ചാംഗ് ഷുമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സിനിമയിൽ അഭിനയിച്ച ആദ്യ ചൈനീസ് നടിയാണ് ചാംഗ് ഷുമിൻ. ചൈനയിലെ ബെയ്‌ജിങ്ങ്‌ സ്വദേശിയായ ചാംഗ് ഷുമിൻ ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ജൂലൈയിൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസന്റെ നായികയാണ് വേഷമിട്ടത്.

ദുബായിൽ ജോലി ചെയ്തിരുന്ന ചാംഗ് അവിടുത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് ലാൽ ജോസിനെ പരിചയപ്പെടുന്നത്. അറബിക്കഥയിലേക്ക് ചൈനീസ് താരത്തെ കണ്ടെത്തുന്നതിന് ലാൽ ജോസിനൊപ്പം പരിഭാഷകയായി പ്രവർത്തിച്ച ചാംഗിനെത്തന്നെ ഒടുവിൽ നായികയാക്കുകയായിരുന്നു.

ജംഗ്സ്തയാണ് ചാംഗ് ഷുമിന്റെ പിതാവ്. മാതാവ് -ഷാവോഷൂസി."https://ml.wikipedia.org/w/index.php?title=ചാംഗ്_ഷുമിൻ&oldid=2332411" എന്ന താളിൽനിന്ന് ശേഖരിച്ചത്