Jump to content

കർഷകനായ ഇസിദോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ഇസിദോർ
Saint Isidore
കർഷകനായ വിശുദ്ധ ഇസിദോർ
Confessor
ജനനംc. 1070
മാഡ്രിഡ്, സ്പെയിൻ
മരണംമേയ് 15, 1130 (പ്രായം 59)
മാഡ്രിഡ്, സ്പെയിൻ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
അഗ്ലിപയൻ സഭ
വാഴ്ത്തപ്പെട്ടത്മേയ് 2, 1619, റോം by പോൾ അഞ്ചാമൻ മാർപ്പാപ്പ
നാമകരണംമാർച്ച് 12, 1622, റോം by ഗ്രിഗറി പതിനഞ്ചാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾമേയ് 15;[1] ഒക്ടോബർ 25; മാർച്ച് 22
മദ്ധ്യസ്ഥംകൃഷിക്കാർ, കൂലിവേലക്കാർ; Argentina San Isidro

Chile Cuz Cuz
Peru Carampa and Lima
The Philippines Angono, Cuenca, Digos, Brgy. San Isidro, San Pablo City Lucban, Morong, Nabas, Pulilan, Pulupandan, Moises Padilla, Sariaya, Tavalera, Tayabas, and Mogpog
Puerto Rico Sabana Grande
Spain Castalla, Estepona, Madrid, Orotava

La Ceiba

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് കർഷകനായ വിശുദ്ധ ഇസിദോർ. കൃഷിക്കാർ, കൂലിവേലക്കാർ എന്നിവരുടെയും മാധ്യസ്ഥനായി ഇദ്ദേഹത്തെ വണങ്ങുന്നു. സ്പെയിനിലെ മാഡ്രിഡ് എന്ന സ്ഥലത്തെ ഒരു ദരിദ്ര കർഷകകുടുംബത്തിലാണ് 1070 - ൽ ഇസിദോറിന്റെ ജനനം. മരിയ ദ ല കാബസാ എന്ന സ്ത്രീയെ വിവാഹം ചെയ്തു. പിൽക്കാലത്ത് ഇവരും വിശുദ്ധയായിത്തീർന്നു. ഇവർക്ക് ജനിച്ച കുട്ടി ചെറുപ്പത്തിലെ തന്നെ മരിച്ചു. 1130 - മേയ് 15 - ന് ഇസിദോർ അന്തരിച്ചു[2].

മാഡ്രിഡ്‌, സ്‌പെയ്‌ൻ, ലിയോൺ, സർഗോസ, സിവില്ലി എന്നിവയുടെ പുണ്യവാളനായി ഇസിദോർ അറിയപ്പെടുന്നു. അവസാനമായി ഇസിദോറിനെ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നാഷണൽ റൂറൽ ലൈഫ്‌ കോൺഫ്രൻസിന്റെ പേട്രണായും പ്രഖ്യാപിച്ചു. മെയ്‌ 15 ന്‌ ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നു. 1622 -ൽ സ്‌പെയിൻകാരായ നാലു പ്രമുഖർക്കൊപ്പമാണ് ഇസിദോർ വിശുദ്ധപദവിയിലെത്തിയത്. വിശുദ്ധ ഇഗ്നേഷ്യസ്‌ ലൊയോള, ആവിലായിലെ വിശുദ്ധ തെരേസ, വിശുദ്ധ ഫ്രാൻസീസ്‌ സേവ്യർ, വിശുദ്ധ ഫിലിപ്പ്‌ നേരി എന്നിവരാണ് മറ്റു വിശുദ്ധർ. ഇവർ പഞ്ചവിശുദ്ധർ എന്നറിയപ്പെടുന്നു[3].

അവലംബം

[തിരുത്തുക]
  1. Roman Martyrology 2001 for 21st-century date; Catholic Encyclopedia (1910) for (same) early 20th-century date
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-24. Retrieved 2011-05-23.
  3. http://www.americancatholic.org/features/saints/saint.aspx?id=1384

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കർഷകനായ_ഇസിദോർ&oldid=4090957" എന്ന താളിൽനിന്ന് ശേഖരിച്ചത്