Jump to content

കൊച്ചി കാർണിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന പുതുവർഷ ആഹ്ലാദോത്സവമാണു് കൊച്ചി കാർണിവൽ. കാർണിവൽ കാണുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സന്ദർശകർ എത്തുന്നുണ്ടു്. ഒപ്പം ആയിരക്കണക്കിന് വിദേശികളും. വളരെ കൌതുകകരമായ ഭീമൻ പാപ്പാഞ്ഞിയുടെ (സാന്താക്ലോസ്) പ്രതീകാത്മക രൂപത്തിനു് പൂതുവർഷപുലരിയോടെ തീക്കൊളുത്തുക എന്നതാണു് കാർണിവലിന്റെ പ്രധാന ചടങ്ങു്[1]. രണ്ടുലക്ഷത്തോളം പേരാണ് റാലിയിൽ പങ്കെടുക്കുന്നത്[2]. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു. പ്രാദേശിക സംഘാടക സമിതിയാണു് ഈ പരിപാടി നടത്തുന്നതു്.

ചരിത്രം

[തിരുത്തുക]

കൊളോണിയൽ കാലഘട്ടത്തിൽ പോർച്ചുഗീസുകാർ ഇവിടെ നടത്തിയിരുന്ന പുതുവത്സരാഘോഷത്തിലാണ് ഇന്നത്തെ കാർണിവലിന്റെ തുടക്കം[3] 2012-13-ലെ കൊച്ചിൻ കാർണിവൽ ആ വർഷം ആരംഭിച്ച ബിനാലെയുമായി ഒരുമിച്ചു ചെർന്നാണ് ആസൂത്രണം ചെയ്തത്[4]. 2012-ലെ കാർണിവൽ 29-ആം തവണയാണ് തുടർച്ചയായി നടക്കുന്നത്[4].

പരിപാടികൾ

[തിരുത്തുക]

2012-ലെ കാർണിവലിന്റെ മുന്നോടിയായി ഗാനമേളയും തായമ്പക മേളവുമുണ്ടായിരുന്നു. നിശ്ചലദൃശ്യങ്ങൾ, തെയ്യം, കഥകളി, കാവടിയാട്ടം, പരിചമുട്ട്, ദഫ്മുട്ട്, ഒപ്പന, കോൽകളി, കരകാട്ടം, ബൊമ്മകളി[1], അമ്മൻ കുടം[5], തുടങ്ങിയ പരിപാടികളും കാർണിവൽ റാലിയുടെ ഭാഗമായി നടന്നു. ഇത്തരം സാംസ്കാരിക പരിപാടികൾ സ്ഥിരമായി നടക്കാറുണ്ട്. അലങ്കരിച്ച ആനയും ദക്ഷിണേന്ത്യയിൽ നിന്നുള്ള നൃത്തങ്ങളോടൊപ്പം ഉത്തരേന്ത്യയിൽ നിന്നുമുള്ള നൃത്തരൂപങ്ങളും റാലിയുടെ ഭാഗമാകാറുണ്ട്[3]. ഡർട്ട് ബൈക്ക് റേസ്, ബീച്ച് വോളിബോൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കാറുണ്ട് [4]

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തുറമുഖത്തെ കപ്പലുകൾ ഹോൺ മുഴക്കുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ഫോർട്ട് കൊച്ചി മൈതാനത്തുനിന്നാരംഭിക്കുന്ന കാർണിവൽ റാലി ബീച്ചിനടുത്താണ് സമാപിക്കുക[5]. ഫോർട്ട് കൊച്ചി ബീച്ചിനു സമീപമാണ് പപ്പാഞ്ഞിയുടെ പ്രതിമയ്ക്ക് തീകൊടുക്കുന്ന പരിപാടി നടക്കുന്നത്[1]. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇതോടെ അവസാനിക്കുന്നത്[3]

തൊണ്ണൂറോളം പ്രാദേശിക ക്ലബുകൾ ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട്[5]. ഇതിന്റെ ഭാഗമായി വടംവലി[3] രംഗോലി, കോലം വരയ്ക്കൽ തുടങ്ങി ധാരാളം മത്സരങ്ങൾ നടക്കാറുണ്ട്[6]

സർവൈലൻസ് കാമറകൾ ഉൾപ്പെടെ വിവിധ സുരക്ഷാ ഏർപ്പാടുകൾ കാർണിവലിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ടായിരുന്നു [2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 തേജസ് ന്യൂസ്[പ്രവർത്തിക്കാത്ത കണ്ണി] പുതുവൽസരത്തെ വരവേറ്റ് ഫോർട്ട് കൊച്ചി. കാർണിവൽ റാലി ഇന്ന്
  2. 2.0 2.1 ദി ഹിന്ദു ഫോർട്ട് കൊച്ചി ഗിയേഴ്സ് അപ് ഫോർ കാർണിവൽ റാലി
  3. 3.0 3.1 3.2 3.3 കൊച്ചിൻ.ഓർഗ് കൊച്ചിൻ കാർണിവൽ
  4. 4.0 4.1 4.2 ബിസിനസ് സ്റ്റാൻഡേഡ് കൊച്ചിൻ കാർണിവൽ ടൈസ് അപ് വിത്ത് ബിനാലെ
  5. 5.0 5.1 5.2 വൺ ഇന്ത്യ കൊച്ചി കാർണിവൽ ഇന്ന് സമാപിക്കും
  6. മാതൃഭൂമി Archived 2011-12-28 at the Wayback Machine. കാർണിവൽ നഗരിയിൽ സൗഹാർദ്ദത്തിന്റെ കോലങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊച്ചി_കാർണിവൽ&oldid=3629597" എന്ന താളിൽനിന്ന് ശേഖരിച്ചത്