Jump to content

കെ.കെ. ജയചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയചന്ദ്രൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജയചന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. ജയചന്ദ്രൻ (വിവക്ഷകൾ)
കെ.കെ. ജയചന്ദ്രൻ
പതിനൊന്ന്, പന്ത്രണ്ട് ,പതിമൂന്ന് കേരള നിയമസഭകളിലെ അംഗം
മണ്ഡലംഉടുമ്പൻചോല
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-12-20)ഡിസംബർ 20, 1951[1]
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.കെ. ജയചന്ദ്രൻ. മൂന്നു തവണ ഉടുമ്പൻചോലയിൽനിന്ന് നിയമസഭയിലെത്തിയ ഇദ്ദേഹം സി. പി. ഐ. എം. സംസ്ഥാന കമ്മിറ്റിയംഗവും[2] ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ്.

ജീവിതരേഖ

[തിരുത്തുക]

ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ കുന്നത്ത് കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബർ 20നാണ് ജനിച്ചത്. കെഎസ്വൈഎഫിലൂടെ പൊതുരംഗത്ത് സജീവമായി. 1970-ൽ സി.പി.ഐ.എം. പാർട്ടി അംഗമായി. നിരവധി കർഷക-തോട്ടം തൊഴിലാളി സമരങ്ങളിലും ഭൂസമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 72ലും 78ലും കൊടിയ മർദനമേറ്റു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 ഉടുമ്പൻചോല നിയമസഭാമണ്ഡലം കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്. മാത്യു സ്റ്റീഫൻ കേരള കോൺഗ്രസ് (ജേക്കബ്-യു.ഡി.എഫ്)
2006 ഉടുമ്പൻചോല നിയമസഭാമണ്ഡലം കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്. ഇബ്രാഹിം കുട്ടി കല്ലാർ ഡി.ഐ.സി - കെ (യു.ഡി.എഫ്)
2001 ഉടുമ്പൻചോല നിയമസഭാമണ്ഡലം കെ.കെ. ജയചന്ദ്രൻ സി.പി.ഐ.എം. എൽ.ഡി.എഫ്. ജോസി സെബാസ്റ്റ്യൻ കോൺഗ്രസ് - ഐ (യു.ഡി.എഫ്)

അധികാരങ്ങൾ

[തിരുത്തുക]
  • 2015 ജനുവരിയിൽ സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായി. [3]
  • നിലവിൽ ഐ.കെ.എം.ലെ (ഇൻഫർമേഷൻ കേരള മിഷൻ) ഇഎഫ്@ഐടി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്‌ ആണ്. ഐ.ടി മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുള്ള നേതാവാണ്.
  • സംസ്ഥാനകമ്മിറ്റിയംഗം, സെറിഫെഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
  • സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ്. [4][5]
  • 2012 മുതൽ 16 മാസം സി. പി. ഐ. എം. ഇടുക്കി ജില്ലാ സെക്രട്ടറിയായി താൽക്കാലിക ചുമതല വഹിച്ചിരുന്നു. വിവാദപ്രസംