ഗുരു നാനാക്ക് ജയന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുരു നാനാക്ക് ജയന്തി
Akal Takht illuminated, in Harmandir Sahib complex, Amritsar.jpg
ഗുരു നാനാക്കിന്റെ ജന്മദിനത്തിൽ അമൃതസറിലെ ഹർമന്ദർ സാഹിബ്‌
തരംആഘോഷം
Significanceഗുരു നാനാക്കിന്റെ ജന്മദിനം
Observancesഉത്സവം
തിയ്യതിനവംബർ

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മദിനമാണ് ഗുരു നാനാക്ക് ജയന്തി എന്നറിയപ്പെടുന്നത്. കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്.

എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്.[2] ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ്‌ എന്നീ പേരുകളിലും ഗുരു നാനാക്ക് ജയന്തി അറിയപ്പെടുന്നുണ്ട്. സിഖ് മതസ്ഥർക്കിടയിലെ ഏറ്റവും പുണ്യമായ ഒരു ഉത്സവമാണിത്. [3] ഇന്ത്യയിൽ ഗുരു നാനാക്ക് ജയന്തി ദിവസം പൊതുഅവധിയാണ്.


ജനനം[തിരുത്തുക]

ഗുരു നാനാക്ക് ജനിച്ച പാകിസ്താനിലെ നൻകാന സാഹിബിലുള്ള ഗുരുദ്വാര

1469 ഏപ്രിൽ 15ന് [4] ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഷെയ്ഖ്പുര ജില്ലയിലെ റായി ബോയി ദി തൽവാന്ദി എന്ന സ്ഥലത്താണ്് (നൻകാന സാഹിബ് എന്നാണ് ഇപ്പോഴത്തെ പേര് ) ഗുരു നാനാക്ക് ജനിച്ചത്.[5]

അവലംബം[തിരുത്തുക]

  1. Holiday Calendar, Government of India.
  2. "Gurpurab".
  3. "Guru Nanak Sahib". SGPC. ശേഖരിച്ചത് August 4, 2012.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Harbans എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. "Guru Nanak Dev ji (1469–1539)".
"https://ml.wikipedia.org/w/index.php?title=ഗുരു_നാനാക്ക്_ജയന്തി&oldid=2428777" എന്ന താളിൽനിന്ന് ശേഖരിച്ചത്