കൊഡിയാക് ഐലൻഡ് ബറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊഡിയാക് ഐലൻഡ് ബറോ, അലാസ്ക
Map of അലാസ്ക highlighting കൊഡിയാക് ഐലൻഡ് ബറോ
Location in the U.S. state of അലാസ്ക
Map of the United States highlighting അലാസ്ക
അലാസ്ക's location in the U.S.
IncorporatedSeptember 24, 1963[1][2]
Named forകൊഡിയാക് ദ്വീപ്
സീറ്റ്കൊഡിയാക്
വലിയ പട്ടണംകൊഡിയാക്
വിസ്തീർണ്ണം
 • ആകെ.12,022 ച മൈ (31,137 കി.m2)
 • ഭൂതലം6,550 ച മൈ (16,964 കി.m2)
 • ജലം5,472 ച മൈ (14,172 കി.m2), 45.5%
Congressional districtAt-large
സമയമേഖലAlaska: UTC-9/-8
Websitewww.kodiakak.us

കൊഡിയാക് ഐലൻഡ് ബറോ (Russian: Остров Кадьяк) യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ബറോയാണ്. 2020-ലെ യു.എസ്. സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 13,101 ആയിരുന്നു.[3] ഇത് 2010-ൽ ഉണ്ടായിരുന്ന ജനസംഖ്യയായ 13,592 നേക്കാൾ കുറവാണ്.[4] ബറോ ആസ്ഥാനം  കൊഡിയാക് ആണ്.[5]

ഭൂമിശാസ്ത്രം[തിരുത്തുക]

ബറോയുടെ ആകെ വിസ്തീർണ്ണം 12,022 ചതുരശ്ര മൈൽ (31,140 km2) ആണ്. അതിൽ 6,550 ചതുരശ്ര മൈൽ (17,000 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 5,472 ചതുരശ്ര മൈൽ (14,170 ചതുരശ്ര കിലോമീറ്റർ) (45.5%) ജലഭാഗവുമാണ്.[6] ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും കൊഡിയാക് ദ്വീപിന്റെ വകയാണെങ്കിലും, അലാസ്ക പെനിൻസുലയുടെ പടിഞ്ഞാറൻ ഭാഗത്ത്, തീരപ്രദേശത്തിന്റെ ഒരു നേർത്ത സ്ട്രിപ്പും അടുത്തുള്ള മറ്റ് ദ്വീപുകളും (അഫോഗ്നാക് ദ്വീപ്, ഷുയാക് ദ്വീപ്, മാർമട്ട് ദ്വീപ്, റാസ്ബെറി ദ്വീപ്, ലിറ്റിൽ റാസ്ബെറി ദ്വീപ്, വെയ്ൽ ദ്വീപ്, സ്പ്രൂസ് ദ്വീപ്, വുഡി ദ്വീപ്, ഉഗാനിക് ദ്വീപ്, സിറ്റ്കാലിഡാക്ക് ദ്വീപ്, ടഗിഡാക്ക് ദ്വീപ്, സിറ്റ്കിനാക് ദ്വീപ്, ചിരിക്കോഫ് ദ്വീപ്, സെമിഡി ദ്വീപുകൾ) ബറോയിൽ ഉൾപ്പെട്ടിരിക്കുന്നു. ദ്വീപിനും പ്രധാന വൻകരയ്ക്കും  ഇടയിലുള്ള ജലപാത ഷെലിക്കോഫ് കടലിടുക്ക് എന്നാണ് അറിയപ്പെടുന്നത്. ദ്വീപിന്റെ തെക്ക് പസഫിക് സമുദ്രത്തിന്റെ തുറന്ന ജലഭാഗമായതിനാൽ ചില തരം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഈ സൈറ്റ് അനുയോജ്യമായി കണക്കാക്കപ്പെടുന്നു. മോൾനിയ ഭ്രമണപഥത്തിലും പോളാർ ഭ്രമണപഥത്തിലും ഉപഗ്രഹങ്ങളെ എത്തിക്കാൻ കൊഡിയാക് ലോഞ്ച് കോംപ്ലക്സ് അനുയോജ്യമാണ്.

അവലംബം[തിരുത്തുക]

  1. "Government". Kodiak Island, AK - Official Website. Kodiak Island Borough. ശേഖരിച്ചത് 2012-05-04.
  2. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. പുറം. 10.
  3. "2020 Census Data - Cities and Census Designated Places" (Web). State of Alaska, Department of Labor and Workforce Development. ശേഖരിച്ചത് October 31, 2021.
  4. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും June 6, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 18, 2014.
  5. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=കൊഡിയാക്_ഐലൻഡ്_ബറോ&oldid=3746483" എന്ന താളിൽനിന്ന് ശേഖരിച്ചത്