ചാൾസ് കോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് കോം
പതിനെട്ടു വയസ്സിലെടുത്ത ചിത്രം
പതിനെട്ടു വയസ്സിലെടുത്ത ചിത്രം
ജനനം(1894-03-04)മാർച്ച് 4, 1894
ബെയ്റൂട്ട്, ലെബനോൻ
മരണം1963 (വയസ്സ് 69)
ബെയ്റൂട്ട് , ലെബനോൻ
Occupationഎഴുത്തുകാരൻ, വ്യവസായി, മനുഷ്യസ്നേഹി
Nationalityലെബനീസ്
Notable worksദ സേക്രഡ് മൗണ്ടൻ
Notable awards1934 ൽ കവിതക്കു വേണ്ടിയുള്ള എഡ്ഗാർ അല്ലൻ പോ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം
Spouseസാമിയ ബറൂദി
Childrenഡേവിഡ്, ഹിറാം, വെർജീൻ, മദലീൻ

ലെബനീസ് എഴുത്തുകാരനും, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായിരുന്നു ചാൾസ് കോം (1894-1963).[1] ലെബനോന്റെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ ഫൊനീഷ്യനിസം എന്ന മുന്നേറ്റത്തിനും തുടക്കും കുറിച്ചത് ചാൾസിന്റെ നേതൃത്വത്തിലാണ്.[2][3] ശിഥിലമായി കിടന്നിരുന്ന ലെബനീസ് സമൂഹത്തെ, സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനുവേണ്ടി ഒരുമിപ്പിക്കാൻ ചാൾസ് മുൻകൈയ്യെടുത്തു. 1934 ലെ എഡ്ഗാർ അലൻ പോ പുരസ്കാരങ്ങളുൾപ്പടെ, നിരവധി ബഹുമതികൾ അദ്ദേഹത്തിന് വിവിധ മേഖലകളിലായി ലഭിച്ചിട്ടുണ്ട്.[4][5]

എഴുത്തുകാരൻ[തിരുത്തുക]

ചാൾസിന്റെ കാലഘട്ടത്തിൽ എഴുത്തുകാർ അറബി ഭാഷ തങ്ങളുടെ മാധ്യമമായി സ്വീകരിച്ചപ്പോൾ, ചാൾസിന്റെ കൃതികളെല്ലാം തന്നെ അദ്ദേഹം രചിച്ചിരുന്നത് ഫ്രഞ്ച് ഭാഷയിലായിരുന്നു. 1919 ൽ ചാൾസ് ലാറെവ്യൂഫെനിസ്യൻ എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. ഖലീൽ ജിബ്രാനെ പോലുള്ള പ്രമുഖർ അതിൽ ലേഖനങ്ങളെഴുതിയിരുന്നു. ഈ പ്രസിദ്ധീകരണം, ലെബനോന്റെ സ്വാതന്ത്ര്യസമര മുന്നേറ്റത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യമായ ലെബനനെ എങ്ങനെ സ്നേഹിക്കാമെന്നും, അതിനു നേർക്കുള്ള ആക്രമണങ്ങളെ അനിയന്ത്രിതമായ ആവേശത്തോടുകൂടി പ്രതിരോധിച്ചുകൊണ്ട്, ഒരു പുതിയ ലെബനോൻ എങ്ങനെ പടുത്തുയർത്താമെന്നും ചാൾസ് ലെബനീസ് സമൂഹത്തെ പഠിപ്പിച്ചു. ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള അറബ് എഴുത്തുകാരിൽ ഒരാൾ കൂടിയായിരുന്നു ചാൾസ് കോം. ചാൾസിന്റെ സേക്രഡ് മൗണ്ടൻ എന്ന കൃതിക്ക് ലെ കവിതക്കുള്ള എഡ്ഗാർ അലൻ പോ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുകയുണ്ടായി.

പ്രശസ്ത എഴുത്തുകാരനായിരുന്ന ഖലീൽ ജിബ്രാന്റെ ഗുരുവും, മാർഗ്ഗദർശിയുമായിരുന്നു ചാൾസിന്റെ പിതാവ്, ദൗദ് കോം. ജിബ്രാന്റെ കാവ്യോപന്യാസസമാഹാരമായ പ്രവാചകൻ, ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്തിയത് ഇദ്ദേഹമായിരുന്നു.

വ്യവസായി[തിരുത്തുക]

പതിനെട്ടാം വയസ്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷം, ചാൾസ് വ്യവസായ മോഹവുമായി അമേരിക്കയിലേക്കു പോയി. ന്യൂയോർക്കിൽ വാൾസ്ട്രീറ്റിൽ കയറ്റുമതി, ഇറക്കുമതി വ്യാപാരം തുടങ്ങുവാനായി ചാൾസ് ഒരു ഓഫീസ് തുടങ്ങി. അക്കാലത്തെ ഏക വാഹന നിർമ്മാതാവായിരുന്ന ഹെൻറി ഫോഡുമായി ബന്ധം സ്ഥാപിച്ച് ഫോ‍ഡിന്റെ ഒരു ഏജൻസി നേടിയെടുക്കാൻ ചാൾസിനു കഴിഞ്ഞു.[6] ആരേയും വശീകരിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ചാൾസെന്ന് അദ്ദേഹത്തിന്റെ വാണിജ്യ പങ്കാളി ഓർമ്മിക്കുന്നു. അതുപോലെ അമേരിക്കയിലെ അന്നത്തെ പ്രമുഖ കമ്പനികളുടെ പശ്ചിമേഷ്യൻ വ്യാപാരാനുമതി ചാൾസ് നേടിയെടുത്തു. ചാൾസ് കോം & കമ്പനി എന്ന ചാൾസിന്റെ കമ്പനി പശ്ചിമേഷ്യയിലെ പ്രമുഖ സ്ഥാപനമായി വളർന്നു. ആയിരക്കണക്കിനു, തൊഴിലാളികൾ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  • ഫ്രാങ്ക്, സലാമെ (2012). ചാൾസ് കോം, ആൻ ഇന്റലക്ച്വൽ ബയോഗ്രഫി ഓഫ് ട്വന്റിയത്ത് സെഞ്ച്വറി യങ് ഫൊനീഷ്യൻ. ലെക്സിങ്ടൺ ബുക്സ്. ISBN 0739184008.
  1. "ചാൾസ് കോം, വിഷണറി" (PDF). റെവ്യൂഫെനിസ്യൻ. Archived from the original on 2015-11-24. ശേഖരിച്ചത് 2015-12-20.{{cite web}}: CS1 maint: bot: original URL status unknown (link)
  2. സമിർ, കാസ്സിർ (2010). ബെയ്റൂട്ട്. കാലിഫോർണിയ സർവ്വകലാശാല. പുറം. 262. ISBN 0520256689.
  3. ചാൾസ് കോം- സലാമെ പുറം.29
  4. "ദെ വെന്റ് ടു ദ ഫെയർ". സൗദി ആരാംകോ വേൾഡ്. 1973-07-04. Archived from the original on 2015-12-22. ശേഖരിച്ചത് 2015-12-22.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "ലെബനോൻ പാർട്ടിസിപേഷൻ, ചാൾസ് കോം സ്പീക്കിങ്". Archived from the original on 2015-11-25. ശേഖരിച്ചത് 2015-12-22.{{cite web}}: CS1 maint: bot: original URL status unknown (link)
  6. ചാൾസ് കോം- സലാമെ പുറം.10
"https://ml.wikipedia.org/w/index.php?title=ചാൾസ്_കോം&oldid=3775882" എന്ന താളിൽനിന്ന് ശേഖരിച്ചത്