നജഫ്
ദൃശ്യരൂപം
നജഫ് النجف | |
---|---|
Imam Ali's Shrine. | |
The location of Najaf (printed in red) within ഇറാഖ്. | |
Country | ഇറാഖ് |
Province | Najaf Governorate |
ഉയരം | 60 മീ(200 അടി) |
(2008) | |
• ആകെ | 560,000 |
സമയമേഖല | GMT +3 |
• Summer (DST) | +4 |
ഇറാക്കിലെ നജഫ് ഗവർണറേറ്റിലുള്ള ഒരു നഗരമാണ് നജഫ്. ഷിയാ മുസ്ലിങ്ങൾ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളിൽ ഒന്നാണ് നജഫ്. കർബലയാണ് രണ്ടാമത്തെ നഗരം. മഷദ്-അലി (Mashad-Ali) എന്നും നജഫ് നഗരം അറിയപ്പെടുന്നു. കർബല നഗരത്തിൽനിന്ന് 77 കിലോമീറ്റർ തെക്കുകിഴക്കായാണ് നഗരത്തിന്റെ സ്ഥാനം. യൂഫ്രട്ടിസ് നദിയുടെ പടിഞ്ഞാറൻ കൈവഴിക്കടുത്ത് സ്ഥിതിചെയ്യുന്ന നജഫ് ഇറാക്കിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഗവർണറേറ്റിന്റെ വിസ്തീർണം: 28,824 ച.കി.മീ.
എട്ടാം നൂറ്റാണ്ടിൽ ഹാറുൺ-അൽ-റഷീദ് ഖലിഫ സ്ഥാപിച്ച ഈ നഗരം മുഹമ്മദ് നബിയുടെ മരുമകൻ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. 1991-ലെ ഗൾഫ് യുദ്ധവും 2003-ലെ യു.എസ്. അധിനിവേശവും നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു.
പുറംകണ്ണികൾ
[തിരുത്തുക]- http://www.atlastours.net/iraq/najaf.html
- http://www.globalsecurity.org/military/world/iraq/najaf.htm
- http://islam.about.com/cs/iraq/f/najaf.htm Archived 2012-01-20 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നജാഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |