ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റ്യൻ യോഹാൻ ഡോപ്ലർ
Christian Doppler
ജനനം(1803-11-29)29 നവംബർ 1803
മരണം17 മാർച്ച് 1853(1853-03-17) (പ്രായം 49)
ദേശീയതഓസ്ട്രിയൻ
കലാലയംImperial–Royal Polytechnic Institute
Prague Polytechnic
അറിയപ്പെടുന്നത്ഡോപ്ലർ പ്രഭാവം
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾPrague Polytechnic
Academy of Mines and Forests
University of Vienna
ശ്രദ്ധേയരായ വിദ്യാർത്ഥികൾഗ്രിഗർ മെൻഡൽ Gregor Mendel

ഒസ്ട്രിയൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരിന്നു ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ (1803-1853). ശബ്ദത്തിന്റെ ആവൃത്തിയും ശബ്ദ സ്രോതസ്സിന്റെയും ശ്രോതാവിന്റെയും ആപേക്ഷിക ചലനവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ ഡോപ്ലർ പ്രഭാവം കണ്ടെത്തിയത് ഇദ്ദേഹമാണ്.

ജീവചരിത്രം[തിരുത്തുക]

1803 ൽ ആസ്ത്രിയയിലെ സൽസ്ബർഗ് എന്ന സ്ഥലത്ത് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡോപ്ലർ സൽസ്ബർഗിൽ നിന്ന് തത്വശാസ്ത്രം പഠിച്ചു. പിന്നീട് ഇമ്പീരിയൽ റോയൽ പോളിടെക്കനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്ക്നോളജി) നിന്ന് ഗണിതശാസ്ത്രവും, ഭൗതികശാസ്ത്രവും പഠിക്കുകയും 1829 ൽ അവിടെ ഒരു അസിസ്റ്റന്റായി ജോലി ആരംഭിക്കുകയും ചെയ്തു. 1835ൽ പ്രേഗ് പോളിടെൿനിക്കിൽ (ചെക്ക് ടെക്കനിക്കൽ യൂണിവേഴ്സിറ്റി) ജോലിക്ക് ചേർന്ന ഡോപ്ലർ 1841 ൽ അവിടെ പ്രൊഫസറായി നിയമിതനായി.

ക്രിസ്റ്റ്യൻ ഡോപ്ലറുടെ ജന്മഗൃഹം.[1]
ക്രിസ്റ്റ്യൻ ഡോപ്ലർ

ഒരു വർഷം കഴിഞ്ഞ്, 1842 ൽ ഡോപ്ലർ തന്റെ മുപ്പത്തിയെട്ടാം വയസിൽ റോയൽ ബൊഹീമിയൻ സൊസൈറ്റി ഓഫ് സയൻസിൽ ഒരു പ്രഭാഷണം നടത്തി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ, ദ്വന്ദ്വനക്ഷത്രത്തിന്റെ വർണ്ണരാജിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു. ഡോപ്ലർ പ്രഭാവം എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പ്രസിദ്ധമായ സിദ്ധാന്തം അവതരിപ്പിച്ചത് ഈ പുസ്തകത്തിലാണ്. ഈ സിദ്ധാന്തത്തിന്റെ സഹായത്തോടെ ഡോപ്ലർ ദ്വന്ദ്വനക്ഷത്രത്തിന്റെ വർണ്ണരാജി വിശദീകരിക്കാൻ ശ്രമിച്ചു. പ്രേഗ് പോളിടെക്കനിക്കിൽ പ്രൊഫസറായി ജോലി നോക്കുന്നതിനിടയിൽ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലുമായി അമ്പതിലേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. 1847 മുതൽ 1849 വരെ ഇന്നത്തെ സ്ലോവാക്യയിലുള്ള അക്കാഡമി ഓഫ് മൈൻസ് ആന്റ് ഫോറസ്റ്റിൽ ഗണിതശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും പ്രൊഫസറായി സേവനമനുഷ്ടിച്ചു. 1849 ൽ ഡോപ്ലർ വിയന്നയിലേക്ക് താമസം മാറി. 1950ൽ യൂണിവേസിറ്റി ഓഫ് വിയന്നയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്പിരിമെന്റെൽ ഫിസിക്സിന്റെ തലവനായി നിയമിതനായി. 1853 മാർച്ച് 17 ന് വിയന്നയിൽ വച്ച് ശ്വാസകോശസമ്പന്ധമായ അസുഖത്തെതുടർന്ന് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ അന്തരിച്ചു.

അവലംബം[തിരുത്തുക]