ദി പ്രോഫെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രവാചകൻ
Author ഖലീൽ ജിബ്രാൻ
Language ഇംഗ്ലീഷ്
Genre കവിത
Publication date
1923
Published in English
1923
Followed by ദി ഗാർഡൻ ഓഫ് ദി പ്രോഫെറ്റ്

ലോകപ്രശസ്തനായ ലെബനീസ് കവിയും ദാർശനികനും ചിത്രകാരനുമായിരുന്ന ഖലീൽ ജിബ്രാൻ 1923ൽ ഇംഗ്ലീഷിൽ എഴുതിയ കാവ്യോപന്യാസസമാഹാരമാണ് പ്രവാചകൻ.26 കാവ്യോപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത് . ഖലീൽ ജിബ്രാന്റെ മാസ്റ്റർ പീസ്‌ ആണീ ഗ്രന്ഥം .ഒട്ടേറെ ഭാഷകളിലേക്ക് പ്രവാചകൻ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .

പുസ്തകത്തിൽ നിന്നൊരു ഭാഗം[തിരുത്തുക]

കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു: "ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകൻ പറഞ്ഞു: "നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല. അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.

അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

"https://ml.wikipedia.org/w/index.php?title=ദി_പ്രോഫെറ്റ്&oldid=1695544" എന്ന താളിൽനിന്നു ശേഖരിച്ചത്