ആഗമനകാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
സീറോ മലബാർ റീത്ത്

ക്രിസ്തുവിന്റെ ജനനത്തിന് (ക്രിസ്മസ് മുന്നോടിയായുള്ള ഒരുക്ക കാലമാണ് ആഗമനകാലം. പാശ്ചാത്യ സഭയിൽ ഈ കാലഘട്ടം [1]ആഗമനകാലം എന്നും പൌരസ്ത്യ സഭകളിൽ ഈ കാലഘട്ടം [2]മംഗളവാർത്തക്കാലം എന്നുമാണ് അറിയപ്പെടുന്നത്. റോമൻ കത്തോലിക്കാ, ആംഗ്ലിക്കൻ , ലൂഥറൻ, പ്രൊട്ടസ്റ്റന്റ് സഭകൾ ഉൾപ്പെടുന്ന പാശ്ചാത്യ സഭ ക്രിസ്മസിന് മുൻപ് വരുന്ന നാല് ആഴ്ചകളാണ് ആഗമനകാലമായി ആചരിക്കുന്നത്. പ്രസ്തുത സഭയുടെ ആരാധനക്രമ വർഷം(Liturgical Year) ആരംഭിക്കുന്നതും ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ചയോടു കൂടിയാണ്. [3]നവംബർ 27നും ഡിസംബർ മൂന്നിനും മദ്ധ്യേ വരുന്ന ഞായറാഴ്ചയായിരിക്കും പൊതുവിൽ ആഗമനകാലം ഒന്നാം ഞായർ. ഡിസംബർ ഇരുപത്തിനാല് വൈകുന്നേരം ആഗമനകാലം അവസാനിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ [4]25 നോയമ്പ് എന്നും [5]ചെറിയ നോയമ്പ് എന്നും വിളിക്കുന്നു.

പദോൽപ്പത്തി[തിരുത്തുക]

പുതിയനിയമം ഗ്രീക്ക് വിവർത്തനത്തിൽ [6]വിവിധ ഭാഗങ്ങളിലായി ഉപയോഗിച്ചിട്ടുള്ള പെറൂസിയ (Παρουσία) എന്ന ഗ്രീക്ക് [7]പദത്തിനർത്ഥം വരവ് (ആഗമനം), രണ്ടാം വരവ് എന്നിവയാണ്. ഈ മുന്നൊരുക്ക കാലത്തെ വി.ഗ്രന്ഥ വായന ക്രിസ്തുവിന്റെ രണ്ടാം വരവിനെ അടിസ്ഥാനമാക്കിയുള്ളതും ആദ്യവരവിനെ കാത്തിരിക്കുന്നതും ആകയാൽ ഈ കാലയളവിനെ പെറൂസിയ എന്ന പദത്തിന്റെ അർത്ഥം അടിസ്ഥാനമാക്കി ലത്തീനിൽ ആദ്വെന്തൂസ് ([8]Adventus) എന്നും ഇംഗ്ലീഷിൽ ആഡ്വെന്റ് ([9]Advent) എന്നും വിളിച്ചു. ലത്തീനിൽ നിന്നും നേരിട്ടുള്ള വിവർത്തനമാണ് മലയാളത്തിൽ ആഗമനകാലം.

നോയമ്പാചരണം[തിരുത്തുക]

. [10]ആഗമനകാലം ഒന്നാം ഞായർ മുതൽ ഡിസംബർ 24 വൈകുന്നേരം വരെയാണ് നോയമ്പ് ആചരിക്കേണ്ടത്. നാലാം നൂറ്റാണ്ട് മുതൽ ആഗമനകാലത്ത് ഉപവാസം നിർബന്ധമായിരുന്നു. ആഹ്ലാദത്തിന്റെ ഞായർ അല്ലെങ്കിൽ റോസ് ഞായർ എന്നറിയപ്പെടുന്ന ആഗമനകാലം മൂന്നാം ഞായരാഴ്ച മാത്രമാണ് ഉപവാസത്തിന് ഇളവുണ്ടായിരുന്നത് .എന്നാൽ പിന്നീട് ആംഗ്ലിക്കൻ , ലൂഥറൻ , റോമൻ കത്തോലിക്കാ സഭകൾ ആഗമനകാല ഉപവാസത്തിന്റെ കാര്യത്തിൽ പരിപൂർണ ഇളവു നൽകി. എങ്കിലും മാംസവർജ്ജനം, ആശയടക്കം തുടങ്ങിയ ത്യാഗ പ്രവർത്തികൾ വിശ്വാസികൾ അനുഷ്ഠിച്ചു പോരുന്നു. [11]നോയമ്പ് കാലത്ത് ക്രിസ്തീയ വിവാഹങ്ങൾ അനുവദിക്കാറില്ല. [12]റോമൻ കത്തോലിക്കർ ദിവ്യബലി മദ്ധ്യേ ഗ്ലോറിയ, അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികൾ എന്നിവ ഒഴിവാക്കും.

