ഖനാക്വിൻ

Coordinates: 34°20′N 45°23′E / 34.333°N 45.383°E / 34.333; 45.383
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖനാക്വിൻ

خانەقین

Xaneqîn
City
ഖനാക്വിനിലെ അൽവാന്ദ് നദിയും മുകളിൽ ചരിത്രപരമായ അൽവാന്ദ് പാലവും.
ഖനാക്വിനിലെ അൽവാന്ദ് നദിയും മുകളിൽ ചരിത്രപരമായ അൽവാന്ദ് പാലവും.
ഖനാക്വിൻ is located in Iraq
ഖനാക്വിൻ
ഖനാക്വിൻ
Khanaqin's location inside Iraq
Coordinates: 34°20′N 45°23′E / 34.333°N 45.383°E / 34.333; 45.383
Country Iraq
Governorateദിയാല ഗവർണറേറ്റ്
Districtഖനാക്വിൻ
ഉയരം
183 മീ(602 അടി)
ജനസംഖ്യ
 (2008)[1]
 • ആകെ175,000

ഖനാക്വിൻ (അറബി: خانقين;[2] കുർദിഷ്: خانەقین[3][4]) ഇറാഖിലെ ദിയാല ഗവർണറേറ്റിലെ ഖനാക്വിൻ ജില്ലയുടെ കേന്ദ്രമായ ഒരു നഗരമാണ്. ദിയാല നദിയുടെ പോഷകനദിയായ അൽവാന്ദിൻറെ കരയിൽ, ഇറാനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരെയാണ് ഇതിൻറെ സ്ഥാനം.[1] ദക്ഷിണ കുർദിഷ് ഭാഷ സംസാരിക്കുന്ന കുർദുകളാണ് ഈ നഗരത്തിൽ അധിവസിക്കുന്നത്.[5] വിശുദ്ധ ഇസ്ലാമിക നഗരങ്ങളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഷിയ തീർത്ഥാടകർ ഉപയോഗിക്കുന്ന പ്രധാന പാതയിലാണ് ഖനാക്വൻ നഗരം സ്ഥിതി ചെയ്യുന്നത്.[6] എണ്ണ സമ്പന്നമായ ഈ നഗരത്തിനു സമീപത്തായാണ് ആദ്യത്തെ ഇറാഖി എണ്ണ ശുദ്ധീകരണശാലയും എണ്ണ പൈപ്പ്‌ലൈനും 1927-ൽ സ്ഥാപിക്കപ്പെട്ടത്.[7][8] ഖനാക്വിനിലെ പ്രധാന ഗോത്രങ്ങളിൽ കൽഹോർ,[9] ഫെയ്‌ലി,[10] സാൻഡ്,[11] മലെക്ഷാഹി,[12] സുറാമിരി,[13] അർക്കവാസി,[14] സങ്കാന[15] എന്നിവ ഉൾപ്പെടുന്നു. സദ്ദാം കാലഘട്ടത്തിൽ ഈ നഗരം അറബിവൽക്കരണം അനുഭവിച്ചു, എന്നാൽ 2003 ലെ അദ്ദേഹത്തിൻറെ ഭരണം അവസാനിച്ചശേഷം ഇത് ഗണ്യമായി കുറയുകയും കലഹം തുടരുകയും ചെയ്തു.[16][17]

ചരിത്രം[തിരുത്തുക]

പതിനൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ഒരു പുരാതന അറബി ഗോത്രമായിരുന്ന ബനൂ ഉഖൈലിന്റെ അധീതയിലായിരുന്ന ഈ നഗരം 1045-ൽ ഇബ്രാഹിം ഇനാൽ നഗരം പിടിച്ചടക്കുന്നതുവരെ അന്നാസിദുകളുടെ കീഴിലായിരുന്നു.[18] 1850-കൾ വരെ ഖനാക്വിൻ നഗരം കുർദിഷ് നാട്ടുരാജ്യമായിരുന്ന ബാബന്റെ ഭാഗമായിരുന്നു.[19]

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വളരെ ചെറുതായിരുന്ന ഖനാക്വിനിലെ ജനസംഖ്യ ഏകദേശം അമ്പത് മുസ്ലീങ്ങളും അഞ്ച് ജൂത കുടുംബങ്ങളും, പട്ടണത്തിന് ചുറ്റുപാടുമായുള്ള ഗണ്യമായ കുർദിഷ് ഗോത്രവർഗ്ഗക്കാരും അടങ്ങിയതായിരുന്നു. അക്കാലത്ത് ഇവിടെ മൂന്ന് പള്ളികളും മൂന്ന് കാരവൻസെറൈകളും ഉണ്ടായിരുന്നു. 1847-ലെ എർസുറം ഉടമ്പടിക്ക് മുമ്പ് ഷിയാ തീർത്ഥാടകരെ വഹിച്ചുകൊണ്ടുപോകുന്ന കേവലം ഒരു കാരവൻ സ്റ്റേഷനായിരുൻ മാത്രമായിരുന്ന ഖനാകിൻ, പിന്നീട് ഓട്ടോമൻ സാമ്രാജ്യത്തിനും ഖജർ ഇറാനും ഇടയിലെ തന്ത്രപ്രധാനമായ ഒരു പ്രധാന അതിർത്തി പട്ടണമായി മാറി. വളർന്നുവരുന്ന തീർഥാടനക പ്രവാഹത്തെ നിയന്ത്രിക്കാൻ കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഒരു ഇമിഗ്രേഷൻ ഓഫീസ് ഇവിടെ സ്ഥാപിക്കപ്പെട്ടു.[20] പിന്നീട് ഇതോടനുബന്ധിച്ച് ഒരു കസ്റ്റംസ് ഹൗസും സ്ഥാപിക്കപ്പെട്ടു.[21]

പേർഷ്യൻ സൈനിക പ്രവർത്തനകാലത്ത്, 1916 ജൂൺ 3-ന് ഖനാക്വിനിൽ വെച്ച് നിക്കോളായ് ബരാട്ടോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സൈന്യം ഓട്ടോമനുകളെ ആക്രമിച്ചെങ്കിലും റഷ്യൻ കുതിരപ്പടയെ പിന്തിരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഓട്ടോമനുകൾക്ക് ഏകദേശം 300 ഓളം പേരെ നഷ്ടപ്പെട്ടപ്പോൾ, റഷ്യൻ ഭാഗത്തുള്ള നാശനഷ്ടങ്ങൾ കൂടുതലായിരുന്നു.[22] എന്നിരുന്നാലും പിന്നീടുള്ള ഓട്ടോമനുകളുടെ ബലഹീനതയും ഇറാൻ‍ ഗവൺമെന്റിന്റെ തകർച്ചയും കാരണം 1917 ഏപ്രിലിൽ നഗരം പിടിച്ചെടുക്കുന്നതിൽ റഷ്യക്കാർ വിജയിച്ചു. കുർദിഷ് ഗോത്രങ്ങളിൽ നിന്ന് റഷ്യയ്ക്ക് നിർലോഭമായ പിന്തുണ ലഭിക്കുകയും പ്രദേശം ഭരിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും, റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1917 ജൂണിൽ റഷ്യൻ സൈന്യം ഈ പ്രദേശത്ത് നിന്ന് പിൻവാങ്ങിയതോടെ, നഗരം വീണ്ടും ഓട്ടോമനുകളുടെ നിയന്ത്രണത്തിലായി. 1917 ഡിസംബറിലെ മെസൊപ്പൊട്ടേമിയൻ സൈനികപ്രവർത്തനത്തിലൂടെ യുണൈറ്റഡ് കിംഗ്ഡം ഈ നഗരം പിടിച്ചെടുത്തു.[23] പിടിച്ചടക്കിയ ശേഷം, ബ്രിട്ടൻ ബജാലൻ നേതാവ് മുസ്തഫ പാഷ ബജാലൻ ഉൾപ്പെടെയുള്ള പ്രാദേശിക കുർദിഷ് ഗോത്രങ്ങളെ നഗരത്തിലെ അവരുടെ നിയന്ത്രണം ഏകീകരിക്കായി സമീപിച്ചു.[24] 1921-ൽ ഖനാക്വൻ ജില്ല സ്ഥാപിതമായി.[25]

