ചന്ദ്രശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചന്ദ്രശേഖർ സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Chandra Shekhar
Chandrashekhar.jpg
11th Prime Minister of India
In office
November 10, 1990 – June 21, 1991
മുൻഗാമിVishwanath Pratap Singh
Succeeded byP. V. Narasimha Rao
Personal details
Born(1927-07-01)ജൂലൈ 1, 1927
Ibrahimpatti, United Provinces, British India
Diedജൂലൈ 8, 2007(2007-07-08) (പ്രായം 80)
New Delhi, National Capital Territory of Delhi, India
Political partyJanata Dal / Samajwadi Janata Party (Rashtriya)

ചന്ദ്രശേഖർ സിംഗ് ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1927 ജൂലൈ 1-നു ജനിച്ചു. 1962 മുതൽ 1967 വരെ ചന്ദ്രശേഖർ രാജ്യസഭാംഗമായിരുന്നു.

വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്ന ചന്ദ്രശേഖർ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോൺഗ്രസ് പുറമേനിന്നുള്ള പിന്തുണ പിൻ‌വലിച്ചപ്പോൾ മാർച്ച് 6, 1991-ന് ചന്ദ്രശേഖർ രാജിവെച്ചു. എങ്കിലും വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടർന്നു.

പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ ചന്ദ്രശേഖർ എന്നും ശ്രദ്ധാലുവായിരുന്നു. 1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖർ.


ചരമം[തിരുത്തുക]

2007 ജൂലൈ 8-നു ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ വെച്ച് ചന്ദ്രശേഖർ അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ എന്ന രക്ത സംബന്ധിയായ രോഗമായിരുന്നു മരണകാരണം.[1]

അവലംബം[തിരുത്തുക]

  1. http://www.hindu.com/thehindu/holnus/000200707081001.htm
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖർ&oldid=2349877" എന്ന താളിൽനിന്ന് ശേഖരിച്ചത്