സില്ല, ബീക്ജെ[1] , ഗോഗുര്യോ[2][3][4][5][6][7][8][9] എന്നിവയെ ചേർത്താണ് കൊറിയയിലെ മൂന്ന് രാജ്യങ്ങൾ എന്ന് വിവക്ഷിക്കപ്പെടുന്നത് (Three Kingdoms of KoreaHangul: 삼국시대; Hanja: 三國時代).ഗോഗുര്യോ പിന്നീട് ഗോറിയോ (고려, 高麗) എന്നറിയപ്പെട്ടു, അതിൽ നിന്നാണ് കൊറിയ എന്ന ആധുനിക നാമം ഉരുത്തിരിഞ്ഞത്. മൂന്ന് രാജ്യങ്ങളുടെ കാലഘട്ടം ബിസി 57 മുതൽ എഡി 668 വരെ ആയിരുന്നു.മൂന്ന് രാജ്യങ്ങളും കൊറിയയുടെ മുഴുവൻ ഉപദ്വീപും മഞ്ചൂറിയയുടെ പകുതിയും ഭരിച്ചിരുന്നു. ബെയ്ക്ജെ, സില്ല എന്നീ രാജ്യങ്ങൾ കൊറിയൻ ഉപദ്വീപിന്റെ തെക്കൻ പകുതിയിലും തംനയിലും (ജെജു ദ്വീപ്) ആധിപത്യം സ്ഥാപിച്ചു, അതേസമയം ഗോഗുരിയോ ലിയോഡോംഗ് പെനിൻസുല, മഞ്ചൂറിയ, കൊറിയൻ പെനിൻസുലയുടെ വടക്കൻ പകുതി എന്നിവ നിയന്ത്രിച്ചു. 3-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് ടിബറ്റ്, ചൈന വഴി കൊറിയയിൽ എത്തിയ ബുദ്ധമതം, മൂന്ന് രാജ്യങ്ങളിലെയും ഔദ്യോഗികമതമായി മാറി.[10]
ഏഴാം നൂറ്റാണ്ടിൽ, താങ് രാജവംശത്തിന്റെ ഭരണത്തിലായിരുന്ന ചൈനയുമായി സഖ്യത്തിലേർപ്പെട്ട സില്ല, കൊറിയൻ ചരിത്രത്തിൽ ആദ്യമായി കൊറിയൻ ഉപദ്വീപിനെ ഏകീകരിച്ചു. ബെയ്ക്ജെ, ഗോഗുരിയോ എന്നിവയുടെ പതനത്തിനുശേഷം, കൊറിയൻ ഉപദ്വീപിന്റെ ചില ഭാഗങ്ങൾ ഭരിക്കാൻ ടാങ് രാജവംശം ഒരു ഹ്രസ്വകാല സൈനിക ഭരണകൂടം സ്ഥാപിച്ചു. എന്നിരുന്നാലും, സില്ല-താങ് യുദ്ധത്തിന്റെ (≈670-676 എ.ഡി) ഫലമായി, 676-ൽ സില്ല സൈന്യം സൈനിക ഭരണകൂടത്തെ ഉപദ്വീപിൽ നിന്ന് പുറത്താക്കി.
ബുദ്ധമതം ഇന്ത്യയിൽ ഉത്ഭവിച്ച് നൂറ്റാണ്ടുകൾക്ക് ശേഷം, മഹായാന ബുദ്ധമതം 1-ആം നൂറ്റാണ്ടിൽ ടിബറ്റ് , സിൽക്ക് റൂട്ട് വഴി ചൈനയിൽ എത്തി, തുടർന്ന് 3-ആം നൂറ്റാണ്ടിൽ കൊറിയൻ ഉപദ്വീപിലേക്കും മൂന്ന് രാജ്യങ്ങളുടെ കാലഘട്ടത്തിൽ അത് ജപ്പാനിലേക്കും വ്യാപിച്ചു. കൊറിയയിൽ, മൂന്ന് രാജ്യങ്ങളുടെ കാലഘട്ടത്തിലെ 3 ഘടക രാഷ്ട്രങ്ങൾ ബുദ്ധമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചു. ആദ്യമായി 372-ൽ ഗ്യൂംഗ്‌വാൻ ഗയയിലെ ഗോഗുരിയോ ഭരണ ഗോത്രവും, 528-ൽ സില്ലയും, 552-ൽ ബെയ്ക്ജെയും ബുദ്ധമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചു. [10]
↑Roberts, John Morris; Westad, Odd Arne (2013). The History of the World (ഭാഷ: ഇംഗ്ലീഷ്). Oxford University Press. പുറം. 443. ISBN9780199936762. ശേഖരിച്ചത് 15 July 2016.
↑Tsiporuha Mikhail Isaakovich (2017). "История тунгусских племен мохэ и государства Бохай" [The history of Mohé and Bohai Tungusic tribes]. Покорение Сибири. От Ермака до Беринга. മൂലതാളിൽ നിന്നും 2021-06-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-18.