ഉള്ളടക്കത്തിലേക്ക് പോവുക

ക്ലെയർ ഫോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലെയർ ഫോയ്
Claire Foy at the RTS' The Promise event in March 2011
ജനനം
Claire Elizabeth Foy

(1984-04-16) 16 ഏപ്രിൽ 1984 (age 42) വയസ്സ്)
അൽമ മേറ്റർLiverpool John Moores University
തൊഴിൽActress
സജീവ കാലം2008–present
ജീവിതപങ്കാളി
(m. 2014; sep. 2018)
കുട്ടികൾ1

ക്ലെയർ എലിസബത്ത് ഫോയ് (ജനനം: 1984 ഏപ്രിൽ 16) ഒരു ഇംഗ്ലീഷ് നടിയാണ്. ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നാടകപഠനം പൂർത്തിയാക്കിയ അവർ തുടർന്ന് ഓക്സ്ഫോർഡ് സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം നേടി. സ്കൂൾ ഓഫ് ഡ്രാമയിൽ ആയിരിക്കെ വാട്ടർഷിപ്പ് ഡൗൺ ഉൾപ്പെടെ നാല് നാടകങ്ങളിൽ അഭിനയിച്ചു. 2008 ൽ ബീയിങ് ഹ്യൂമൻ എന്ന പരമ്പരയുടെ പൈലറ്റ് എപ്പിസോഡിൽ ആണ് സ്‌ക്രീനിൽ അരങ്ങേറ്റം നടത്തിയത്. റോയൽ നാഷണൽ തിയേറ്ററിലൂടെ[1] പ്രൊഫഷണൽ നാടകരംഗത്ത് അരങ്ങേറ്റം ചെയ്തതിനുശേഷം ബിബിസി വൺ നിർമിച്ച ലിറ്റിൽ ഡോറിറ്റ് (2008) എന്ന പരമ്പരയിൽ അഭിനയിച്ചു.[2] 2011 ൽ സീസൺ ഓഫ് ദി വിച്ച് എന്ന ആദ്യ ചലച്ചിത്രത്തിലും അഭിനയിച്ചു.

ചാനൽ 4 പരമ്പര ദ പ്രോമിസ് (2011), എൻബിസി പരമ്പര ക്രോസ്സ്ബോൺസ് (2014) തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളും മിനി ചിത്രങ്ങളിലും ക്ലെയർ ഫോയ് അഭിനയിച്ചു. 2015 ൽ ബിബിസി 2 നിർമിച്ച വൂൾഫ് ഹോൾ എന്ന ടെലിവിഷൻ പരമ്പര യിൽ ആൻ ബോളെൻ എന്ന നിർഭാഗ്യവതിയായ രാജ്ഞിയുടെ വേഷത്തിന് ഏകകണ്‌ഠമായ പ്രശംസ ലഭിച്ചു.[3] അതിന് ഏറ്റവും മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷൻ അവാർഡിനും മികച്ച സഹനടിക്കുള്ള ക്രിട്ടിക്സ് ചോയിസ് ടെലിവിഷൻ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ക്ലെയർ ഫോയ് 2016 മുതൽ 2017 വരെ ദ ക്രൗൺ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ ക്വീൻ എലിസബത്ത് II വിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു.[4] ഈ വേഷത്തിന് വ്യാപകമായി അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ നേടുകയും, ബാഫ്റ്റ ടിവി അവാർഡ്, പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. 2018 ൽ, ഡാമിയൻ ചാസെല്ലിന്റെ ഫസ്റ്റ് മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിങിനൊപ്പം അഭിനയിക്കും.  

