Jump to content

കൊഡിയാക് ദേശീയ വന്യജീവി സങ്കേതം.

Coordinates: 57°20′00″N 153°45′02″W / 57.3333333°N 153.7505556°W / 57.3333333; -153.7505556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊഡിയാക് ദേശീയ വന്യജീവി സങ്കേതം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
ചിനിയാക് ബേ, കൊഡിയാക് ദേശീയ വന്യജീവി സങ്കേതം
Map showing the location of കൊഡിയാക് ദേശീയ വന്യജീവി സങ്കേതം
Map showing the location of കൊഡിയാക് ദേശീയ വന്യജീവി സങ്കേതം
Map of Alaska, United States
Locationകൊഡിയാക് ഐലൻഡ് ബറോ, അലാസ്ക, യു.എസ്.
Nearest cityകൊഡിയാക്, അലാസ്ക
Coordinates57°20′00″N 153°45′02″W / 57.3333333°N 153.7505556°W / 57.3333333; -153.7505556[1]
Area1,990,418 ഏക്കർ (8,054.94 കി.m2)
Established1941
Governing bodyയു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്
WebsiteKodiak NWR
Scenery, Kodiak National Wildlife Refuge

കൊഡിയാക് ദേശീയ വന്യജീവിത സങ്കേതം അമേരിക്കൻ ഐക്യനാടുകളിലെ തെക്കുപടിഞ്ഞാറൻ അലാസ്കയിലെ കൊഡിയാക് ദ്വീപസമൂഹത്തിലെ ഒരു ദേശീയ വന്യജീവി സങ്കേതമാണ്.

വിവരണം

[തിരുത്തുക]

കൊഡിയാക് ദേശീയ വന്യജീവി സങ്കേതത്തിൽ കൊഡിയാക് ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തിൻറെ മൂന്നിൽ രണ്ട് ഭാഗവും ഉഗാനിക് ദ്വീപും അഫോഗ്നാക് ദ്വീപിലെ റെഡ് പീക്ക് ഏരിയയും ദ്വീപസമൂഹത്തിലെ ബാൻ ദ്വീപ് മുഴുവനായും ഉൾപ്പെടുന്നു. ഇത് 1,990,418 ഏക്കർ (8,054.94 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു.[2] കൊഡിയാക്കിലെ ഓഫീസുകളിൽ നിന്നാണ് ഈ വന്യജീവി സങ്കേതം നിയന്ത്രിക്കപ്പെടുന്നത്. നൽകുന്നത്.

ഏഴ് പ്രധാന നദികളും 100 ഓളം അരുവികളും ഈ അഭയകേന്ദ്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സ്റ്റീൽഹെഡ്, ഡോളി വാർഡൻ ഉൾപ്പെടെ പസഫിക് സമുദ്രത്തിലെ അഞ്ചിനം സാൽമണുകളുടേയും കൂടാതെ മറ്റ് നിരവധി മത്സ്യ ഇനങ്ങളുടെയും മുട്ടയിടൽ കേന്ദ്രമായ ഇത്, സാൽമൺ മത്സ്യങ്ങളെ ആഹാരമാക്കുന്ന 250 ഇനം പക്ഷികളുടെ കൂടുകെട്ടൽ സങ്കേതംകൂടിയാണ്.

അവലംബം

[തിരുത്തുക]
  1. "Kodiak National Wildlife Refuge". Geographic Names Information System. United States Geological Survey.
  2. USFWS Lands Report, 30 September 2007