ചാൾസ് ഡെലൂസീന മേഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് ഡെലൂസീന മേഗ്സ്
ജനനംഫെബ്രുവരി 19, 1792
മരണംജൂൺ 22, 1869(1869-06-22) (പ്രായം 77)
അറിയപ്പെടുന്നത്ഒബ്സ്റ്റട്രിക്ക്‌സ്
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾജെഫേഴ്സൺ മെഡിക്കൽ കോളേജ്

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ പ്രസവചികിത്സകനായിരുന്നു ചാൾസ് ഡെലൂസീന മേഗ്‌സ് (ഫെബ്രുവരി 19, 1792 - ജൂൺ 22, 1869), ഒബ്‌സ്റ്റെട്രിക്കൽ അനസ്തേഷ്യയോടുള്ള എതിർപ്പിനും ഡോക്ടർമാരുടെ കൈകളിലൂടെ രോഗികളിലേക്ക് രോഗം പകരില്ല എന്ന ആശയത്തിനുവേണ്ടി വാദിച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

ജീവചരിത്രം[തിരുത്തുക]

1792 ഫെബ്രുവരി 19 ന് ബെർമുഡയിലെ സെന്റ് ജോർജിൽ ജോസിയ മേഗ്സിന്റെയും ക്ലാര ബെഞ്ചമിൻ മേഗ്സിന്റെയും മകനായി മേഗ്സ് ജനിച്ചു. [1] 1869 ജൂൺ 22-ന് പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

1817 -ൽ പെൻസിൽവാനിയ സർവകലാശാലയിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1818-ൽ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി എംഡി ബിരുദം അദ്ദേഹത്തിന് ലഭിച്ചു. മെയിഗ്സ് പ്രസവചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 1826-ൽ മേഗ്സ് അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. [2] 1841-ൽ, ജെഫേഴ്സൺ മെഡിക്കൽ കോളേജിൽ സ്ത്രീ രോഗങ്ങളുടെ പ്രൊഫസറായി ചേർന്ന അദ്ദേഹം 1861-ൽ വിരമിക്കുന്നതുവരെ ഈ പദവി വഹിച്ചു. [1]

ഒബ്‌സ്റ്റെട്രിക് അനസ്തേഷ്യയുടെ ആജീവനാന്ത എതിരാളിയായിരുന്നു മേഗ്‌സ്. രോഗികളിൽ, പ്രത്യേകിച്ച് പ്രസവചികിത്സയിൽ അനസ്തേഷ്യ ഉപയോഗിക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. പ്രസവസമയത്ത് ഗർഭാശയ സങ്കോചത്തിന് അനസ്തേഷ്യ തടസ്സമാകുമെന്നത് അക്കാലത്ത് പരക്കെ വിശ്വസിച്ചിരുന്നു. പ്രസവവേദന "ജീവശക്തിയുടെ ഏറ്റവും അഭിലഷണീയവും അഭിവാദ്യവും യാഥാസ്ഥിതികവുമായ പ്രകടനമാണ്" എന്ന് അദ്ദേഹം വിശ്വസിച്ചു. 1856-ൽ, "ആസ്വദിക്കാനോ കഷ്ടപ്പെടാനോ ആയി ദൈവത്വം കൽപിച്ചിട്ടുള്ള പ്രകൃതിദത്തവും ശാരീരികവുമായ ശക്തികളുടെ പ്രവർത്തനങ്ങളെ വിരുദ്ധമാക്കാൻ വൈദ്യന്മാർ സ്ഥാപിച്ചിട്ടുള്ള ഏതൊരു പ്രക്രിയയുടെയും സംശയാസ്പദമായ സ്വഭാവത്തിനെതിരെ" അദ്ദേഹം മുന്നറിയിപ്പ് നൽകി.[3]

വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് സ്ത്രീകൾക്ക് രോഗസാധ്യതയുണ്ടെന്ന വാദത്തെക്കുറിച്ച് അദ്ദേഹത്തിന്റെ "On The Nature, Signs, and Treatment of Childbed Fevers'' എന്ന കൃതി വിശദമായി ചർച്ച ചെയ്തു. ഡോക്‌ടർമാരുടെ കൈകളിലൂടെ ചൈൾഡ്ബഡ് പനി (ഒരു രോഗം) പകരാൻ കഴിയുമെന്ന ആശയത്തിനെ അദ്ദേഹം എതിർത്തു. [4]

ഫ്രഞ്ചിൽ നിന്നുള്ള വിവർത്തകനായി അദ്ദേഹം സജീവമായിരുന്നു. ഗോബിനോയുടെ ടൈഫൈൻസ് ആബിയുടെ വിവർത്തനം 1869 [5] ൽ പ്രസിദ്ധീകരിച്ചു. മരണം വരെ അദ്ദേഹം പുസ്തകത്തിന്റെ രചയിതാവുമായി കത്തിടപാടുകൾ നടത്തി. 

ഫിലാഡൽഫിയയിലെ ലോറൽ ഹിൽ സെമിത്തേരിയിൽ, സെക്ഷൻ I, പ്ലോട്ട് 71 ൽ അദ്ദേഹത്തെ സംസ്കരിച്ചു.

ഒരു മകൻ, മോണ്ട്‌ഗോമറി സി. മെയിഗ്‌സ് (1816-1892), അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് യുഎസ് ആർമിയുടെ ക്വാർട്ടർമാസ്റ്റർ ജനറലായി ശ്രദ്ധേയനായി.

സൃഷ്ടികൾ[തിരുത്തുക]

  • Meigs, Charles Delucena (1854). On the Nature, Signs, and Treatment of Childbed Fevers: In a Series of Letters Addressed to the Students of His Class. Philadelphia: Blanchard and Lea. 362 pages.

അവലംബം[തിരുത്തുക]

  1. 1.0 1.1 Dr. Charles Delucena Meigs (#219) Archived May 16, 2008, at the Wayback Machine.. Meigs.org. Retrieved on 2012-02-29.
  2. "APS Member History". search.amphilsoc.org. Retrieved 2021-04-06.
  3. Charles Delucena Meigs (1792–1869 ). General-anaesthesia.com. Retrieved on 2012-02-29.
  4. Nevins, Michael (September 28, 2011). "Meanderings in New Jersey's Medical History". iUniverse. Retrieved August 22, 2022.
  5. Count Arthur de Gobineau (1869). Typhaines abbey: a tale of the twelfth century. Translated by Charles D. Meigs. Philadelphia: Claxton, Remsen and Haffelfinger.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാൾസ്_ഡെലൂസീന_മേഗ്സ്&oldid=3910770" എന്ന താളിൽനിന്ന് ശേഖരിച്ചത്