ചിത്രശലഭ ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിത്രശലഭ ഉദ്യാനം .jpg

ചിശലഭങ്ങളെ നമ്മുടെ പരിസരങ്ങളിലേക്ക് കൊണ്ടു വരുന്നതിനും വരുന്ന തലമുറകൾക്ക് കൈ മാറുന്നതിനുമുള്ള ഒരു മാർഗ്ഗമാണ് ചിത്രശലഭ ഉദ്യാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.പൂന്തോട്ട നിർമ്മാണങ്ങളിൽ ശലഭ ഉദ്യാനങ്ങൾക്ക് ഏറെ പ്രാധാന്യം അർഹിക്കുന്നു.ജൈവ വൈവിധ്യങ്ങളുംആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും സൗന്ദര്യം നുകരുന്നതിലൂടെ പാരിസ്ഥിക തുലനങ്ങൾ മെച്ചപ്പെടുന്നു. ചിത്രശലഭങ്ങൾ പ്രകൃതിയിൽ കാണപ്പെടുന്ന ജീവികളിൽ വളരെ മനോഹരമാണ്.ചിത്രശലഭ ഉദ്യാനങ്ങൾ നിർമ്മിക്കുക വഴി പ്രകൃതിയെ നിരീക്ഷിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നു. ചിത്രശലഭ ഉദ്യാനം എങ്ങനെ നിർമ്മിക്കുന്നു ? ചിത്രശലഭങ്ങളുടെ വൈവിധ്യം തനത് പ്രദേശത്തിൻറെ ജൈവ വൈവിധ്യത്തെയും പാരിസ്ഥിതിക ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിതത്തിൽ പ്രധാനമായും രണ്ട് ഘട്ടങ്ങളാനുള്ളത്. 1. പ്രത്യേക ഭക്ഷണ സസ്യങ്ങളുടെ ഇലകൾ തിന്ന് ജീവിക്കുന്ന പുഴു. 2. പലതരത്തിലുള്ള സസ്യങ്ങളുടെ പൂക്കളിൽ നിന്ന് തേൻ നുകർന്ന് ജീവിക്കുന്ന ചിത്രശലഭം. പെൺ ചിത്രശലഭങ്ങൾ യോജിച്ച ഭക്ഷണ ചെടികളുടെ ഇലകളിൽ മുട്ടയിടുന്നു; ഇവയെ ആതിഥേയ സസ്യം എന്ന് പറയുന്നു.ചിത്രശലഭങ്ങൾ സ്ഥിരമായി തോട്ടത്തിൽ നില നിൽക്കണമെങ്കിൽ അവയ്ക്ക് മുട്ടയിടുവാനുള്ള വ്യത്യസ്ത ങ്ങളായ ആതിഥേയ സസ്യങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതുണ്ട്. കൂടാതെ തേൻ കുടിക്കാനുള്ള ചെടികളും അത്യന്താപേക്ഷിതമാണ്. കൂടാതെ ഉച്ച ചൂടിൽ നിന്ന് സംരക്ഷണത്തിനായി തണൽ ചെടികളായി മുള വർഗ്ഗത്തിലുള്ള ചെടികൾ വെച്ച് പിടിപ്പിക്കാവുന്നതാണ്; പല്ലി, ഓന്ത്, കാക്ക, ചെമ്പോത്ത്, പരുന്ത് മുതലായ ശത്രു ജീവികളിൽ നിന്ന് ഒരു രക്ഷാ കവചമായി വർത്തിക്കുന്നു. ചെളിയൂറ്റൽ ? പൂക്കളിലെ തേനിൽ നിന്നും, സസ്യങ്ങളെ ഭക്ഷണമാക്കുകയും ചെയ്യുന്ന ചിത്രശലഭങ്ങൾക്ക്‌ വേണ്ടത്ര ലവണം ശരീരത്തിൽ ലഭിക്കാതെ വരുമ്പോൾ ചെളിയിൽ നിന്ന് ആവിശ്യത്തിന് ലവണം ഊറ്റിയെടുക്കുന്നു. ചിത്രശലഭ ഉദ്യാനത്തിൽ ചെളിയൂറ്റൽ പ്രക്രിയ നടത്താൻ ചെറിയ ഒരു കൃത്രിമ ചെളിക്കുളം ഉണ്ടാക്കേണ്ടതുണ്ട്. ആതിഥേയ സസ്യങ്ങൾ - ഈശ്വര മുല്ല, അല്പം, കറുവ പട്ട,അരണമരം,കറിവേപ്പ്, നാരകം,മുളക്നാറി,കൂവളം,മുള്ളിലം,കണിക്കൊന്ന, നീർമാതളം,പാഷൻഫ്രൂട്ട്,മരോട്ടി, വെള്ളില, കൊടിത്തൂവ, മുതലായവ.

"https://ml.wikipedia.org/w/index.php?title=ചിത്രശലഭ_ഉദ്യാനം&oldid=3086036" എന്ന താളിൽനിന്ന് ശേഖരിച്ചത്