കോട്ടയ്ക്കൽ മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോട്ടയ്ക്കൽ മധു

കഥകളി ഗായകനായ കോട്ടയ്ക്കൽ മധു (ജ:ഒക്ടോബർ 26, 1968) പാലക്കാട് ജില്ലയിലെ കോങ്ങാടാണ് ജനിച്ചത്. ഗോവിന്ദൻ നായരും സത്യഭാമയും ആണ് മാതാപിതാക്കൾ. മധു കഥകളി അരങ്ങുപാട്ടിലും, പദക്കച്ചേരികളിലും പങ്കെടുത്തുവരുന്നു.[1]

കലാരംഗത്ത്[തിരുത്തുക]

ഏഴാം തരത്തിൽ പഠിക്കുമ്പോൾ തന്നെ കോട്ടയ്ക്കൽ പി.എസ്. വി നാട്യസംഘത്തിൽ ചേർന്ന മധുവിന്റെ ആദ്യകാല ഗുരുക്കന്മാർ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പും കലാമണ്ഡലം നീലകണ്ഠൻ നമ്പീശനുമായിരുന്നു. 1977 മുതൽ 1978 വരെ കർണ്ണാടക സംഗീതത്തിൽ പരമേശ്വരയ്യരുടെ ശിക്ഷണവും മധുവിനു ലഭിച്ചിരുന്നു.പി.എസ്.വിയിലെ പഠനത്തിനു ശേഷം പാലനാട് ദിവാകരൻ, ഹൈദരാലി,ശങ്കരൻ എമ്പ്രാന്തിരി, ഹരിദാസ് എന്നിവരോടൊപ്പം ആട്ടവേദികളിൽ പാടിത്തുടങ്ങി.[2]

1990 ൽ പി.എസ്.വിയിൽ തന്നെ കഥകളി വായ്പാട്ട്അദ്ധ്യാപകനായി ചേർന്ന മധു സൗന്ദര്യലഹരി പരിഭാഷ,ഗീതാജ്ഞലി,ഇടശ്ശേരിയുടെ പൂതപ്പാട്ട്, അന്തിത്തിരി എന്നിവ ആട്ടവേദികൾക്കായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി ജൂഗൽബന്ദി-ഫ്യൂഷൻ പരിപാടികളുമായും മധു സഹകരിച്ചു.

ചലച്ചിത്രരംഗത്ത് ആനന്ദഭൈരവി എന്നചിത്രത്തിലും ഷാജി .എൻ .കരുണിന്റെ വാനപ്രസ്ഥത്തിലും മധു പാടിയിട്ടുണ്ട്.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

*ഞങ്ങാട്ടിരി പുരസ്കാരം

*കെ.വി. കൊച്ചനിയൻ പുരസ്കാരം

*കലാമണ്ഡലം ഹൈദരാലി അവാർഡ്

അവലംബം[തിരുത്തുക]

  1. http://www.kathakali.info/ml/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AE%E0%B4%A7%E0%B5%81
  2. മാതൃഭൂമി വാരാന്തപ്പതിപ്പ് 2016 ഒക്ടോബർ 23. പേജ് IV.
"https://ml.wikipedia.org/w/index.php?title=കോട്ടയ്ക്കൽ_മധു&oldid=3151043" എന്ന താളിൽനിന്ന് ശേഖരിച്ചത്