ഗാന്ധി, മൈ ഫാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാന്ധി, മൈ ഫാദർ
പ്രമാണം:Gandhimyfather.jpg
Movie poster for Gandhi, My Father
സംവിധാനംഫിറോസ് അബ്ബാസ് ഖാൻ
നിർമ്മാണംഅനിൽ കപൂർ
രചനFeroz Abbas Khan
Chandulal Dalal (book)
Neelamben Parikh (book)
അഭിനേതാക്കൾDarshan Jariwala
Akshaye Khanna
Bhumika Chawla
Shefali Shah
സംഗീതംPiyush Kanojia
ഛായാഗ്രഹണംDavid McDonald
ചിത്രസംയോജനംA. Sreekar Prasad
റിലീസിങ് തീയതി
  • 3 ഓഗസ്റ്റ് 2007 (2007-08-03)
ഭാഷHindi, Gujarati, English
ബജറ്റ്80 million[1]
സമയദൈർഘ്യം136 min.
ആകെ74.9 million[1]

2007 ആഗസ്റ്റ് 3 ന് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ജീവചരിത്ര സിനിമയാണ് ഗാന്ധി, മൈ ഫാദർ.[2]

ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂർ ആണ്.

മഹാത്മ ഗാന്ധിയും അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള അത്രകണ്ട് ഊഷ്മളമല്ലാത്തതും ഏറെ സംഘർഷഭരിതവുമായ പിതൃപുത്ര ബന്ധമാണ് ഈ ചിത്രത്തിനു ആധാരം.[2]

പശ്ചാത്തലം[തിരുത്തുക]

ചന്ദുലാൽ ഭാഗുഭായ് ദലാൽ എഴുതിയ[3] ഹരിലാൽ ഗാന്ധിയുടെ ജീവചരിത്ര ഗ്രന്ഥമായ ഹരിലാൽ ഗാന്ധി:എ ലൈഫ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4] ഇതേ പ്രമേയം ഉള്ള ഖാന്റെ നാടകം ആയ മഹാത്മാ വേഴ്സസ് ഗാന്ധി,[5] പക്ഷെ ഗുജറാത്തി എഴുത്തുകാരൻ ദിങ്കർ ജോഷിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.[6] ദക്ഷിണാഫ്രിക്കയിലും, മുംബൈ, അഹമ്മദാബാദ് ഉൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലും ആയി ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു.[2]

കഥ[തിരുത്തുക]

ഗാന്ധിയും മകനും എന്നും വ്യത്യസ്ത ധ്രുവങ്ങളിൽ നിലകൊണ്ടവരായിരുന്നു.

സൗത്താഫ്രിക്കയിൽ നിന്നും വിദേശത്ത് പോയി പഠിച്ച് പിതാവിനെ പോലെ ബാരിസ്റ്റർ ആവണമെന്നായിരുന്നു ഹരിലാലിനു ആഗ്രഹം. എന്നാൽ ഗാന്ധിക്കാകട്ടെ മകൻ തന്റെ വിമോചന യത്നങ്ങളിൽ പങ്കാളി ആവണമെന്നും, ഹരിലാലിനു ലഭിച്ച ഒരു വിദേശ പഠന സഹായ വാഗ്ദാനം പിതാവ് ഇടപ്പെട്ട് നിരസിപ്പിക്കുക പോലുമുണ്ടായി. ഇതോടെ തകർന്നപോയ ഹരിലാൽ സൗത്താഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങി. ഭാര്യയും കുട്ടികളും എന്നും ഇന്ത്യയിലായിരുന്നു. നിരവധി തവണ ശ്രമിച്ചെങ്കിലും മെട്രിക്കുലേഷൻ പാസായില്ല. പല ജോലികളും സംരംഭങ്ങളിലും ഏർപ്പെട്ട് നോക്കിയെങ്കിലും പരാജയമായിരുന്നു. ഇതിനിടയിൽ കടുത്ത മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും ഹരിലാൽ വീണു.

