Jump to content

ചാങ്ചൻ

Coordinates: 43°53′49″N 125°19′34″E / 43.897°N 125.326°E / 43.897; 125.326
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Changchun

长春市
Clockwise from top: panoramic view from Ji Tower, Former Manchukuo State Department, Statue on cultural square, Changchun Christian Church, Soviet martyr monument.
Clockwise from top: panoramic view from Ji Tower, Former Manchukuo State Department, Statue on cultural square, Changchun Christian Church, Soviet martyr monument.
Nickname(s): 
北国春城 (Spring City of the Northern Country)
Map
Location of Changchun City (yellow) in Jilin (light grey) and China
Location of Changchun City (yellow) in Jilin (light grey) and China
Changchun is located in Jilin
Changchun
Changchun
Location of the city centre in Jilin
Coordinates (Jilin People's Government): 43°53′49″N 125°19′34″E / 43.897°N 125.326°E / 43.897; 125.326
CountryPeople's Republic of China
ProvinceJilin
County-level divisions7 districts
2 county-level divisions
1 county
Incorporated (town)1889
Incorporated (city)1932
Municipal seatNanguan District
ഭരണസമ്പ്രദായം
 • Party SecretaryWang Kai
 • MayorLiu Xin
വിസ്തീർണ്ണം
 • Prefecture-level & Sub-provincial city24,734 ച.കി.മീ.(9,550 ച മൈ)
 • നഗരം
 (2017)[2]
1,855.00 ച.കി.മീ.(716.22 ച മൈ)
 • മെട്രോ
1,855.00 ച.കി.മീ.(716.22 ച മൈ)
ഉയരം
222 മീ(730 അടി)
ജനസംഖ്യ
 (2010 census)[3]
 • Prefecture-level & Sub-provincial city76,74,439
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
 • നഗരപ്രദേശം
 (2017)[2]
40,41,200
 • നഗര സാന്ദ്രത2,200/ച.കി.മീ.(5,600/ച മൈ)
 • മെട്രോപ്രദേശം
38,15,270
 • മെട്രോ സാന്ദ്രത2,100/ച.കി.മീ.(5,300/ച മൈ)
സമയമേഖലUTC+8 (China Standard)
Postal code
130000
ഏരിയ കോഡ്0431
ISO കോഡ്CN-JL-01
License plate prefixes吉A
GDP (2017)CNY 653.0 billion
 - per capitaCNY 86,931
വെബ്സൈറ്റ്www.changchun.gov.cn
[4]
ചാങ്ചൻ
"Changchun" in Simplified Chinese characters
Simplified Chinese长春
Traditional Chinese長春
Hanyu PinyinChángchūn
Literal meaning"Long Spring"

വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിഷ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ചാങ്ചൻ (长春, Changchun).[5] 2010-ൽ പട്ടണത്തിന്റെ ജനസംഖ്യ 38,15,270ഉം അതിനു പുറമെ ചുറ്റുപ്രദേശങ്ങളുടേത് ഏതാണ്ട് ഇരുപത്തിയെട്ട് ലക്ഷവും ആയിരുന്നു. ചാങ്ചൻ എന്ന പേരിന്റെ അർത്ഥം 'നീണ്ട വസന്തം' എന്നാണ്. കാർ നിർമ്മാണം കേന്ദ്രീകരിച്ചുള്ള ഒരു വ്യാവസായിക കേന്ദ്രം കൂടിയാണ് ഈ നഗരം.[6]

ചരിത്രം

[തിരുത്തുക]

ക്രിസ്തുവർഷം 1800-ൽ ജിയാകിങ് ചക്രവർത്തിയുടെ കൽപ്പന പ്രകാരം ഒരു കച്ചവട കേന്ദ്രമായി ചാങ്ചൻ സ്ഥാപിക്കപ്പെട്ടു.[7] റഷ്യയിൽ നിന്നും ചൈനയിലേയ്ക്കുള്ള തീവണ്ടിപ്പാതയുടെ വഴിയിലായിരുന്നു ഈ സ്ഥലം.[8] റഷ്യ - ജപ്പാൻ യുദ്ധത്തിൽ ജപ്പാൻ ചാങ്ചനു വടക്കുള്ള പ്രദേശങ്ങൾ സ്വന്തമാക്കി.[9] ഈ പട്ടണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ജപ്പാൻകാർ ചാങ്ചനെ ഒരു പ്രധാന നഗരമായി വളർത്തി. [10][11] [12] രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ കീഴിൽ മഞ്ചുക്വോ എന്ന 'കളിപ്പാവ' രാജ്യത്തിന്റെ തലസ്ഥാനവുമാക്കി. [13] ഈ കാലഘട്ടത്തിൽ യുദ്ധത്തിനുപുറമേ നിർബന്ധിത പട്ടാളസേവനം പോലുള്ള നിരവധി ക്രൂരതകൾ ജാപ്പനീസ് സേന പ്രദേശവാസികളുടെ മേൽ അടിച്ചേൽപ്പിക്കുകയുമുണ്ടായി. 1945-ൽ നഗരം സോവിയറ്റ് സേന പിടിച്ചെടുത്തു. 1946-ൽ കുമിന്താങ് പട്ടാളം നഗരം സ്വന്തമാക്കി. 1948-ൽ നീണ്ട യുദ്ധത്തിനുശേഷം കമ്മ്യൂണിസ്റ്റുകാർ ചാങ്ചൻ കീഴടക്കി. ഒന്നരലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിൽ ആളുകളാണ് (നഗരവാസികളിൽ എൺപതു ശതമാനം വരെ) ഈ യുദ്ധത്തിൽ മരിച്ചത്.[14] ഈ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ്.[15]