ആരാധനക്രമ നിറം[തിരുത്തുക]

പ്രധാന ലേഖനം: ആരാധനക്രമ നിറങ്ങൾ
ഫ്രാങ്ക്ഫർട്ട് വിശുദ്ധ ക്രോസ് ചർച്ചിൽ ലിംബർഗ് ഭദ്രാസന ക്രിസ്ത്യൻ മെഡിറ്റേഷൻ ആത്മീയതയേയും കേന്ദ്രത്തിൽ 2500 കത്തുന്ന tealights ഉപയോഗിച്ച് നടത്തിയ Cretan രീതിയിൽ വരവ് labyrinth ആകുന്നു മെയിൻ-Bornheim
Adventvespers.jpg

പാശ്ചാത്യ സഭ ഈ കാലയളവിലെ തിരുക്കർമ്മങ്ങൾക്കായി നിഷ്കർഷിച്ചിരിക്കുന്ന നിറം [13]നീലയോ വയലറ്റോ ആണ്. അൾത്താര അലങ്കരിക്കുന്ന വിരികൾ, വാതിൽ വിരികൾ, സക്രാരി വിരി, കാർമ്മികൻ ധരിക്കുന്ന മേൽ വസ്ത്രങ്ങൾ എന്നിവയുടെ നിറം നീലയോ വയലറ്റോ ആയിരിക്കണം. [14]ആഗമനകാലം മൂന്നാമത്തെ ഞായറാഴ്ച ആഹ്ലാദത്തിന്റെ ഞായർ ആയി ആഘോഷിക്കുന്നതിനാൽ ആ ദിവസം റോസ് നിറത്തിലുള്ള വിരികളും മേൽവസ്ത്രങ്ങളും ഉപയോഗിക്കാവുന്നതാണ്.

[15]ആഗമനകാല റീത്ത്[തിരുത്തുക]

പാശ്ചാത്യ സഭയിൽ ഉൾപ്പെടുന്ന ദേവാലയങ്ങളിലും ഭവനങ്ങളിലും തെളിക്കുന്ന അഞ്ചു തിരികൾ അടങ്ങി'യ റീത്താണ് ആഗമനകാല റീത്ത് (Advent Wreath). റീത്ത് അലങ്കരിക്കാൻ ഉപയോഗിക്കുന്ന നിത്യഹരിതവൃക്ഷശിഖരങ്ങൾ നിത്യതയെ സൂചിപ്പിക്കുന്നു. മൂന്ന് വയലറ്റ് അല്ലെങ്കിൽ നീല തിരികളും ഒരു പിങ്ക് തിരയും റീത്തിന് ചുറ്റുമായും ഒരു വെള്ള തിരി നടുവിലുമായിട്ടാണ് വെക്കുന്നത്. ആഗമനകാലം ഒന്നാം ഞായറാഴ്ച തെളിക്കുന്ന തിരിയെ "പ്രവാചക തിരി" എന്നാണ് വിളിക്കുന്നത്. [16] യേശുവിന്റെ ജനനം ആദ്യമായി പ്രവചിച്ച ഏശയ്യ പ്രവാചകനെ അനുസ്മരിപ്പിക്കുന്ന ഈ തിരി മിശിഹായ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ പ്രതീകമാണ്. ക്രിസ്തുവിന്റെ പുൽക്കൂടിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ തിരി 'ബെത് ലേഹം തിരി' എന്നാണ് അറിയപെടുന്നത്. മൂന്നാമത്തെ ഞായറാഴ്ച പിങ്ക് തിരിയാണ് തെളിക്കേണ്ടത്. 'ഇടയന്മാരുടെ തിരി' എന്ന് വിളിക്കുന്ന ഈ തിരി സന്തോഷത്തിന്റെ പ്രതീകമാണ്. നാലാമത്തെ ഞായറാഴ്ച 'മാലാഖമാരുടെ തിരി' സമാധാനത്തിന്റെ പ്രതീകമായി തെളിക്കുന്നു. നടുവിൽ വെക്കുന്ന വെളുത്ത തിരിയെ 'ക്രിസ്തുവിന്റെ തിരി' എന്നാണ് വിളിക്കുന്നത്. വിശുദ്ധിയെ സൂചിപ്പിക്കുന്ന ഈ തിരി ഡിസംബർ 24 വൈകീട്ടാണ് തെളിക്കുന്നത്.

അവലംബം[തിരുത്തുക]

 1. Advent, THE LITURGICAL YEAR EXPLAINED, Catholic Doors Ministry
 2. Nativity Fast, Wikipedia
 3. The Definitive Guide to Advent and Christmas
 4. ക്രിസ്മസ് ഒരുക്കമായി 25 നോമ്പ് , Manorama Online
 5. Deepika Daily
 6. [Matthew 24:3, 27, 37, 39; 1 Corinthians 15:23; 1 Thessalonians 2:19; 3:13; 4:15; 5:23; 2 Thessalonians 2:1, 8, 9; James 5:7, 8; 2 Peter 1:16; 3:4, 12; 1 John 2:28]
 7. Parousia, Wikipedia
 8. Adventus, Wikipedia
 9. Advent, Wikipedia
 10. The Definitive Guide to Advent and Christmas
 11. Dates to Avoid, Catholic Wedding Help
 12. [# 124, Directory of Popular Piety and the Liturgy; Principles and Guidelines; Vatican City, December, 2001]
 13. [Ordo missae celebrandae et divini officii persolvendi secundum calendarium romanum generale pro anno liturgico 2005-2006, Libreria Editrice Vaticana, 2005.]
 14. Gaudete Sunday, Wikipedia
 15. Advent Wreath, About.com
 16. [Isaiah 9:6-7 [6] For to us a child is born, to us a son is given, and the government will be on his shoulders. And he will be called Wonderful Counselor, Mighty God, Everlasting Father, Prince of Peace. [7] Of the increase of his government and peace there will be no end. He will reign on David's throne and over his kingdom, establishing and upholding it with justice and righteousness from that time on and forever. ... 700 B.C.]
"https://ml.wikipedia.org/w/index.php?title=ആഗമനകാലം&oldid=3252271" എന്ന താളിൽനിന്ന് ശേഖരിച്ചത്