കൊയിമ്പ്ര സർവ്വകലാശാല
Universidade de Coimbra | |
ലത്തീൻ: Universitas Conimbrigensis | |
തരം | Public university |
---|---|
സ്ഥാപിതം | 1290 |
Rector | João Gabriel Silva |
അദ്ധ്യാപകർ | 1,482[1] |
കാര്യനിർവ്വാഹകർ | 1,359[1] |
വിദ്യാർത്ഥികൾ | 23,386 (2013)[1] |
ബിരുദവിദ്യാർത്ഥികൾ | 9,589[1] |
13,363[1] | |
ഗവേഷണവിദ്യാർത്ഥികൾ | 2,323[1] |
സ്ഥലം | Coimbra, Portugal 40°12′27″N 8°25′35″W / 40.2074°N 8.4265°W |
ക്യാമ്പസ് | Urban |
Students' union | Associação Académica de Coimbra (AAC) |
നിറ(ങ്ങൾ) | forest green (University)
yellow (Medicine) red (Law) sky blue and white (Sciences and Technology) royal blue (Humanities) purple (Pharmacy) orange (Psychology) brown (Sports Sciences) black and white (Students' union) |
അഫിലിയേഷനുകൾ | EUA Coimbra Group Utrecht Network |
കായികം | 25 varsity teams |
വെബ്‌സൈറ്റ് | uc.pt |
Official name | University of Coimbra – Alta and Sofia |
Type | Cultural |
Criteria | ii, iv, vi |
Designated | 2013 (37th session) |
Reference no. | 1387 |
Region | Europe and North America |
പോർചുഗലിലെ കൊയിമ്പ്രയിലുള്ള ഒരു പൊതു സർവ്വകലാശാലയാണ് കൊയിമ്പ്ര സർവ്വകലാശാല.1290 ൽ ലിസ്ബണിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1537 ൽ ഇതിന്റെ നിലവിലുള്ള ആസ്ഥാനത്തേക്ക് മാറ്റപ്പെടും വരെ ഇതിന് ഒന്നിലധികം സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ലോകത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയിലൊന്നാണിത്. പോർച്ചുഗലിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയും ഇതുതന്നെയാണ്. പോർച്ചുഗലിലെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനവും ഗവേഷണസ്ഥാപനവും ഈ സർവ്വകലാശാലതന്നെയാണ്. [2]
സർവ്വകലാശാലയെ എട്ട് പ്രധാന വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. കല, എൻജിനീയറിങ്ങ്, മാനവിക വിഷയങ്ങൾ, കണക്ക്, പ്രകൃതി ശാസ്ത്രങ്ങൾ, സാമൂഹ്യശാസ്ത്രങ്ങൾ, മരുന്ന്, കായികം തുടങ്ങി എല്ലാ പ്രമുഖ ശാസ്ത്ര വിഷയങ്ങളിലും സാങ്കേതിക വിഷയങ്ങളിലുമുളള പഠനവും ഗവേഷണവും ഈ സർവ്വകലാശാലയിൽ നടക്കുന്നു. ഇവയിലെല്ലാം ബിരുദവും, ബിരുദാനന്തരബിരുദവും, ഗവേഷണ ബിരുദവും ഈ സർവ്വകലാശാല നൽകിവരുന്നു. യൂറോപ്യൻ ഗവേഷണ സർവ്വകലാശാലകളെ നയിക്കുന്ന കൊയിമ്പ്ര ഗ്രൂപ്പിന്റെ സ്ഥാപക അംഗമാണ് ഈ സർവ്വകലാശാല. ഇവിടെയാണ് കൊയിമ്പ്ര ഗ്രൂപ്പിന്റെ ഉദ്ഘാടന സമ്മേളനം നടന്നത്. 20,000ത്തിലധികം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലക്കു കീഴിൽ പഠനം നടത്തുന്നു. പോർചുഗലിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിന്റെ കേന്ദ്രവും ഈ സർവ്വകലാശാലയാണ്. പോർച്ചുഗലിലെ ഏറ്റവും ആധുനിക സർവ്വകലാശാലയാണ് കൊയിമ്പ്ര സർവ്വകലാശാല .[3]
2013 ജൂൺ 22 ന് യുനെസ്കോ കൊയിമ്പ്ര സർവ്വകലാശാലയെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[4]
ചരിത്രം
[തിരുത്തുക]പോർച്ചുഗലിലെ ഡെന്നിസ് ഒന്നാമൻ രാജാവാണ് 1290 ൽ ഈ സർവ്വകലാശാല ആരംഭിച്ചത്. ലിസ്ബണിൽ സ്റ്റുഡിയം ജെനെറലെ (എസ്റ്റുഡോ ജെറൽ)[5] എന്ന പേരിലായിരുന്നു ആരംഭം. 1288 മുതൽ പോർച്ചുഗലിലെ ആദ്യ സർവ്വകലാശാല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
ചിത്രശാല
[തിരുത്തുക]-
ഡെന്നിസ് രാജാവിന്റെ പ്രതിമ
-
ജൊവാനൈൻ എന്ന ഗ്രന്ഥശാല
-
സർവ്വകലാശാലയുടെ മുദ്ര പ്രധാന കവാടത്തിന്റെ തറയിൽ ആലേഖനം ചെയ്തിരിക്കുന്നു
-
പാലസ് കവാടം
-
ഗ്രാന്റ് പരീക്ഷാ മുറി
-
കിങ് ജൊവാവോ മൂന്നാമന്റെ പ്രതിമ
-
പ്രധാന ചത്വരങ്ങളിലൊന്ന്
-
1717ൽ സ്ഥാപിച്ച ജൊവാനൈൻ ഗ്രന്ഥശാലയുടെ അകവശം
-
ഫാർമസി ഫാക്കൽറ്റിയുടെ അകത്തളം
-
സർവ്വകലാശാലയിലെ പ്രതിമകൾ
കുറിപ്പുകളും അവലംബങ്ങളും
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Facts & Figures". uc.pt. Retrieved 2015-03-07.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "UNIVERSITY OF COIMBRA". topuniversities. Retrieved 21 August 2013.
- ↑ "International Students and Researchers". Archived from the original on 2023-05-06. Retrieved 2017-05-17.
- ↑ World Heritage Centre
- ↑ "topuniversities". UNIVERSITY OF COIMBRA. Retrieved 21 August 2013.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൊയിമ്പ്ര സർവ്വകലാശാല
- യൂണിവേഴ്സിഡാഡെ ഡെ കൊയിമ്പ്ര
- 3ഡി ചിത്രങ്ങൾ - സർവ്വകലാശാലയുടെ പഴയ വിഭാഗങ്ങൾ Archived 2008-10-06 at the Wayback Machine.
- ഹോസ്പിറ്റൽസ് ഡ യൂണിവേഴ്സിഡാഡെ ഡെ കൊയിമ്പ്ര Archived 2004-07-27 at the Wayback Machine.
- അസോസിയവോ അക്കാഡെമിക ഡെ കൊയിമ്പ്ര Archived 2004-07-29 at the Wayback Machine.
- റേഡിയോ യൂണിവേഴ്സിഡാഡെ ഡെ കൊയിമ്പ്ര (റേഡിയോ നിലയം)