ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ്
ദൃശ്യരൂപം
ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സ് | |
---|---|
![]() | |
Leader | രഞ്ജിത്ത് സിങ് നീത |
Dates of operation | 1988-present |
Motives | പഞ്ചാബും സമീപപ്രദേശങ്ങളും ഉൾപ്പെടുത്തി ഖലിസ്താൻ എന്ന പേരിൽ ഒരു സ്വതന്ത്ര സിഖ് രാജ്യം സ്ഥാപിക്കുക. |
Active regions | ഇന്ത്യ |
Ideology | സിഖ് ദേശീയത |
Status | സജീവം[1] |
ഒരു സിഖ് സായുധ സംഘടനയാണ് ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സ് (കെ.ഇസെഡ്.എഫ് -KZF). സായുധ സമരത്തിലൂടെ ഒരു സിഖ് രാജ്യം സ്ഥാപിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. ഖലിസ്താൻ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.
പ്രവർത്തനങ്ങൾ
[തിരുത്തുക]ജമ്മു കശ്മീർ സ്വദേശിയായ രഞ്ജിത്ത് സിങ് നീതയാണ് സംഘടനയുടെ തലവൻ. [1]. ഇന്ത്യ തേടികൊണ്ടിരിക്കുന്ന 20 പിടികിട്ടാപുള്ളികളിൽ ഒരാളാണ് ഇദ്ദേഹം. [2]
ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സിനെ യൂറോപ്യൻ യൂണിയൻ 2005 ഡിസംബറിൽ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി തങ്ങളുടെ 25 അംഗരാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.[3]. 2008വരെ സംഘടന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Ranjit Singh Neeta (Khalistan Zindabad Force)". The Indian Express. December 4, 2008. Retrieved 2009-06-18.
- ↑ "10) Ranjit Singh Neeta". rediff.com. June 24, 2008. Retrieved 2009-06-19.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-05. Retrieved 2016-07-04.