Jump to content

ചരിവുതലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wheelchair ramp, Hotel Montescot, Chartres, France

ഒരു പരന്ന പ്രതലത്തന്റെ ഒരഗ്രം മറ്റേ അഗ്രത്തിൽനിന്ന് പ്രത്യേക കോണിൽ ഉയർത്തിവച്ചിരിക്കുന്ന സംവിധാനമാണ് ചരിവുതലം.[1][2][3]. ഇത് ഭാരം ഉയർത്തുന്നതിനും ഇറക്കുന്നതിനുമുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നു. നവോത്ഥാനകാല ശാസ്ത്രജ്ഞന്മാർ നിർവ്വചിച്ച ആറ് ലഘുയന്ത്രങ്ങളിൽ ഒന്നാണിത്. കുത്തനെയുള്ള തടസ്സങ്ങൾക്ക് മുകളിലൂടെ ഭാരം കൊണ്ടുപോകാനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ലഘുയന്ത്രമാണിത്. വിവിധതരത്തിലുള്ള റാമ്പുകൾ എല്ലാം ചരിവുതലത്തിനുദാഹരണമാണ്. ആളുകൾക്ക് നടക്കാനുള്ള തലം, ട്രക്കുകളിൽനിന്ന ഭാരം ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്ന തലം, വാഹനങ്ങൾ ഉയർത്താനുപയോഗിക്കുന്ന തലം എന്നിങ്ങനെ ചരിവുതലം നിത്യജീവിതത്തിൽ എവിടെയും എളുപ്പം കണ്ടെത്താവുന്നതാണ്.

ചരിവുതലം ഉപയോഗിക്കുന്നതിലൂടെ ഒരു വസ്തു ഉയർത്താനായി നേരേ ഉയർത്തുന്നതിലും വളരെ കുറച്ച് ബലം മാത്രമാണ് ഉപയോഗിക്കുന്നത്. വസ്തു ചരിവുതലത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമെങ്കിലും ബലത്തിന്റെ ലാഭം വളരെ വലുതാണ്.

  1. Cole, Matthew (2008). Explore science, 2nd Ed. Pearson Education. p. 178. ISBN 978-981-06-2002-8.
  2. Merriam-Webster's collegiate dictionary, 11th Ed. Merriam-Webster. 2003. p. 629. ISBN 978-0-87779-809-5.
  3. "The Inclined Plane". Math and science activity center. Edinformatics. 1999. Retrieved March 11, 2012.
"https://ml.wikipedia.org/w/index.php?title=ചരിവുതലം&oldid=3753840" എന്ന താളിൽനിന്ന് ശേഖരിച്ചത്