ഇമ്പീരിയൽ കൗണ്ടി
ഇമ്പീരിയൽ കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County of Imperial | |||||
| |||||
| |||||
![]() Location in the U.S. state of California | |||||
![]() California's location in the United States | |||||
Country | ![]() | ||||
State | ![]() | ||||
Region | Imperial Valley | ||||
Incorporated | August 7, 1907 | ||||
നാമഹേതു | Imperial Valley, which was named after the Imperial Land Company | ||||
County seat | El Centro | ||||
Largest city | El Centro | ||||
വിസ്തീർണ്ണം | |||||
• ആകെ | 4,482 ച മൈ (11,610 കി.മീ.2) | ||||
• ഭൂമി | 4,177 ച മൈ (10,820 കി.മീ.2) | ||||
• ജലം | 305 ച മൈ (790 കി.മീ.2) | ||||
ഉയരത്തിലുള്ള സ്ഥലം | 4,551 അടി (1,387 മീ) | ||||
ജനസംഖ്യ | |||||
• ആകെ | 1,74,528 | ||||
• കണക്ക് (2016) | 1,82,883 | ||||
• ജനസാന്ദ്രത | 39/ച മൈ (15/കി.മീ.2) | ||||
സമയമേഖല | UTC−8 (Pacific Time Zone) | ||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||
Area codes | 442/760 | ||||
FIPS code | 06-025 | ||||
GNIS feature ID | 277277 | ||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു കൗണ്ടിയാണ് ഇമ്പീരിയൽ കൗണ്ടി. 2010 ലെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 174,528 ആയിരുന്നു.[2] കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്നത് എൽ സെൻട്രോ നഗരത്തിലാണ്.[3] 1907 ൽ സ്ഥാപിതമായ ഇത് കാലിഫോർണിയയിൽ സ്ഥാപിതമായ അവസാനത്തെ കൗണ്ടിയായിരുന്നു. ഇമ്പീരിയൽ കൗണ്ടി, എൽ സെൻട്രോ CA മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു. ഇത് സംസ്ഥാനത്തെ ഏറ്റവും ചെറുതും, എന്നാൽ സാമ്പത്തികമായി വിഭിന്നവുമായ സതേൺ കാലിഫോർണിയ അതിർത്തി മേഖലയുടെ ഭാഗവുംകൂടിയാണ്.[4] ദൂരെ കാലിഫോർണിയയുടെ തെക്കുകിഴക്കായി ഇമ്പീരിയൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ കൗണ്ടി, അരിസോണയും മെക്സിക്കോയുമായി അതിരുകൾ പങ്കിടുന്നു.
ഈ പ്രദേശം ഉയർന്ന താപനിലയും പ്രതിവർഷം ശരാശരി മൂന്ന് ഇഞ്ച് (75 മില്ലിമീറ്റർ) മഴയും മാത്രം ലഭിക്കുന്ന ഒരു മരുഭൂമിയാണെങ്കിലും സമ്പദ്‍വ്യവസ്ഥ പൂർണ്ണമായും, കൊളറാഡോ നദിയിൽനിന്ന് ഓൾ-അമേരിക്കൻ കനാൽ മാർഗ്ഗം നടപ്പാക്കിയിരിക്കുന്ന ജലസേചനം വഴിയുള്ള കാർഷിക വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണു നിലനിൽക്കുന്നത്. ഇമ്പീരിയൽ താഴ്വര തന്നെ യു.എസ്., മെക്സിക്കൻ സംസ്കാരങ്ങളുടെ ഒരു സമ്മിശ്ര കേന്ദ്രമാണ്. അമേരിക്കൻ ഭാഗത്തുള്ളവരിൽ ഭൂരിഭാഗം നിവാസികളും മെക്സിക്കൻ അമേരിക്കൻ വംശജരും, മെക്സിക്കൻ വശത്തുള്ളവർ ദശാബ്ദങ്ങളായി യുഎസ് സംസ്കാരത്തിന്റെ വലിയ സ്വാധീനവലയത്തിലുള്ളവരുമാണ്. മുഴുവൻ താഴ്വരയും വെളളക്കാർ, ഏഷ്യൻ അമേരിക്കക്കാർ, കുറച്ച് ആഫ്രിക്കൻ അമേരിക്കക്കാർ, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങൾ എന്നിങ്ങനെ പല വംശീയതയിലുള്ളവരുടെ മിശ്രിതമാണ്.
അവലംബം[തിരുത്തുക]
- ↑ "Blue Angels Peak". Peakbagger.com. ശേഖരിച്ചത് February 23, 2015.
- ↑ 2.0 2.1 "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2016.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
- ↑ [പ്രവർത്തിക്കാത്ത കണ്ണി] [1][പ്രവർത്തിക്കാത്ത കണ്ണി]