കൊയിമ്പ്ര സർവ്വകലാശാല

Coordinates: 40°12′27″N 8°25′35″W / 40.2074°N 8.4265°W / 40.2074; -8.4265
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(University of Coimbra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
University of Coimbra
Universidade de Coimbra
University of Coimbra seal
ലത്തീൻ: Universitas Conimbrigensis
തരംPublic university
സ്ഥാപിതം1290
RectorJoão Gabriel Silva
അദ്ധ്യാപകർ
1,482[1]
കാര്യനിർവ്വാഹകർ
1,359[1]
വിദ്യാർത്ഥികൾ23,386 (2013)[1]
ബിരുദവിദ്യാർത്ഥികൾ9,589[1]
13,363[1]
ഗവേഷണവിദ്യാർത്ഥികൾ
2,323[1]
സ്ഥലംCoimbra, Portugal
40°12′27″N 8°25′35″W / 40.2074°N 8.4265°W / 40.2074; -8.4265
ക്യാമ്പസ്Urban
Students' unionAssociação Académica de Coimbra (AAC)
നിറ(ങ്ങൾ)     forest green (University)

     yellow (Medicine)

     red (Law)

          sky blue and white (Sciences and Technology)

     royal blue (Humanities)

     purple (Pharmacy)

          red and white (Economics)

     orange (Psychology)

     brown (Sports Sciences)

          black and white (Students' union)
അഫിലിയേഷനുകൾEUA
Coimbra Group
Utrecht Network
കായികം25 varsity teams
വെബ്‌സൈറ്റ്uc.pt
Official nameUniversity of Coimbra – Alta and Sofia
TypeCultural
Criteriaii, iv, vi
Designated2013 (37th session)
Reference no.1387
RegionEurope and North America

പോർചുഗലിലെ കൊയിമ്പ്രയിലുള്ള ഒരു പൊതു സർവ്വകലാശാലയാണ് കൊയിമ്പ്ര സർവ്വകലാശാല.1290 ൽ ലിസ്ബണിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1537 ൽ ഇതിന്റെ നിലവിലുള്ള ആസ്ഥാനത്തേക്ക് മാറ്റപ്പെടും വരെ ഇതിന് ഒന്നിലധികം സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ലോകത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയിലൊന്നാണിത്. പോർച്ചുഗലിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയും ഇതുതന്നെയാണ്. പോർച്ചുഗലിലെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനവും ഗവേഷണസ്ഥാപനവും ഈ സർവ്വകലാശാലതന്നെയാണ്. [2]

സർവ്വകലാശാലയെ എട്ട് പ്രധാന വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. കല, എൻജിനീയറിങ്ങ്‌, മാനവിക വിഷയങ്ങൾ, കണക്ക്, പ്രകൃതി ശാസ്ത്രങ്ങൾ, സാമൂഹ്യശാസ്ത്രങ്ങൾ, മരുന്ന്, കായികം തുടങ്ങി എല്ലാ പ്രമുഖ ശാസ്ത്ര വിഷയങ്ങളിലും സാങ്കേതിക വിഷയങ്ങളിലുമുളള പഠനവും ഗവേഷണവും ഈ സർവ്വകലാശാലയിൽ നടക്കുന്നു. ഇവയിലെല്ലാം ബിരുദവും, ബിരുദാനന്തരബിരുദവും, ഗവേഷണ ബിരുദവും ഈ സർവ്വകലാശാല നൽകിവരുന്നു. യൂറോപ്യൻ ഗവേഷണ സർവ്വകലാശാലകളെ നയിക്കുന്ന കൊയിമ്പ്ര ഗ്രൂപ്പിന്റെ സ്ഥാപക അംഗമാണ് ഈ സർവ്വകലാശാല. ഇവിടെയാണ് കൊയിമ്പ്ര ഗ്രൂപ്പിന്റെ ഉദ്ഘാടന സമ്മേളനം നടന്നത്. 20,000ത്തിലധികം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലക്കു കീഴിൽ പഠനം നടത്തുന്നു. പോർചുഗലിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിന്റെ കേന്ദ്രവും ഈ സർവ്വകലാശാലയാണ്. പോർച്ചുഗലിലെ ഏറ്റവും ആധുനിക സർവ്വകലാശാലയാണ് കൊയിമ്പ്ര സർവ്വകലാശാല .[3]

2013 ജൂൺ 22 ന് യുനെസ്കോ കൊയിമ്പ്ര സർവ്വകലാശാലയെ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[4]

ചരിത്രം[തിരുത്തുക]

പോ‍ർചുഗലിലെ ഡെന്നിസ് ഒന്നാമൻ രാജാവ് 1290ൽ സ്റ്റുഡിയം ജെനെറലെ ആരംഭിച്ചു.

പോർച്ചുഗലിലെ ഡെന്നിസ് ഒന്നാമൻ രാജാവാണ് 1290 ൽ ഈ സർവ്വകലാശാല ആരംഭിച്ചത്. ലിസ്ബണിൽ സ്റ്റുഡിയം ജെനെറലെ (എസ്റ്റുഡോ ജെറൽ)[5] എന്ന പേരിലായിരുന്നു ആരംഭം. 1288 മുതൽ പോർച്ചുഗലിലെ ആദ്യ സർവ്വകലാശാല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ചിത്രശാല[തിരുത്തുക]

കുറിപ്പുകളും അവലംബങ്ങളും[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Facts & Figures". uc.pt. Retrieved 2015-03-07. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "UNIVERSITY OF COIMBRA". topuniversities. Retrieved 21 August 2013.
  3. "International Students and Researchers". Archived from the original on 2023-05-06. Retrieved 2017-05-17.
  4. World Heritage Centre
  5. "topuniversities". UNIVERSITY OF COIMBRA. Retrieved 21 August 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊയിമ്പ്ര_സർവ്വകലാശാല&oldid=4078864" എന്ന താളിൽനിന്ന് ശേഖരിച്ചത്