കേയ്മൻ ദ്വീപുകൾ
കേയ്മൻ ദ്വീപുകൾ Cayman Islands | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: "He hath founded it upon the seas"[1] | |
ദേശീയ ഗാനം: "God Save the Queen" (official) National song: "Beloved Isle Cayman" | |
സ്ഥിതി | ബ്രിട്ടീഷ് ഓവർസീസ് ടെറിറ്ററി, British Overseas Territory |
തലസ്ഥാനം and largest city | ജോർജ്ടൗൺ, George Town |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് English |
Local dialect | Cayman Islands English |
വംശീയ വിഭാഗങ്ങൾ (2011[2]) |
|
നിവാസികളുടെ പേര് | കേയ്മേനിയൻ, Caymanian |
ഭരണസമ്പ്രദായം | പാർലമെന്ററി, Parliamentary dependency under constitutional monarchy |
• ബ്രിട്ടീഷ് രാജ്ഞി/രാജാവ്, Monarch | എലിസബത്ത് II Elizabeth II |
• ഗവർണർ, Governor | ഹെലൻ കിൽപാട്രിക് Helen Kilpatrick |
• പ്രധാനമന്ത്രി, Premier | Alden McLaughlin |
• Responsible Ministera (UK) | James Duddridge MP |
നിയമനിർമ്മാണസഭ | ലെജിസ്ലേറ്റീവ് അസംബ്ലി, Legislative Assembly |
Established ബ്രിട്ടീഷ് അധീനതയിലുള്ള പ്രദേശം as a territory of the United Kingdom | |
• Established | 1962 |
• Current constitution | 6 November 2009 |
• ആകെ വിസ്തീർണ്ണം | 264 km2 (102 sq mi) (210th) |
• ജലം (%) | 1.6 |
• Census | 56,732 |
• ജനസാന്ദ്രത | 212[3]/km2 (549.1/sq mi) (59th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $3.268 billion |
• പ്രതിശീർഷം | $43,800 (11th) |
ജി.ഡി.പി. (നോമിനൽ) | 2010 estimate |
• ആകെ | $3.268 billion (159th) |
• Per capita | $47,000 |
നാണയവ്യവസ്ഥ | കേയ്മൻ ഡോളർ, Cayman Islands dollar (KYD) |
സമയമേഖല | UTC-5 (EST) |
ഡ്രൈവിങ് രീതി | ഇടത് വശം |
കോളിംഗ് കോഡ് | +1-345 |
ISO കോഡ് | KY |
ഇൻ്റർനെറ്റ് ഡൊമൈൻ | .ky |
പടിഞ്ഞാറൻ കരീബിയൻ കടലിലെ ബ്രിട്ടിഷ് പരദേശമേഖലയാണ് (overseas territories)കേയ്മൻ ദ്വീപുകൾ. ഗ്രാൻറ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നീ ദ്വീപുകൾ ചേർന്നതാണ് ഈ ടെറിറ്ററി. 1503 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ ദ്വീപുകളെ കുറിച്ച് ആദ്യമായി യൂറോപ്പിനെ അറിയിച്ചത്. 1670 ൽ ബ്രിട്ടൻ ഈ ദ്വീപുകൾ പിടിച്ചെടുത്ത് കോളനിയാക്കി. 264 ചതുരശ്ര കിലോമീറ്റർ (102 ചതു. മൈൽ) വിസ്തൃതിയുള്ള കേയ്മൻ ദ്വീപുകൾ കരീബിയൻ കടലിൽ ക്യൂബ , കോസ്റ്റാറിക്ക, ജമൈക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി പടിഞ്ഞാറൻ കരീബിയൻ മേഖലയിലും ഗേറ്റർ ആന്റിലിസിലും ഉൾപ്പെടുന്നു.
ചരിത്രം
[തിരുത്തുക]കേയ്മൻ ദ്വീപുകളിൽ പതിനേഴാം നൂറ്റാണ്ടുവരെ മനുഷ്യവാസം ഇല്ലായിരിന്നു. ദ്വീപിൽ തദ്ദേശീയരായ മനുഷ്യവർഗം ഉണ്ടായിരുന്നതിന്റെ പുരാവസ്തുശാസ്ത്രപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കടൽകൊള്ളക്കാരും നാവികരും ഒലിവർ ക്രോംവെല്ലിന്റ സൈനികരിൽ ഒറ്റപ്പെട്ടുപോയവരും മറ്റുമാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. ദ്വീപിലെ ആദ്യത്തെ സ്ഥിരവാസിയായി പരിഗണിക്കുന്നത് 1661 ൽ ഗ്രാൻറ് കേയ്മനിൽ ജനിച്ച ഐസക് ബോഡെൻ ആണ്. ദ്വീപിൽ കുടിയേറിയ, ഒരുപക്ഷേ ഒലിവർ ക്രോംവെല്ലിന്റെ സൈനികളിൽ ഒരാളായേക്കാവുന്ന ബോഡെന്റെ പൗത്രനാണ് ഇയാൾ.
