Jump to content

പിരിയാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ വലിപ്പവും ആകൃതിയും ഉള്ള പിരിയാണികൾ. 24മി.മീ വ്യാസമുള്ള യു.എസ്. കാൽ നാണയം അളവിനു വേണ്ടി കാണിച്ചിരിക്കുന്നു.

രണ്ട് വസ്തുക്കളെ തമ്മിൽ കൂട്ടി ഇണക്കാൻ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് പിരിയാണി (screw - സ്ക്രൂ). ഒരു ദണ്ഡിന്റെ വശങ്ങളിൽ പിരിയിട്ടാണ് ഇവ നിർമ്മിക്കുക. ദ്വാരത്തിലെ അനുപൂരകമായ പിരിയിൽ ഇട്ടു മുറുക്കാൻ സാധിക്കുന്ന വിധമാണ് ചില പിരിയാണികൾ നിർമ്മിക്കുന്നത്. മരമോ അതു പോലുള്ള മൃദു പദാർത്ഥങ്ങളിലോ തുളച്ചു കയറ്റുന്ന തരം പിരിയാണികളും ഉണ്ട്. ഒരറ്റത്ത് ഒരു തല(head)‌യും മറ്റെഅറ്റത്ത് ഒരു പിരി(groove)യുമാണ് പിരിയാണിക്കുള്ളത്.

"https://ml.wikipedia.org/w/index.php?title=പിരിയാണി&oldid=2201070" എന്ന താളിൽനിന്ന് ശേഖരിച്ചത്