ബബ്ബർ ഖൽസ ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബബ്ബർ ഖൽസ ഇന്റർനാഷണൽ
ਬੱਬਰ ਖ਼ਾਲਸਾ
Babbar Khalsa International logo variation.png
Legal statusനിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം ഇന്ത്യാ ഗവൺമെന്റ് ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.[1]

ഇന്ത്യയിലെ ഒരു സായുധ സംഘടനയാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഎൽ)(പഞ്ചാബി: ਬੱਬਰ ਖ਼ਾਲਸਾ). ബബ്ബർ ഖൽസ എന്ന പേരിലും ഈ സംഘടന അറിയപ്പെടുന്നുണ്ട്.

ഇന്ത്യൻ ഗവൺമെന്റും ബ്രിട്ടീഷ് സർക്കാരും ബബ്ബർ ഖൽസയെ ഒരു ഭീകര സംഘടനയായാണ് പരിഗണിക്കുന്നത്. എന്നാൽ, അതിന്റെ പ്രവർത്തകർ ഒരു പ്രതിരോധ പ്രസ്ഥാനമായാണ് കരുതുന്നത്.[2][3]

സിഖ് നവോത്ഥാന പ്രസ്ഥാനമായ നിരങ്കരി വിഭാഗവുമായി നടന്ന സംഘർഷങ്ങളെ തുടർന്ന് 1978ലാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ സ്ഥാപിതമായത്. 1970കളിൽ ഇന്ത്യൻ പഞ്ചാബിൽ ആരംഭിച്ച സായുധകലാപത്തിൽ ബബ്ബർ ഖൽസ ഇന്റർനാഷണൽ പ്രധാന പങ്ക് വഹിച്ചിരുന്നു. [4]

1980കളിൽ സജീവമായിരുന്ന സംഘടന 1990കൾക്ക് ശേഷം ക്ഷയിച്ചു. പോലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സംഘടനയുടെ പ്രധാന നേതാക്കളിൽ പലരും കൊല്ലപ്പെടുകയായിരുന്നു. [4] കാനഡ, ജർമ്മനി, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളെല്ലാം ബബ്ബർ ഖൽസയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.[5][6][7][8]

അവലംബം[തിരുത്തുക]

  1. "Terrorism Act 2000". Ministry of Home Affairs (India). ശേഖരിച്ചത് 20 May 2012.
  2. Fighting for faith and nation ... - Google Books. ISBN 978-0-8122-1592-2. ശേഖരിച്ചത് 2009-08-09.
  3. India today - Google Books. 2009-04-24. ശേഖരിച്ചത് 2009-08-09.
  4. 4.0 4.1 Wright-Neville, David (2010). Dictionary of Terrorism. Polity. pp. 46–. ISBN 978-0-7456-4302-1. ശേഖരിച്ചത് 19 June 2010.
  5. "Proscribed terrorist groups in the UK". Home Office. മൂലതാളിൽ നിന്നും 2007-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-09.
  6. "EU list of terrorist groups" (PDF). ശേഖരിച്ചത് 2009-08-09.
  7. "Currently listed entities". Public Safety Canada. ശേഖരിച്ചത് 20 September 2013.
  8. "Canadian listing of terrorist groups". Psepc.gc.ca. 2009-06-05. മൂലതാളിൽ നിന്നും 2006-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-09.
"https://ml.wikipedia.org/w/index.php?title=ബബ്ബർ_ഖൽസ_ഇന്റർനാഷണൽ&oldid=3638795" എന്ന താളിൽനിന്ന് ശേഖരിച്ചത്