1670 ലെ മാഡ്രിഡ് ഉടമ്പടി പ്രകാരം ജമൈക്കയുടെ കൂടെ കേയ്മൻ ദ്വീപുകളും ബ്രിട്ടന്റെ അധീനതയിലായി. നിരവധി കുടിയേറ്റങ്ങൾക്ക് ശേഷം 1730- കൾ മുതൽക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ജനവിഭാഗം ദ്വീപിൽ ഉണ്ടായി വന്നു. 1734 ൽ ജമൈക്കൻ ഗവർണറുടെ രാജകീയ ഭൂമിദാനം നടന്നതിനെത്തുടർന്ന് അടിമകളുടെ ആവശ്യവും ഉടലെടുത്തു. ആഫ്രിക്കയിൽ നിന്നാണ് അടിമകളെ എത്തിച്ചത്. ഇന്ന് തദ്ദേശീയരായ കേയ്മൻ നിവാസികളിൽ ഭൂരിഭാഗവും ആ ആഫ്രിക്കൻ അടിമകളുടെ പിൻമുറക്കാരാണ്. 1803 ലെ പ്രഥമ സെൻസസ് പ്രകാരം ദ്വീപിലെ ആകെ 933 താമസക്കാരിൽ 545 പേരും കറുത്ത വർഗക്കാരായ അടിമകളായിരിന്നു. 1833 ൽ കേയ്മനിൽ അടിമത്തം നിരോധിച്ചു. അടിമത്തം അവസാനിപ്പിക്കുമ്പോൾ ദ്വീപിൽ 950 ആഫ്രിക്കൻ കറുത്ത വർഗക്കാരുടെ പിൻമുറക്കാരും 116 ബ്രിട്ടീഷ് വെളുത്ത വർഗ്ഗക്കാരുടെ പിൻമുറക്കാരുമായിരിന്നു ഉണ്ടായിരുന്നത്. 1962 ൽ ജമൈക്ക സ്വതന്ത്രമാകുന്നത് വരെ ഇംഗ്ലണ്ടിന്റെ ജമൈക്കൻ കോളനിയുടെ ഭാഗമായിരിന്നു കേയ്മൻ ദ്വീപുകൾ. ചരിത്രപരമായി തന്നെ കേയ്മൻ ദ്വീപുകൾ നികുതി ഇളവിന് പേരുകേട്ട നാടായിരിന്നു. നിലവിൽ കേയ്മനിൽ പ്രത്യക്ഷ നികുതികൾ ഒന്നുംതന്നെ ഇല്ല. പരോക്ഷ നികുതികൾ മാത്രമേ ദ്വീപിൽ ഏർപ്പെടുത്തിയിട്ടുള്ളൂ. ആദായനികുതി , മൂലധന നികുതി, സ്വത്ത് നികുതി എന്നിവ ഒരിക്കൽ പോലും ദ്വീപിൽ ഏർപ്പെടുത്തിയിട്ടില്ല.
ഭൂപ്രകൃതി
[തിരുത്തുക]പടിഞ്ഞാറൻ കരീബിയൻ കടലിലെ സമുദ്രാന്തർ പർവ്വതനിരയായ കേയ്മൻ പർവ്വതനിരയുടെ മുകളറ്റമാണ് കേയ്മൻ ദ്വീപുകൾ. 20000 അടി (6000 മീറ്റർ) ആഴമുള്ള കേയ്മൻ ഗർത്തത്തിന് നടുവിലാണ് 6 കിലോമീറ്റർ ദൈർഘ്യമുള്ള കേയ്മൻ പർവ്വതനിര കിടക്കുന്നത്. കരീബിയൻ കടലിന്റെ വടക്ക്-പടിഞ്ഞാറാണ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് മെക്സിക്കോയും തെക്ക്-പടിഞ്ഞാറ് ഹോണ്ടുറാസ് , നിക്കരാഗ്വ , കോസ്റ്റാറിക്ക എന്നിവയും വടക്ക് പനാമയും സ്ഥിതി ചെയ്യുന്നു. കിഴക്ക് ജമൈക്ക വടക്ക് ക്യൂബ എന്നീ രാജ്യങ്ങളാണ്. ഗ്രാന്റ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നിങ്ങനെ മൂന്ന് ദ്വീപുകൾ ചേർന്നതാണ് കേയ്മൻ ദ്വീപുകൾ. ഇതിൽ 197 ചതു. കി.മി. വിസ്തൃതിയുള്ള ഗ്രാന്റ് കേയ്മനാണ് എറ്റവും വലുത്. മൂന്ന് ദ്വീപുകളും നിരപ്പായ പവിഴദ്വീപുകളാണ്.
അവലംബം
[തിരുത്തുക]- ↑ Psalms 24:2
- ↑ "Background Note: Cayman Islands". State.gov. 18 February 2011. Retrieved 2011-07-31.
- ↑ "Commonwealth Secretariat – Cayman Islands". Thecommonwealth.org. Retrieved 2011-07-31.