ഖലിസ്ഥാൻ പ്രസ്ഥാനം
ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകൻ സ്ഥാപിച്ച സംഘടനയാണ് ഖലിസ്താൻ പ്രസ്ഥാനം എന്നറിയപ്പെടുന്നത്. [2]
പേരിന് പിന്നിൽ
[തിരുത്തുക]നിർമ്മലമായ ഭൂമി എന്നതാണ് ഖലിസ്താൻ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം.[3]
ലക്ഷ്യം
[തിരുത്തുക]സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം(ഖാലിസ്ഥാൻ) എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഖലിസ്ഥാൻ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാർത്ഥികളുടെയും പിന്തുണ ലഭിച്ചു. സർക്കാരിന്റെ നേതൃത്വത്തിൽ കടുത്ത അടിച്ചമർത്തലാണ് ഖാലിസ്ഥാൻ പ്രവർത്തകർക്ക് നേരെയുണ്ടായത്. ഖലിസ്ഥാൻ പ്രസ്ഥാനം പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗികമായ വിശദീകരണം [4] ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബി.കെ.ഐ), ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെ.എസ്.എഫ്) എന്നിവയും ഖലിസ്ഥാൻ അനുകൂല സംഘടനകളാണ്.
വളർച്ച
[തിരുത്തുക]സനാതന സിഖ് മൂല്യങ്ങളിൽ അടിയുറച്ച് നിലനിൽക്കുന്ന ഒരു സമ്പ്രായം പ്രചരിപ്പിക്കുകയും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു പ്രത്യേക രാഷ്ട്രംസ്ഥാപിക്കാനുള്ള യജ്ഞവുമായാണ് ഖലിസ്ഥാൻ പ്രസ്ഥാനം 1980കളിലും 90കളിലും പഞ്ചാബിൽ വൻ സ്വാധീനമായി വളർന്നത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
[തിരുത്തുക]ഖലിസ്ഥാൻ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സൈന്യം സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ. 1984 ജൂൺ 5,6 തീയതികളിലാണ് സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.
അവലംബം
[തിരുത്തുക]- ↑ "UNPO Official website". UNPO. Retrieved 26 May 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Globalization and Religious Nationalism in India". books.google.com.
- ↑ Crenshaw, Martha (1995). Terrorism in Context. Pennsylvania State University. p. 364. ISBN 978-0-271-01015-1.
- ↑ http://www.deshabhimani.com/news/national/latest-news/487538 Deshabhimani July 30, 2015