സീനിയ
സീനിയ | |
---|---|
![]() | |
Zinnia × hybrida flower and foliage | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Zinnia |
Species | |
See text | |
Synonyms | |
Crassina Scepin |
വളരേയധികം നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ അഥവാ സിന്നിയ (Zinnia). ഇരുപതോളം ഉപവർഗ്ഗങ്ങളുള്ള ജനുസ്സാണ് പുഷ്പിക്കുന്ന സസ്യങ്ങളായ ഇവ ഒരു വർഷമോ രണ്ടുവർഷമോ ജീവിത കാലയളവുള്ളവയാണ്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നാണിത്.[3][4]
ഘടന[തിരുത്തുക]
ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്. തണ്ടുകൾ, ഇലകൾ എന്നിവ കടുംപച്ച നിറത്തിൽ അഗ്രഭാഗം കൂർത്തവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. നീളമുള്ള തണ്ടിന്റെ അഗ്രഭാഗത്തായി അനേകം ഇതളുകൾ ഉള്ള പൂക്കൾ ഉണ്ടാകുന്നു. പൂവിതളുകൾ ഒരു തട്ടിലോ ഒന്നിൽ കൂടുതൽ തട്ടുകളിലോ ചെടിയുടെ വിഭാഗമനുസരിച്ച് കാണപ്പെടുന്നു. അവ വീണ്ടും എത്ത് പൊട്ടി അവയിൽ വീണ്ടും പൂവുകൾ വരുന്നു.[5]
ചിത്രശാല[തിരുത്തുക]
- ചിത്രങ്ങൾ
സിന്നിയ അനഗസ്റ്റിഫോളിയ മൊട്ട്. പൂവാകുന്നു. നീളമുള്ള തണ്ടും കാണാം.
സിന്നിയ അനഗസ്റ്റിഫോളിയ പൂവിൽ ചിത്രശലഭം.
അവലംബം[തിരുത്തുക]
- ↑ "Genus Zinnia". Taxonomy. UniProt. ശേഖരിച്ചത് October 14, 2010.
- ↑ "Genus: Zinnia L." Germplasm Resources Information Network. United States Department of Agriculture. October 5, 2007. മൂലതാളിൽ നിന്നും 2010-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2010.
- ↑ http://www.mbiseed.com/story1.php?id=14346[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Saving Butterflies Insect Ecologist Spearheads Creation of Oases for Endangered Butterflies". ScienceDaily. January 1, 2005. മൂലതാളിൽ നിന്നും 2008-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 21 2011. Check date values in:
|accessdate=
(help) - ↑ "മുറ്റത്തെ പൂക്കൾ/മാധ്യമം". മൂലതാളിൽ നിന്നും 2012-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-21.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

