| നിർമ്മാണം | ആർ.മോഹൻ |
| അഭിനേതാക്കൾ | മനോജ് കെ. ജയൻ പ്രിയാമണി ബിജു മേനോൻ സിദ്ദീഖ് സായികുമാർ നരേന്ദ്രപ്രസാദ് |
| ഛായാഗ്രഹണം | വി.മണികണ്ഠൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സംഗീതം | രാജാമണി |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
അസുരവംശം 1997-ൽ രഞ്ജിത്ത് രചിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. ഛായാഗ്രഹണം നിർവഹിച്ചത് മണികണ്ഠനാണ്. ചിത്രത്തിൽ മനോജ് കെ. ജയൻ, സിദ്ദിഖ്, ബിജു മേനോൻ, നരേന്ദ്രപ്രസാദ്, സായികുമാർ, പ്രിയ രാമൻ, ചിപ്പി എന്നിവർ അഭിനയിച്ചിരിക്കുന്നു. [1] [2]
കോഴിക്കോട് നഗരത്തിലെ പാളയം മാർക്കറ്റ് അടക്കിഭരിക്കുന്ന അധോലോക ഗുണ്ടാനേതാവാണ് പാളയം മുരുകൻ ( മനോജ് കെ. ജയൻ ). ഒരു പ്രഭുകുടുംബത്തിൽ നിന്നുള്ള അദ്ദേഹം മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ളയാളാണെങ്കിലും കോളേജ് പഠനകാലത്ത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടു. കൊലപാതകക്കുറ്റത്തിന് ജയിലിലായതിനെത്തുടർന്ന് സഹോദരി ( ബിന്ദു പണിക്കർ ) അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കി. മേയർ സ്വാമിയുമായി ( നരേന്ദ്രപ്രസാദ് ) സഖ്യമുണ്ടാക്കിയും വിശ്വസ്ത അനുയായിയായ ദോസ്ത് വിശ്വന്റെ ( സിദ്ദിഖ് ) കായികബലത്തിന്റെ സഹായത്തോടെയും മുരുകൻ നഗരത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി മാറുന്നു. ഭൂമി ഇടപാടുകൾക്ക് മധ്യസ്ഥത വഹിക്കുക, രാഷ്ട്രീയ പാർട്ടികൾക്കായി ഹർത്താലുകൾ സംഘടിപ്പിക്കുക, കൊലപാതകങ്ങൾ നടത്തുക എന്നിവ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. വ്യക്തിജീവിതത്തിൽ ദോസ്തുമായി അദ്ദേഹത്തിന് ആഴത്തിൽ വേരൂന്നിയ സൗഹൃദമുണ്ട്. ദത്തെടുത്ത സഹോദരിയുടെ ( ചിപ്പി ) വൈദ്യപഠനത്തിന്റെ ചെലവ് വഹിക്കുന്നതും അദ്ദേഹമാണ്. പാളയം മാർക്കറ്റിലെ ജനങ്ങൾക്ക് അദ്ദേഹം പ്രിയങ്കരനുമാണ്.
ഒരു ഭൂമി ഇടപാടിനെച്ചൊല്ലി മുരുകൻ മേയർ സ്വാമിയുമായി ഏറ്റുമുട്ടുന്നതോടെ കഥ വഴിത്തിരിവിലെത്തുന്നു. മുരുകൻ മൂസ സേട്ടിനെ ( രാജൻ പി. ദേവ് ) തുണയ്ക്കുമ്പോൾ, ഹുസൈൻ ഹാജിയും (റിസബാവ) തട്ടേൽ സഹോദരന്മാരായ മണിയും ( സി.ഐ. പോൾ ) ബോബിയും ( സായി കുമാർ ) നയിക്കുന്ന സംഘത്തെയാണ് മേയർ സ്വാമി പിന്തുണയ്ക്കുന്നത്. മേയർ സ്വാമി മൂസ സേട്ടിനെ കൊലപ്പെടുത്താൻ ഏർപ്പാടാക്കുന്നതോടെ കഥ കൂടുതൽ സങ്കീർണ്ണമാകുന്നു. അവരുടെ ഉദ്ദേശ്യം അറിയില്ലെങ്കിലും നന്ദിത മേനോൻ ( പ്രിയ രാമൻ ) എന്ന യുവവ്യവസായിയും മുരുകനെതിരെ അവരോടൊപ്പം ചേരുന്നു.
