Jump to content

വർഗ്ഗം:കവിതാസമാഹാരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിത - സ്വപ്നത്തിൻ ചിറകിലേറി

രചന - ഷംസീന അഷ്റഫ്


മറവി തന്നാഴങ്ങളിൽ ചുംബിച്ചുണർത്തിയൊരു

നീഹാര ബിന്ദുവായി നിൻ മൃദു മന്ത്രണങ്ങൾ

അറിയാതെയെന്നിലേക്കോടിയെത്തീടുന്നു

നീയെനിക്കേകിയ വസന്തകാലം


മറവി തൻ മാറാല മൂടിയോരെൻ മനസ്സിൻ

ജാലകവാതിൽ പതിയെ തുറന്നു ഞാൻ നോക്കിടുന്നേരം

അന്നേരമെന്നിൽ തഴുകി ഉണർത്തിടും കുളിർ

തെന്നലറിയാതെയെന്നധരത്തിൽ പുഞ്ചിരിയേകി


മിഴകളാൽ പരസ്പരം മൊഴിഞ്ഞോരാ കാലത്തിന്നോർമ്മ-

കളിന്നെൻ മിഴികളിൽ പ്രണയത്തിൻ മയിൽ പീലി വിടർത്തി

കനവിലും നിനവിലും നമ്മളൊന്നിച്ചു കണ്ടൊരാ

സ്വപ്നങ്ങളെല്ലാം കാലത്തിൻ ചുഴിയിലാഴ്ന്നു പോയി


സപ്തവർണ്ണങ്ങളാൽ തീർത്തൊരാ ചിത്രങ്ങൾപോൽ

തെളിയിന്നു ഇന്നുമെന്നിലാ സ്വപ്നകാലം

ആ കാലമിനിയും തിരികെ വരില്ലെന്നറിയുമെന്നാകിലും

കാത്തിരിക്കുന്നു ഞാനിന്നും നിൻ അരികിലെത്താൻ.

"കവിതാസമാഹാരങ്ങൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.