ക്രിസ്തുമസ് കാലം
ആരാധനക്രമ വർഷം |
---|
റോമൻ ആചാരക്രമം |
കൽദായ ആചാരക്രമം |
പാശ്ചാത്യ ക്രൈസ്തവ സഭയുടെആരാധനക്രമ വർഷം അനുസരിച്ച് ആഗമനകാലം കഴിഞ്ഞാൽ തുടർന്ന് വരുന്ന കാലമാണ് ക്രിസ്തുമസ് കാലം[1]. യേശുവിന്റെ ജനനം അനുസ്മരിക്കുന്ന ക്രിസ്മസ് ദിന(ഡിസംബർ 25) ത്തിന് മുൻപുള്ള ദിവസം (ഡിസംബർ 24) വൈകുന്നേരം ചൊല്ലുന്ന സായാഹ്നപ്രാർത്ഥനയോട് കൂടിയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്. ജനുവരി ആറിന് ആഘോഷിക്കുന്ന എപ്പിഫനി തിരുനാളോട് (പ്രത്യക്ഷീകരണ തിരുനാൾ)കൂടി ക്രിസ്മസ് കാലം അവസാനിക്കും. തുടർന്ന് സാധാരണ കാലം ആരംഭിക്കും.
[2]അമേരിക്കൻ കത്തോലിക്കർ യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ വരെയാണ് ക്രിസ്മസ് കാലം ആചരിക്കുന്നത്. എപ്പിഫനി കഴിഞ്ഞു വരുന്ന ഞായറാഴ്ച (ജനുവരി 7 മുതൽ 13 വരെയുള്ള തിയതികൾക്കിടയിൽ വരുന്ന ഞായറാഴ്ച)യാണ് ജ്ഞാനസ്നാന തിരുനാൾ ആഘോഷിക്കുന്നത്.
ആരാധനക്രമ നിറം[തിരുത്തുക]
[3]വെള്ളയാണ് ഈ കാലത്തെ ആരാധനക്രമനിറം. അൾത്താര വിരികൾ, വാതിൽ വിരികൾ, സക്രാരി വിരികൾ, കർമികൻ ധരിക്കുന്ന മേൽവസ്ത്രങ്ങൾ എന്നിവ വെള്ള നിറത്തിലുള്ളതായിരിക്കും .
എപ്പിഫനി[തിരുത്തുക]
എപ്പിഫനി അഥവാ പ്രത്യക്ഷീകരണ തിരുനാളോട് കൂടിയാണ് ക്രിസ്മസ് കാലം അവസാനിക്കുന്നത്. ആരാധന കലണ്ടർ അനുസരിച്ച് ജനുവരി ആറാം തിയതിയാണ് എപ്പിഫനി ആഘോഷിക്കുന്നത്. എന്നാൽ ആഴ്ചയിലെ സാധാരണ ദിവസങ്ങളിൽ ആറാം തീയതി വരുന്ന വർഷങ്ങളിൽ ജനുവരി ആറിന് തൊട്ടുമുൻപ് വരുന്ന ഞായറാഴ്ച [4]എപ്പിഫനി ഞായർ ആയി കൊണ്ടാടാറുണ്ട്. [5]പൂജരാജാക്കന്മാർ (Magi) യേശുവിനെ സന്ദർശിച്ച ദിവസമാണ് എപ്പിഫനി. [6]കോയിൻ ഗ്രീക്ക് പദമായ എപ്പിഫാനിയ എന്ന വാക്കിൽ നിന്നാണ് എപ്പിഫനി എന്ന വാക്ക് ഉത്ഭവിച്ചത്. 'പ്രത്യക്ഷപ്പെടുക", "വെളിവാക്കൽ" എന്നൊക്കെയാണ് ഈ വാക്കിനർത്ഥം.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Christmas, Catholic Doors Ministry
- ↑ "Christmastide, USCCB". മൂലതാളിൽ നിന്നും 2013-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-02.
- ↑ Liturgical Year
- ↑ Epiphany Sunday, Catholic Doors Ministry[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 2
- ↑ Etimology of Epiphany