ക്വീൻസ്ടൗൺ,ന്യൂസീലൻഡ്
ക്വീൻസ്ടൗൺ Tāhuna[1] | |
---|---|
പട്ടണം | |
![]() ബോബ്സ് കൊടുമുടിയിൽനിന്നുമുള്ള ക്വീൻസ്ടൗണിന്റെ ദൃശ്യം | |
രാജ്യം | ![]() |
Region | ![]() |
Territorial authority | ക്വീൻസ്ടൗൺ ലേക്ക് ഡിസ്ട്രിക്റ്റ് |
Named | January 1863 [2] |
സ്ഥാപകൻ | വില്യം ഗിൽബർട്ട് റീസ് |
Government | |
• മേയർ | വനേസ വാൻ യുഡെൻ |
വിസ്തീർണ്ണം | |
• നഗരം | 25.55 കി.മീ.2(9.86 ച മൈ) |
• District | 8,704.97 കി.മീ.2(3,361.01 ച മൈ) |
ജനസംഖ്യ (June 2012 estimate) | |
• ജില്ല | 29,200 |
• ജില്ല density | 3.4/കി.മീ.2(8.7/ച മൈ) |
സമയമേഖല | UTC+12:00 (NZST) |
• Summer (DST) | UTC+13:00 (NZDT) |
Postcode(s) | 9300 |
Area code(s) | 03 |
ന്യൂസിലൻഡിന്റെ ദക്ഷിണദ്വീപിലെ ഒട്ടാഗോ പ്രവിശ്യയിലുള്ള ഒരു നഗരവും രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുമാണ് ക്വീൻസ്ടൗൺ.മാവോറി ഭാഷയിൽ തഹൗന എന്നാണ് ക്വീൻസ്ടൗൺ അറിയപ്പെടുന്നത്. ക്രൈസ്റ്റ് ചർച്ചിൽ നിന്നും 500 കിലോമീറ്റർ പടിഞ്ഞാറായി മൗണ്ട് കുക്ക് കൊടുമുടിയുടെ താഴ്വരയിലാണ് ക്വീൻസ്ടൗൺ നഗരം സ്ഥിതിചെയ്യുന്നത്.ക്വീൻസ്ടൗൺ ജില്ലയുടെ ആസ്ഥാനനഗരമാണിത്.ഇംഗ്ലീഷ് നാവികനായിരുന്ന വില്യം ഗിൽബർട്ട് റീസ് സ്ഥാപിച്ച ഈ നഗരം വാകാതിപോ തടാകത്തിന്റെ കരയിലാണ് നിലകൊള്ളുന്നത്[3].മഞ്ഞുമലകളും ഗ്ലേസിയറുകളും കൊടുമുടികളും ധാരാളമുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രതിവർഷം ലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണെത്തുന്നത്.2015 ജൂണിലെ കണക്കുകൾ അനുസരിച്ച് 13,150 ആളുകൾ ക്വീൻസ്ടൗണിൽ താമസിക്കുന്നു (June 2012 estimate),[4].ക്രൈസ്റ്റ്‌ചർച്ച്‍,ഡുനെഡിൻ,നെൽസൺ നഗരങ്ങളുമായി റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്ന ക്വീൻസ്ടൗണിൽ ഒരു രാജ്യാന്തരവിമാനത്താവളവുമുണ്ട്[5].ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും നഗരത്തിൽ സ്ഥിതിചെയ്യുന്നു[6] .
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Queenstown". Victoria University. ശേഖരിച്ചത് 2 September 2015.
- ↑ Jardine, D.G. (1978). Shadows on the Hill. A.H. & A.W. Reed Ltd. പുറം. 187. ISBN 0589010093.
|access-date=
requires|url=
(help) - ↑ "Queenstown history - William Gilbert Rees".
- ↑ "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. ശേഖരിച്ചത് 23 October 2012.
- ↑ "Retrieved on 2015-02-06". മൂലതാളിൽ നിന്നും 2015-04-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-15.
- ↑ "Highlanders rugby playing ground". ©Superxv.com. ശേഖരിച്ചത് 3 November 2012.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിവൊയേജിൽ നിന്നുള്ള ക്വീൻസ്ടൗൺ,ന്യൂസീലൻഡ് യാത്രാ സഹായി

- Queenstown Lakes District Council
- Queenstown Lakes District Council Community Groups database
- Queenstown Tourism official site
- Queenstown Tourism's Queenstown Official Visitor Guide Archived 2015-05-29 at the Wayback Machine. pdf