രണ്ടാം ലോകമഹായുദ്ധസമയത്ത് ഖനാക്വിൻ ഒരു യുദ്ധമേഖലയായിരുന്നില്ല എങ്കിലും കോമൺവെൽത്ത് സേനയുടെ ഒരു പ്രധാന താവളമായി മാറിയ ഇവിടെ ഒരു ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കപ്പെട്ടു. റഷ്യയിൽ നിന്ന് രക്ഷപ്പെട്ട് ഖനാക്വിനിലെ കോമൺവെൽത്ത് സേനയുമായി ബന്ധപ്പെടാൻ ശ്രമിച്ച നിരവധി പോളിഷ് യുദ്ധത്തടവുകാർ 1942 സെപ്റ്റംബർ മാസത്തിൽ നഗരത്തിലെത്തി. പട്ടണത്തിൽ തന്നെ തുടർന്ന അവരിൽ പലരുംപക്ഷേ മരണമടയുകയും അവർക്കായി പട്ടണത്തിൽ ഒരു സെമിത്തേരി നിർമ്മിക്കപ്പെടുകയും ചെയ്തു.[26] ഖനാകിൻ യുദ്ധ സെമിത്തേരിയുടെ അറ്റകുറ്റപ്പണി പിന്നീട് ഉപേക്ഷിക്കുകയും ബാഗ്ദാദിൽ ഒരു സ്മാരകം നിർമ്മിക്കപ്പെടുകയും ചെയ്തു. 2020ൽ ഈ ശ്മശാനം 'തീവ്രവാദികൾ' നശിപ്പിച്ചു.[27]

1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് നഗരം ഇറാൻ നടത്തിയ ഷെല്ലാക്രമണത്തെ നേരിടുകയും[28][29] അവിടെയുള്ള ജനങ്ങൾ പലായനം നടത്തുകയും ചെയ്തു.[30] 1991 മാർച്ചിൽ ഇറാഖിലെ പ്രക്ഷോഭത്തിനിടെയും[31] 2003 ഏപ്രിലിലെ യു.എസ് ഇറാഖ് അധിനിവേശ സമയത്തും പെഷ്മർഗ സൈനികർ പട്ടണം പിടിച്ചെടുക്കുകയുമുണ്ടായി.[32] 2005 ഡിസംബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് പാട്രിയോട്ടിക് അലയൻസ് ഓഫ് കുർദിസ്ഥാന് 99.4% വോട്ടുകൾ നേടി നഗരത്തിൽ വിജയിച്ചു.[33] അതേ വർഷം തന്നെ, പ്രദേശവാസികൾ പ്രതിഷേധിക്കുകയും ഖനാക്വിൻ PUK ഭരണത്തിൻ കീഴിലുള്ള കുർദിസ്ഥാൻ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാകുവാൻ ആവശ്യപ്പെടുകയും ചെയ്തു.[34] 2008 സെപ്റ്റംബറിൽ, നഗരം നിയന്ത്രിക്കാൻ ഇറാഖി പോലീസിനെ അനുവദിച്ചുകൊണ്ട് പെഷ്മെർഗ നഗരത്തിൽ നിന്ന് പിൻവാങ്ങി. പിൻവാങ്ങലിനെതിരെ നഗരത്തിൽ പ്രതിഷേധം ഉയർന്നു.[35] ഒത്തുതീർപ്പിന്റെ ഭാഗമായി, കുർദിസ്ഥാൻ മേഖലയെ അസായിഷ് സാന്നിധ്യത്തോടെ നഗരം ഭരിക്കാൻ അനുവദിച്ചുവെങ്കിലും[36] 2011 സെപ്തംബറിൽ പെഷ്‌മെർഗ സൈനികർ വീണ്ടും നഗരത്തിൽ പ്രവേശിച്ചു.[37] 2017 ഒക്ടോബറിൽ പെഷ്മെർഗ വീണ്ടും നഗരത്തിൽ നിന്ന് പിൻവാങ്ങിയപ്പോൾ നഗരം പലപ്പോഴും സുരക്ഷാ വീഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു.[38]

അൽവാന്ദ് പാലം[തിരുത്തുക]

ഖനാക്വന്റെ മധ്യഭാഗത്തായി, അൽവാന്ദ് നദിയിലാണ് അൽവാന്ദ് പാലം സ്ഥിതി ചെയ്യുന്നത്. സസാനിഡ് കാലഘട്ടത്തിലാണ് 150 മീറ്റർ വീതിയും 6 മീറ്റർ ഉയരവുമുള്ള ആദ്യപാലം സസാനിഡുകൾ സ്ഥാപിച്ചത്.

നിലവിലെ പുതുക്കിയ പാലം 1860-ൽ കെർമാൻഷായുടെ മുൻ ഗവർണറായിരുന്ന ദൗലത്ഷായാണ് നിർമ്മിച്ചത്. 1855-ൽ കർബലയിലെയും നജഫിലെയും ഷിയാ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള യാത്രാമധ്യേ ഖനാക്വിനിലേക്ക് പോയ അദ്ദേഹം ആ വർഷം കടുത്ത വെള്ളപ്പൊക്കത്തെ അഭിമുഖീകരിച്ചു. ഖനാക്വീനിൽ ഒരു പുതിയ പാലം പണിയുന്നതിനുള്ള അധിക ചിലവുകൾ കൂടാതെ തന്റെ യാത്രാ ചെലവുകൾക്കൂടി ഇതിലേയ്ക്ക് ചെലവഴിക്കാൻ തീരുമാനിച്ചു. പാലത്തിൻറെ നിർമ്മാണത്തിനായി ഇസ്ഫഹാനിൽ നിന്ന് ഖനാക്വിനിലേക്ക് അദ്ദേഹം നിരവധി വാസ്തുശില്പികളെ കൊണ്ടുവന്നു, ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത വാൽനട്ട് മരത്തടി ഉപയോഗിച്ചാണ് ഈ പാലം നിർമ്മിച്ചത്.[39]

ജൂത സമൂഹം[തിരുത്തുക]