ഭൂമിശാസ്ത്രം

[തിരുത്തുക]

വടക്കുകിഴക്കൻ സമതലങ്ങളുടെ നടുവിലാണ് 20,571 ചതുരശ്ര കിലോമീറ്റർ വിസ്തീരണമുള്ള ചാങ്ചൻ പട്ടണം. സമുദ്രനിരപ്പിൽനിന്നും 250 മുതൽ 350 മീറ്റർ വരെയാണ് നഗരത്തിന്റെ ഉയരം. യിറ്റോങ് എന്ന ചെറുനദി നഗരത്തിനുകുറുകേ ഒഴുകുന്നു. നീണ്ട്, തണുത്ത, വരണ്ട, ശക്തമായ കാറ്റോടുകൂടിയ ശീതകാലവും നീളംകുറഞ്ഞ, വരണ്ട, കാറ്റോടുകൂടിയ വസന്തവും ശിശിരവും, കനത്ത മഴയോടുകൂടിയ വേനൽക്കാലവുമാണ് ഇവിടുത്തെ കാലാവസ്ഥ.

സാമ്പത്തികം

[തിരുത്തുക]

ആളോഹരി ജീ. ഡീ. പി. 2012-ൽ ¥58,691 ആയിരുന്നു. കാറുകൾ, കാർഷികയന്ത്രങ്ങൾ, മരുന്നുകൾ, കെട്ടിട നിർമ്മാണവസ്തുക്കൾ, ഊർജ്ജം എന്നിവയാണ് പ്രധാന കയറ്റുമതികൾ.

ഗതാഗതം

[തിരുത്തുക]
ചാങ്ചൻ തീവണ്ടി നിലയം

മൂന്നു തീവണ്ടി നിലയങ്ങളും, അതിവേഗ റെയിൽ ഗതാഗത സൗകര്യവും,[16] ബസ്സ്, ട്രാം, മെട്രോ തീവണ്ടികളും ചാങ്ചനിലുണ്ട്. കാറുകൾ സാധാരണമാണ്. സൈക്കിളുകൾ മറ്റ് ചൈനീസ് നഗരങ്ങളുമയി താരതമ്യം ചെയ്യുമ്പൊൾ കുറവാണ്. രണ്ട് വിമാനത്താവളങ്ങളുമുണ്ട്.[17]

വിദ്യാഭ്യാസം

[തിരുത്തുക]

ജിലിൻ യൂണിവേർസിറ്റി, നോർത്തീസ്റ്റ് നോർമ്മൽ യൂണിവേർസിറ്റി, ചാങ്ചൻ നോർമ്മൽ യൂണിവേർസിറ്റി, ചാങ്ചൻ യൂണിവേർസിറ്റി, ചാങ്ചൻ യൂണിവേർസിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ നഗരത്തിലുണ്ട്. ജിലിൻ യൂണിവേർസിറ്റിയിൽ 60000-ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Geographic Location എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 Ministry of Housing and Urban-Rural Development, ed. (2019). China Urban Construction Statistical Yearbook 2017. Beijing: China Statistics Press. p. 50. Archived from the original on 2019-06-18. Retrieved 11 January 2020.
  3. "Archived copy". Archived from the original on 13 December 2014. Retrieved 7 January 2015.{{cite web}}: CS1 maint: archived copy as title (link)
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GDP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Illuminating China's Provinces, Municipalities and Autonomous Regions-Jilin". PRC Central Government Official Website. 2001. Retrieved 22 April 2014.
  6. "Changchun (Jilin) City Information".
  7. 新京特別市公署『新京市政概要』12–13頁、新京商工公会刊『新京の概況 建国十周年記念發刊』1–7頁、『満洲年鑑』昭和20年(康徳12年)版 389–390頁、他を参照。
  8. Zhiting, Li (28 June 2005). "Changchun Ⅱ- Le chemin de fer de Changchun". cctv.com-Francais (in ഫ്രഞ്ച്). Retrieved 17 October 2014.
  9. Akira Koshizawa, Manchukuo Capital Planning (Jiangsu: Social Sciences Academic Press,2011), 26–97.
  10. Yishi Liu, "A Pictorial History of Changchun, 1898–1962," Cross Current 5, (2012): 191–217.
  11. Akira Koshizawa, Manchukuo Capital Planning (Jiangsu: Social Sciences Academic Press,2011), 26–97
  12. "YESTERDAY AND TO-DAY". Victoria University of Wellington. 1 April 1932. p. 30. Retrieved 17 October 2014.
  13. 大同元年4月1日国務院佈告第1号「満洲国国都ヲ長春ニ奠ム」(大同元年3月10日)
  14. Jung Chang & Jon Halliday, 2006. Mao: The Unknown Story. London: Vintage Books. p383.
  15. Jacobs, Andrew (2009-10-02). "China Is Wordless on Traumas of Communists' Rise". New York Times. Retrieved 2 October 2009.
  16. "Harbin-Dalian high-speed rail went into operation on December 1". Website of Jilin Province Government. 2012-11-27. Archived from the original on 2013-05-15. Retrieved 26 January 2013.
  17. 长春龙嘉国际机场本月27日零时将正式启用 (in Chinese). 25 August 2005. Archived from the original on 2016-03-04. Retrieved 17 October 2014.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ചാങ്ചൻ&oldid=3786405" എന്ന താളിൽനിന്ന് ശേഖരിച്ചത്