1936ൽ ഹരിലാൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി  പ്രഖ്യാപിച്ചു. അബ്ദുല്ല ഗാന്ധി എന്ന പേരും സ്വീകരിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ അമ്മ കസ്തൂർബയുടെ ആഗ്രഹപ്രകാരം . ആര്യസമാജത്തിൽ ചേർന്നു. ഗാന്ധിയുടെ അന്ത്യനാളുകൾ വരെ ഈ സംഘർഷാവസ്ഥ നിലനിന്നു. ഗാന്ധിയുടെ സംസ്ക്കാര ചടങ്ങിൽ ആരാലും തിരിച്ചറിയപ്പെടാത്ത  തീർത്തും അന്യനായ ഒരു കാഴ്ച്ചക്കാരൻ മാത്രമായിരുന്നു മൂത്ത പുത്രൻ ഹരിലാൽ. അധികം താമസിയാതെ തന്നെ ഹരിലാലും മരണപ്പെട്ടു. അനാഥനും നിരാലംബനും ആയി ആശുപ്രതിയിലെത്തിയ ഹരിലാൽ തിരിച്ചറിയപ്പെട്ടത് മരണശേഷമാണ്.

അഭിനേതാക്കൾ[തിരുത്തുക]

ദർശൻ ജാരിവാല - മഹാത്മ ഗാന്ധി

അക്ഷയ് ഖന്ന - ഹരിലാൽ ഗാന്ധി

ഭൂമിക ചൗള – ഹരിലാലിന്റെ ഭാര്യ ഗുലാബ് ഗാന്ധി

ഷെഫാലി ഷാ –കസ്തൂർബ ഗാന്ധി.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

2007 ദേശീയ ചലച്ചിത്രപുരസ്കാരം[7]

  • പ്രത്യേക ജൂറി അവാർഡ് - ഫിറോസ് അബ്ബാസ് ഖാൻ, അനിൽ കപൂർ
  • മികച്ച തിരക്കഥ - ഫിറോസ് അബ്ബാസ് ഖാൻ
  • മികച്ച സഹനടൻ - ദർശൻ ജരിവാല

2008 സീ സിനി അവാർഡുകൾ[8]

  • ക്രിറ്റിക്സ് അവാർഡ് (മികച്ച ചിത്രം) - അനിൽ കപൂർ
  • ക്രിറ്റിക്സ് അവാർഡ് (മികച്ച നടി) - ഷെഫാലി ഷാ

2007 ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡുകൾ[9]

  • മികച്ച തിരക്കഥ - ഫിറോസ് അബ്ബാസ് ഖാൻ

അവലംബം[തിരുത്തുക]

  1. 1.0 1.1 https://boxofficeindia.com/movie.php?movieid=245
  2. 2.0 2.1 2.2 Gandhi, My Father, ശേഖരിച്ചത് 2018-08-23
  3. "Magni Patra Lekhan In Marathi With Examples | मागणीपत्र लेखन 2022 - Study Troopers" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2022-06-16. ശേഖരിച്ചത് 2022-06-18.
  4. "Archived copy". മൂലതാളിൽ നിന്നും 9 November 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 July 2007.{{cite web}}: CS1 maint: archived copy as title (link)
  5. Rajeev Tharoor-rajeevt@pigtailpundits.com pigtailpundits@pigtailpundits.com. "A Distinguished Indian Theatre Director of highly acclaimed plays". Feroz Khan. മൂലതാളിൽ നിന്നും 6 ഫെബ്രുവരി 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2012.
  6. "The Mahatma and his son". The Hindu. Chennai, India. 22 July 2007. മൂലതാളിൽ നിന്നും 2007-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-10-21.
  7. "55th National Film Awards announced". NDTV.com. ശേഖരിച്ചത് 2018-08-23.
  8. "Zee Cine Awards 2008 winners announced". Zee News (ഭാഷ: ഇംഗ്ലീഷ്). 2008-04-23. മൂലതാളിൽ നിന്നും 2018-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-23.
  9. "Asia Pacific Screen Awards Winners Announced - Asia Pacific Screen Awards". Asia Pacific Screen Awards (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2007-11-13. ശേഖരിച്ചത് 2018-08-23.
"https://ml.wikipedia.org/w/index.php?title=ഗാന്ധി,_മൈ_ഫാദർ&oldid=3796755" എന്ന താളിൽനിന്ന് ശേഖരിച്ചത്