1950-കളുടെ തുടക്കത്തിൽ ഇസ്രായേലിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നതുവരെ ഖനാക്വിനിൽ ഒരു ചെറു ജൂത സമൂഹമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഏകദേശം 20 ജൂത കുടുംബങ്ങൾ പട്ടണത്തിൽ താമസിച്ചിരുന്നു. താമസിയാതെ ഈ എണ്ണം 700 ആയി വർദ്ധിച്ചു. സമുദായം സംസാരിച്ചിരുന്ന ഭാഷ മ്ലാസോ അരാമിക് ആയിരുന്നു. 1920-കളോടെ, സമൂഹത്തിൽ സയണിസം അവതരിപ്പിക്കപ്പെട്ടതോടെ 1949 ഓഗസ്റ്റിൽ സമുദായ നേതാവിനെ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം മിക്കവരും ഇസ്രായേലിലേക്ക് പോയി.[40]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Khanaqin". Britannica. Retrieved 23 October 2020.
  2. "خانقين صورة حية عن التعايش السلمي في العراق". Kirkuknow (in അറബിക്). 1 February 2020. Retrieved 23 October 2020.
  3. "Daişê li Gulale û Xaneqîn hêriş kirin ser hêzên Îraqê" (in കുർദ്ദിഷ്). Retrieved 20 December 2019.
  4. "چەتەکانی داعش لە دیالە و خانەقین دەستیان بە هێرش کردووەتەوە". ANF News (in കുർദ്ദിഷ്). Retrieved 20 December 2019.
  5. Chaman Ara, Behrooz; Amiri, Cyrus (12 March 2018). "Gurani: practical language or Kurdish literary idiom?". British Journal of Middle Eastern Studies. 45 (4): 627–643. doi:10.1080/13530194.2018.1430536. S2CID 148611170.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :02 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Diyala (ديالى)". ISW - Institute for the study of war. Retrieved 23 October 2020.
  8. Sorkhabi, Rasoul (2009). "Oil from Babylon to Iraq". Geo ExPro. Archived from the original on 2022-12-09. Retrieved 23 October 2020.
  9. Chaman Ara, Behrooz; Amiri, Cyrus (12 March 2018). "Gurani: practical language or Kurdish literary idiom?". British Journal of Middle Eastern Studies. 45 (4): 627–643. doi:10.1080/13530194.2018.1430536. S2CID 148611170.
  10. Adel Soheil (March 2019). The Iraqi Ba'th Regime's Atrocities Against the Faylee Kurds: Nation-State. pp. 83–84. ISBN 978-91-7785-892-8.
  11. Archibald Roosevelt (1944). "Kurdish tribal map of Iraq : showing the Iraq portion of Kurdistan and the major Kurdish tribal divisions within Iraq". Yale University.
  12. Fattah, Ismaïl Kamandâr (2000). Les dialectes kurdes méridionaux. Acta Iranica 37. pp. 30–31.
  13. "ایل سوره میری (سوره مهری یا سرخه مهری)". April 4, 1396. Archived from the original on 2022-04-18. Retrieved 2023-11-11.
  14. "ایل ارکوازی - معنی در دیکشنری آبادیس". abadis.ir. Retrieved 2022-09-03.
  15. Refugees, United Nations High Commissioner for. "Refworld | Genocide in Iraq: The Anfal Campaign Against the Kurds". Refworld (in ഇംഗ്ലീഷ്). Retrieved 2022-09-03.
  16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :03 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  18. Aḥmad, K. M. (1985). "ʿANNAZIDS". Iranica Online. II.
  19. Rasoul, Rasoul Muhammed (2017). "History of Kirkuk from the Beginning of the Nineteenth Century until Becoming Part of the Iraqi Monarchy in 1925" (PDF). University of Erfurt. p. 91.
  20. Tomoko, Morikawa (2014). "Pilgrims beyond the border: Immigration at Khanaqin and its procedures in the nineteenth century". Pilgrims Beyond the Border: Immigration at Khanaqin and Its Procedures in the Nineteenth Century. 72: 100–102.
  21. Tomoko, Morikawa (2014). "Pilgrims beyond the border: Immigration at Khanaqin and its procedures in the nineteenth century". Pilgrims Beyond the Border: Immigration at Khanaqin and Its Procedures in the Nineteenth Century. 72: 117.
  22. Dowling, Timothy C. (2014). Russia at War: From the Mongol Conquest to Afghanistan, Chechnya, and Beyond. ABC-CLIO. p. 409. ISBN 9781598849486.
  23. Eppel, Michael (2016). A People Without a State: The Kurds from the Rise of Islam to the Dawn of Nationalism. University of Texas Press. p. 111. ISBN 9781477311073.
  24. Jwaideh, Wadie (2006). The Kurdish National Movement: Its Origins and Development. Syracuse University Press. pp. 160. ISBN 9780815630937.
  25. Ihsan, Mohammad, Administrative Changes in Kirkuk and Disputed Areas in Iraq 1968-2003, p. 43
  26. "Baghdad (North Fate) (Khanaqin) memorial". Commonwealth War Graves. Retrieved 24 October 2020.
  27. "Extremists damage graveyard of Polish people in Khanaqin". Kirkuknow. 1 March 2020.
  28. "A year of Iran-Iraq war seems to bring impasse". New York Times. 23 September 1981. Retrieved 24 October 2020.
  29. "Big battle erupts in Iran-Iraq war". New York Times. 17 February 1984. Retrieved 24 October 2020.
  30. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :05 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  31. "AFTER THE WAR: Iraq; Iraqi Loyalists Pound Shiite Mosques, Rebels Say". New York Times. 12 March 1991.
  32. "Kurds to be removed from Kirkuk over Turkey anger". The Irish Times. 10 April 2003. Retrieved 23 October 2020.
  33. Kane, Sean (2011). "Iraq's Disputed Territories" (PDF). p. 35. Retrieved 24 October 2020.
  34. "Bombings Expose Khanaqin Tensions". iwpr.net.
  35. "Diyala town's allegiance: Iraq or Kurdistan?". Stars and Stripes. 8 September 2008. Retrieved 23 October 2020.
  36. Cordesman, Anthony H.; Mausner, Adam (2009). Withdrawal from Iraq: Assessing the Readiness of Iraqi Security Forces. CSIS. p. 126. ISBN 9780892065530.
  37. "Khanaqin warns Iraq gov't of revolution outbreak if Kurdistan flag is lowered". 14 October 2011. Retrieved 24 October 2020.
  38. "Meeting results in recommendation to return Peshmerga to Khanaqin". Shafaq. 17 May 2020. Archived from the original on 2022-04-19. Retrieved 24 October 2020.
  39. پل الون هدیه یک دختر قاجاری به شهر خانقین. در: آکانیوز[പ്രവർത്തിക്കാത്ത കണ്ണി]. بازدید: سپتامبر ۲۰۰۹.
  40. "Khanaqin". Jewish Virtual Library. Retrieved 23 October 2020.
"https://ml.wikipedia.org/w/index.php?title=ഖനാക്വിൻ&oldid=3992802" എന്ന താളിൽനിന്ന് ശേഖരിച്ചത്