Jump to content

കൊളറാഡോ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊളറാഡോ മരുഭൂമി ലാൻഡ്‌സ്‌കേപ്പ്

കൊളറാഡോ മരുഭൂമി കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന, ബൃഹത്തായ സോനോറൻ മരുഭൂമിയുടെ ഭാഗമായ ഒരു മരുഭൂമിയാണ്. കനത്ത ജലസേചനം നടത്തപ്പെടുന്ന കോച്ചെല്ല, ഇംപീരിയൽ താഴ്വരകൾ ഉൾപ്പെടെ ഏകദേശം 7 ദശലക്ഷം ഏക്കർ (28,000 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ ഇത് ഉൾക്കൊള്ളുന്നു. അനേകം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രവുംകൂടിയാണ് ഈ മരുഭൂമി.

ഭൂമിശാസ്ത്രം

[തിരുത്തുക]

കൂടുതൽ വലിയ സോനോറൻ മരുഭൂമിയുടെ[1] ഒരു ഉപവിഭാഗമായ കൊളറാഡോ മരുഭൂമി ഏകദേശം 7 ദശലക്ഷം ഏക്കർ (28,000 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.[2] ഇംപീരിയൽ കൗണ്ടിയോടൊപ്പം സാൻ ഡീഗോ കൗണ്ടി, റിവർ‌സൈഡ് കൗണ്ടികളുടെ ഭാഗങ്ങളും സാൻ ബെർണാർഡിനോ കൗണ്ടിയുടെ ഒരു ചെറിയ ഭാഗവും ഈ മരുഭൂമിയിൽ ഉൾപ്പെടുന്നു.[3] 1,000 അടി (300 മീറ്റർ) താഴെയെന്ന നിലയിൽ ഭൂരിഭാഗവും താരതമ്യേന താഴ്ന്ന ഉയരത്തിലുള്ള കൊളറാഡോ മരുഭൂമിയുടെ ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 275 അടി (84 മീറ്റർ) താഴെ സാൽട്ടൺ കടലിലാണ്. പെനിൻസുലാർ പർവതനിരകളുടെ ഏറ്റവും ഉയർന്ന കൊടുമുടികൾ 10,000 അടി (3,000 മീറ്റർ) ഉയരത്തിൽ എത്തുമെങ്കിലും, പ്രദേശത്തെ മിക്ക പർവതങ്ങളും 3,000 അടി (900 മീറ്റർ) കവിയുന്നില്ല.

അവലംബം

[തിരുത്തുക]
  1. "California Colorado Desert - CDFW Wildlife Investigations Lab Blog". calwil.wordpress.com.
  2. "Archived copy" (PDF). Archived from the original (PDF) on 2015-07-25. Retrieved 2015-07-25.{{cite web}}: CS1 maint: archived copy as title (link)
  3. "Poster- Colorado Desert Ecoregion (ER_322C)". Retrieved 2017-10-31.
"https://ml.wikipedia.org/w/index.php?title=കൊളറാഡോ_മരുഭൂമി&oldid=3910478" എന്ന താളിൽനിന്ന് ശേഖരിച്ചത്