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷംപേര്കഥാപാത്രംകുറിപ്പ്
2011സീസൺ ഓഫ് ദ വിച്ച്അന്ന
2011റെക്കേർസ്ഡോൺ
2014വാമ്പയർ അക്കാദമിസോണിയ കാർപ്
2014റോസ് വാട്ടർപലോ ഗൗർലി
2015ദ ലേഡി ഇൻ ദ വാൻലോയിസ്
2017ബ്രീത്ത്ഡയാന കാവൻഡിഷ്
2018അൺസേൻസോയർ വാലെന്റീനി
2018ഫസ്റ്റ് മാൻജാനറ്റ് ഷെറോൺപോസ്റ്റ് പ്രൊഡക്ഷൻ
2018ദ ഗേൾ ഇൻ ദ സ്പൈഡേർസ് വെബ്ലിസ്ബേത്ത് സലാൻഡർസീസൺ ഓഫ് ദ വിച്ച്ചിത്രീകരണം

ടെലിവിഷൻ സിനിമകൾ

[തിരുത്തുക]
വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2010പൾസ്ഹന്നാ കാർട്ടർ
2011ദ നൈറ്റ് വാച്ച്ഹെലൻ ഗിനിവർ
2012ഹാക്സ്കേറ്റ് ലോയ്
2014ഫ്രാങ്കെൻസ്റ്റീൻ ആൻഡ് വാമ്പയർ: എ ഡാർക്ക് ആൻഡ് സ്റ്റോമി നൈറ്റ്ആഖ്യാതാവ്

ടെലിവിഷൻ പരമ്പരകൾ

[തിരുത്തുക]
വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2008ബീയിങ് ഹ്യൂമൻജൂലിയ ബെക്കറ്റ്എപ്പിസോഡ്: "പൈലറ്റ്"
2008ഡോക്ടേർസ്ചോയി വെബ്സ്റ്റർഎപ്പിസോഡ്: "ദി പാർട്ടി ഈസ് ഓവർ"
2008ലിറ്റിൽ ഡോറിറ്റ്അമി ഡോറിട്ട്14 എപ്പിസോഡുകൾ
200910 മിനിറ്റ്സ് ടെയിൽസ്സ്ത്രീഎപ്പിസോഡ്: "ത്രൂ ദി വിൻഡോ"
2010ടെറി പ്രാച്ചെറ്റ്സ് ഗോയിങ് പോസ്റ്റൽഅഡോറ ബെൽലെ ഡിയർ ഹാർട്ട്2 എപ്പിസോഡുകൾ
2010–12അപ്സ്റ്റെയേർസ് ഡൗൺസ്റ്റെയേർസ്ലേഡി പെഴ്സിഫോൺ ടൗൺലൈൻ9 എപ്പിസോഡുകൾ
2011ദ പ്രോമിസ്എറിൻ മാത്യൂസ്4 എപ്പിസോഡുകൾ
2012വൈറ്റ് ഹീറ്റ്ഷാർലറ്റ് പ്യൂ6 എപ്പിസോഡുകൾ
2014ക്രോസ്ബോൺസ്കേറ്റ് ബാൽഫൂർ9 എപ്പിസോഡുകൾ
2014ദ ഗ്രേറ്റ് വാർ: ദ പീപ്പിൾസ് സ്റ്റോറിഹെലൻ ബെന്റ്വിച്ച്2 എപ്പിസോഡുകൾ
2015വൂൾഫ് ഹോൾആനി ബോളെൻ6 എപ്പിസോഡുകൾ
2016–17ദ ക്രൗൺഎലിസബത്ത് രാജ്ഞി II20 എപ്പിസോഡുകൾ

അവലംബം

[തിരുത്തുക]
  1. Royal National Theatre: Claire Foy (January 2008) Archived 20 ജനുവരി 2016 at archive.today
  2. "BBC - Press Office - Little Dorrit cast announced". BBC.
  3. Plunkett, John (3 March 2016). "Poldark's topless scything fails to cut it with Royal Television Society judges". The Guardian. Retrieved 3 March 2016.
  4. "Why We Might See Claire Foy Play Queen Elizabeth Again". Retrieved 4 March 2018.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്ലെയർ_ഫോയ്&oldid=4099384" എന്ന താളിൽനിന്ന് ശേഖരിച്ചത്