ക്വീൻസ്ടൗൺ,ന്യൂസീലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Queenstown, New Zealand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വീൻസ്ടൗൺ

Tāhuna[1]
പട്ടണം
ബോബ്സ് കൊടുമുടിയിൽനിന്നുമുള്ള ക്വീൻസ്ടൗണിന്റെ ദൃശ്യം
ബോബ്സ് കൊടുമുടിയിൽനിന്നുമുള്ള ക്വീൻസ്ടൗണിന്റെ ദൃശ്യം
രാജ്യം ന്യൂസിലൻഡ്
Region Otago
Territorial authorityക്വീൻസ്ടൗൺ ലേക്ക് ഡിസ്ട്രിക്റ്റ്
NamedJanuary 1863 [2]
സ്ഥാപകൻവില്യം ഗിൽബർട്ട് റീസ്
ഭരണസമ്പ്രദായം
 • മേയർവനേസ വാൻ യുഡെൻ
വിസ്തീർണ്ണം
 • നഗരം
25.55 ച.കി.മീ.(9.86 ച മൈ)
 • District8,704.97 ച.കി.മീ.(3,361.01 ച മൈ)
ജനസംഖ്യ
 (June 2012 estimate)
 • ജില്ല
29,200
 • ജില്ല density3.4/ച.കി.മീ.(8.7/ച മൈ)
സമയമേഖലUTC+12:00 (NZST)
 • Summer (DST)UTC+13:00 (NZDT)
Postcode(s)
9300
ഏരിയ കോഡ്03

ന്യൂസിലൻഡിന്റെ ദക്ഷിണദ്വീപിലെ ഒട്ടാഗോ പ്രവിശ്യയിലുള്ള ഒരു നഗരവും രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുമാണ് ക്വീൻസ്ടൗൺ.മാവോറി ഭാഷയിൽ തഹൗന എന്നാണ് ക്വീൻസ്ടൗൺ അറിയപ്പെടുന്നത്. ക്രൈസ്റ്റ് ചർച്ചിൽ നിന്നും 500 കിലോമീറ്റർ പടിഞ്ഞാറായി മൗണ്ട് കുക്ക് കൊടുമുടിയുടെ താഴ്വരയിലാണ് ക്വീൻസ്ടൗൺ നഗരം സ്ഥിതിചെയ്യുന്നത്.ക്വീൻസ്ടൗൺ ജില്ലയുടെ ആസ്ഥാനനഗരമാണിത്.ഇംഗ്ലീഷ് നാവികനായിരുന്ന വില്യം ഗിൽബർട്ട് റീസ് സ്ഥാപിച്ച ഈ നഗരം വാകാതിപോ തടാകത്തിന്റെ കരയിലാണ് നിലകൊള്ളുന്നത്[3].മഞ്ഞുമലകളും ഗ്ലേസിയറുകളും കൊടുമുടികളും ധാരാളമുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രതിവർഷം ലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണെത്തുന്നത്.2015 ജൂണിലെ കണക്കുകൾ അനുസരിച്ച് 13,150 ആളുകൾ ക്വീൻസ്ടൗണിൽ താമസിക്കുന്നു (June 2012 estimate),[4].ക്രൈസ്റ്റ്‌ചർച്ച്‍,ഡുനെഡിൻ,നെൽസൺ നഗരങ്ങളുമായി റോഡ് മാർഗ്ഗം ബന്ധപ്പെട്ടിരിക്കുന്ന ക്വീൻസ്ടൗണിൽ ഒരു രാജ്യാന്തരവിമാനത്താവളവുമുണ്ട്[5].ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും നഗരത്തിൽ സ്ഥിതിചെയ്യുന്നു[6] .

ചിത്രശാല[തിരുത്തുക]

വകാതിപു തടാകം;നഗരത്തിൽനിന്നുമുള്ള ദൃശ്യം
ക്വീൻസ്ടൗൺ മലനിരകൾ

അവലംബം[തിരുത്തുക]

  1. "Queenstown". Victoria University. Retrieved 2 September 2015.
  2. Jardine, D.G. (1978). Shadows on the Hill. A.H. & A.W. Reed Ltd. p. 187. ISBN 0589010093. {{cite book}}: |access-date= requires |url= (help)
  3. "Queenstown history - William Gilbert Rees".
  4. "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. Retrieved 23 October 2012.
  5. "Retrieved on 2015-02-06". Archived from the original on 2015-04-26. Retrieved 2015-11-15.
  6. "Highlanders rugby playing ground". ©Superxv.com. Retrieved 3 November 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ക്വീൻസ്ടൗൺ,ന്യൂസീലൻഡ് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ക്വീൻസ്ടൗൺ,ന്യൂസീലൻഡ്&oldid=3803687" എന്ന താളിൽനിന്ന് ശേഖരിച്ചത്