മുരുകനെ നേരിടാൻ നഗരത്തിലേക്ക് ഒരു പുതിയ പോലീസ് കമ്മീഷണറെ കൊണ്ടുവരാൻ സിൻഡിക്കേറ്റ് പദ്ധതിയിടുന്നു. കുറ്റകൃത്യങ്ങളെ ആക്രമണോത്സുകവും ധാർഷ്ട്യം നിറഞ്ഞതുമായ രീതിയിൽ നേരിടുന്നതിൽ പേരുകേട്ട, ചെറുപ്പക്കാരനും ഉത്സാഹിയും ക്ഷിപ്രകോപിയുമായ ജയമോഹൻ ( ബിജു മേനോൻ ) രംഗത്തെത്തുന്നു. മുരുകനുമായുള്ള അദ്ദേഹത്തിന്റെ നേർക്കുനേർ പോരാട്ടം പാളയം മാർക്കറ്റിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മുരുകന്റെ സംഘത്തിലെ ഓരോരുത്തരെയായി അദ്ദേഹം അറസ്റ്റ് ചെയ്യുന്നു. ഇത് അക്രമാസക്തമായ പ്രതികാരത്തിന് മുരുകനെ പ്രേരിപ്പിക്കുന്നു. എന്നാൽ മുരുകന്റെ ലോലമായ മറുവശം തിരിച്ചറിയുന്ന ജയമോഹൻ അദ്ദേഹത്തെ നിയമം അനുസരിക്കുന്ന ഒരു പൗരനാക്കി മാറ്റാൻ തീരുമാനിക്കുന്നു. മുരുകന്റെ അന്ത്യം ആഗ്രഹിച്ചിരുന്ന മേയർ സ്വാമിയും സംഘവും ഈ നീക്കത്തിൽ അസ്വസ്ഥരാകുന്നു. ഇതിനിടയിൽ നന്ദിത മേനോനും മുരുകനുമായി സന്ധിയിലെത്തുന്നു. സ്വാമി ദോസ്ത് വിശ്വനെ കൊല്ലുന്നതോടെ മുരുകൻ വീണ്ടും നിയമം കൈയിലെടുക്കാൻ നിർബന്ധിതനാകുന്നു. അക്രമാസക്തനാകുന്ന അദ്ദേഹം വിശ്വന്റെ മരണത്തിന്റെ സൂത്രധാരന്മാരെ കൊന്ന് നഗരത്തിലെ കുറ്റകൃത്യ സിൻഡിക്കേറ്റിനെ ഇല്ലാതാക്കുന്നു. മുരുകൻ ബോബിയുടെ രക്തം പുരണ്ട വാൾ പിടിച്ചുനിൽക്കുന്ന രംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | മനോജ് കെ. ജയൻ | പാളയം മുരുകൻ |
| 2 | സിദ്ദിഖ് | ദോസ്ത് വിശ്വനാഥൻ |
| 3 | ബിജു മേനോൻ | ജയമോഹൻ ഐ.പി.എസ് |
| 4 | കെ.ബി. ഗണേഷ് കുമാർ | ഡോ. മോഹൻ |
| 5 | ആർ. നരേന്ദ്രപ്രസാദ് | മേയർ സ്വാമി |
| 6 | പ്രിയ രാമൻ | നന്ദിത മേനോൻ |
| 7 | ചിപ്പി | കാഞ്ചന - മുരുകന്റെ സഹോദരി |
| 8 | റിസബാവ | ഹുസൈൻ ഹാജി |
| 9 | ഇളവരശി | സെറിൻ - ഹാജിയുടെ ബീവി |
| 10 | സി.ഐ. പോൾ | തട്ടേൽ മാണി |
| 11 | സായി കുമാർ | തട്ടേൽ ബോബി |
| 12 | മാമുക്കോയ | കുഞ്ഞാലിക്ക |
| 13 | അഗസ്റ്റിൻ | സഫാരി |
| 14 | മണിയൻപിള്ള രാജു | സി.ഐ. വിശ്വംഭരൻ |
| 15 | രാജൻ പി. ദേവ് | മൂസ സേട്ട് |
| 16 | മധുപാൽ | കമാൽ - സേട്ടിന്റെ മകൻ |
| 17 | സാദിഖ് | അലക്സ് വർക്കി - ടൗൺ എസ്.ഐ. |
| 18 | കൊല്ലം അജിത്ത് | അലി |
| 19 | ബിന്ദു പണിക്കർ | വിജയലക്ഷ്മി - മുരുകന്റെ ചേച്ചി |
| 20 | കുഞ്ഞാണ്ടി | രാമുവേട്ടൻ |
| 21 | വത്സല മേനോൻ | ശാരദ - കാഞ്ചനയുടെ അമ്മ |
| 22 | കോഴിക്കോട് നാരായണൻ നായർ | അച്ചുമാമ |
| 23 | കൊല്ലം തുളസി | മെഡിക്കൽ കോളേജ് പ്രൊഫസർ |
| 24 | ലളിതശ്രീ | വസുമതി |
| 25 | മീന ഗണേഷ് | ആമിന - കുഞ്ഞാലിയുടെ ഭാര്യ |
| 26 | സ്വപ്ന സെബാസ്റ്റ്യൻ | |
| 27 | കോഴിക്കോട് ശാരദ | |
| 28 | പൊന്നമ്മ ബാബു | |
| 29 | കുഞ്ചൻ | സീരിയൽ നിർമ്മാതാവ് |
| 30 | കലാഭവൻ അൻസാർ | മുരുകന്റെ കിങ്കരൻ |
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഈ സ്വര സന്ധ്യ ശബളം | സതീഷ് ബാബു, സിദ്ദിഖ്, സോമൻ, അരുൺ, അപ്പൂട്ടി, മഞ്ജു മേനോൻ |
കുറിപ്പുകൾ
[തിരുത്തുക]- രുദ്രാക്ഷം എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസിനായി രഞ്ജിത്ത് എഴുതിയ രണ്ടാമത്തെ തിരക്കഥയാണിത്.
- ഛായാഗ്രാഹകൻ മണികണ്ഠന്റെ ആദ്യത്തെ മലയാളചിത്രം കൂടിയായിരുന്നു ഇത്.
- കുതിരവട്ടം പപ്പു ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
- 78 ലക്ഷം ബജറ്റിൽ വെറും 27 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം പൂർണ്ണമായും കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑ "അസുരവംശം (1997)". www.malayalachalachithram.com. Retrieved 2020-04-02.
- ↑ "അസുരവംശം (1997)". malayalasangeetham.info. Archived from the original on 2014-10-27. Retrieved 2020-04-02.
- ↑ "അസുരവംശം (1997)". spicyonion.com. Archived from the original on 2020-06-25. Retrieved 2020-03-30.
- ↑ "അസുരവംശം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-02.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അസുരവംശം (1997)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-02.
പുറംകണ്ണികൾ
[തിരുത്തുക]- Template film date with 1 release date
- 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- രാജാമണി സംഗീതം നൽകിയ ചിത്രങ്ങൾ
- രഞ്ജിത് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- രഞ്ജിത് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- എൽ. ഭൂമിനാഥൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിജുമേനോൻ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഷാജി കൈലാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