Jump to content

കൊഡിയാക് ദ്വീപസമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊഡിയാക് ദ്വീപസമൂഹം (Russian: Кадьякский архипелаг, romanized: Kad'yakskiy arkhipelag) അലാസ്ക സംസ്ഥാനത്തിന്റെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) പ്രധാന ഭൂപ്രദേശത്തിന് തെക്ക് ഭാഗത്തായി, അലാസ്ക ഉൾക്കടലിൽ ആങ്കറേജിന് ഏകദേശം 405 കി.മീ (252 മൈൽ) തെക്ക്-പടിഞ്ഞാറായി (ആകാശമാർഗ്ഗം) സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് അമേരിക്കയിലെ രണ്ടാമത്തെ വലിയ ദ്വീപായ കൊഡിയാക് ദ്വീപാണ്. വടക്ക് ബാരൻ ദ്വീപുകൾ മുതൽ തെക്ക് ചിരിക്കോഫ് ദ്വീപും സെമിഡി ദ്വീപുകളുംവരെയായി ഏകദേശം 285 കിലോമീറ്റർ (177 മൈൽ) നീളവും 108 കിലോമീറ്റർ (67 മൈൽ) വീതിയുമുണ്ട് ഈ ദ്വീപസമൂഹത്തിന്. ദ്വീപസമൂഹത്തിന് 13,890 ചതുരശ്ര കിലോമീറ്റർ (5,360 ചതുരശ്ര മൈൽ) ഭൂമിവിസ്തീർണ്ണമുണ്ട്. കൊഡിയാക് ദ്വീപസമൂഹത്തിൽ 40 നടുത്ത് ചെറിയ ഹിമാനികൾ, നിരവധി അരുവികൾ, കരയിലും സമുദ്രത്തിലും ഉള്ള നിരവധി ജീവജാലങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. അതിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വനമാണ്. കൊഡിയാക് ദ്വീപ് ബറോയിൽ മുഴുവൻ കൊഡിയാക് ദ്വീപസമൂഹവും പ്രധാന ഭൂപ്രദേശത്തെ ചില പ്രദേശങ്ങളും ഉൾപ്പെടുന്നു. കൊഡിയാക് ദേശീയ വന്യജീവി സങ്കേതം ദ്വീപസമൂഹത്തിലെ ഭൂരിഭാഗം ഭൂപ്രദേശത്തേയും ഉൾക്കൊള്ളുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊഡിയാക്_ദ്വീപസമൂഹം&oldid=3746474" എന്ന താളിൽനിന്ന് ശേഖരിച്ചത്