കോറോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
COROT
General information
NSSDC ID 2006-063A
Organization Centre National d'Etudes Spatiales
European Space Agency
Launch date 2006-12-27 14:24:00 UTC
Launch site Baikonur Cosmodrome
Kazakhstan
Launch vehicle Soyuz 2.1b/Fregat
Mission length 2.5 + 4 years
(10 years, 10 months and 26 days elapsed)
Mass 630 kg
Type of orbit Polar
Orbit height 827 km
Location Earth orbit
Telescope style Afocal
Diameter 27 cm
Website smsc.cnes.fr/COROT

സൗരയൂഥത്തിനു വെളിയിൽ ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന്‌ യുറോപ്യൻ സ്പേസ് ഏജൻസിയും മറ്റ് അന്താരാഷ്ട്രപങ്കാളികളും ചേർന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹമാണ്‌ കോറോത്ത് (Convection Rotation and Planetary Transits - COROT)[1].

2006 ഡിസംബർ 27 ന്‌ ഖസാഖ്‌സ്ഥാനിലെ ബേക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ്‌ ഇത് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 827 കിലോമീറ്റർ ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് 1.2 ലക്ഷം നക്ഷത്രങ്ങളുടെ പരിസരം ഈ ഉപഗ്രഹം നിരീക്ഷിക്കും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ ക്നെസ് (CNES) ആണ്‌ ഈ ദൗത്യത്തിന്റെ നേതൃത്വം വഹിക്കുന്നത്. കൂടാതെ യൂറോപ്യൻ സ്പേസ് ഏജൻസി, ഓസ്ട്രിയ, സ്പെയിൻ, ജർമ്മനി, ബെൽജിയം, ബ്രസീൽ എന്നീ രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്‌)[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2007 ഫെബ്രുവരി 3. താൾ 19
"https://ml.wikipedia.org/w/index.php?title=കോറോട്ട്&oldid=1890010" എന്ന താളിൽനിന്നു ശേഖരിച്ചത്