കാർത്തിക് പൂർണിമ
കാർത്തിക് പൂർണിമ | |
---|---|
ഇതരനാമം | ത്രിപുരി പൂർണിമ, ത്രിപുരാരി പൂർണിമ, ദേവ ദിവാലി, ദേവ ദീപാവലി |
തരം | ഹിന്ദു |
തിയ്യതി | കാർത്തിക മാസം അമാവാസി |
ഹിന്ദു, സിഖ്, ജൈനമതസ്ഥരുടെ ഒരു വിശുദ്ധ ഉത്സവമാണ് കാർത്തിക് പൂർണിമ. അമാവസി ദിനത്തിലൊ കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമോ ആണ് ഇത് ആഘോഷിക്കുന്നത്. ത്രിപുരി പൂർണിമ, ത്രിപുരാരി പൂർണിമ, ദേവ ദിവാലി അല്ലെങ്കിൽ ദേവ ദീപാവലി എന്നീ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. ദേവന്മാരുടെ വെളിച്ചങ്ങളുടെ ഉത്സവം എന്നാണ് ഇതിന്റെ അർത്ഥം.
ഹിന്ദുമതത്തിലുള്ള പ്രാധാന്യം
[തിരുത്തുക]ത്രിപുരാസുര എന്ന ദുർദേവതയുടെ പ്രതിയോഗിയായിരുന്ന ത്രിപുരാരിയുടെ പേരിൽ നിന്നാണ് ത്രിപുരി പൂർണിമ അല്ലെങ്കിൽ ത്രിപുരാരി പൂർണിമ എന്ന വാക്കിന്റെ ഉത്ഭവം.
ഹിന്ദു ആചാരങ്ങൾ
[തിരുത്തുക]ഹിന്ദു മതത്തിലെ പ്രബോധിനി ഏകദാശിയുമായി സമാനതകളുള്ളതാണ് കാർത്തിക് പൂർണിമ. വിഷ്ണു ദേവൻ ഉറങ്ങിയെന്ന് വിശ്വസിക്കുന്ന ചതുർമാസത്തിന്റൈ അവസാനത്തിലാണ് പ്രബോധിനി ഏകദാശി.
ജൈന മതത്തിൽ
[തിരുത്തുക]ജൈന മതക്കാർക്ക് പ്രധാനപ്പെട്ട ദിവസമാണ് കാർത്തിക് പൂർണിമ. അന്നേ ദിവസം ജൈന മത വിശ്വാസികൾ, ഗുജറാത്തിൽ കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമായ ശത്രുഞ്ജയ കുന്ന് സന്ദർശിക്കും.[3]
സിഖ് മതത്തിൽ
[തിരുത്തുക]സിഖ് മതത്തിലും കാർത്തിക് പൂർണിമ ഒരു ശുഭദിനമാണ്. സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്. [4] ഗുരു നാനാക്ക് ജയന്തി, ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലാണ് ഈ ദിവസം സിഖുക്കാർ ആഘോഷിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "2013 Hindu Festivals Calendar for India". drikpanchang.com. 2013. Retrieved 1 February 2013.
17 Sunday Kartik Purnima
{{cite web}}
: horizontal tab character in|quote=
at position 4 (help) - ↑ "2014 Hindu Sphere". hindusphere.com.
2014 Thursday Kartik Purnima
- ↑ "Pilgrims flock Palitana for Kartik Poornima yatra". The Times of India. 2009-11-02. Archived from the original on 2012-10-25. Retrieved 2009-11-03.
- ↑ "Gurpurab".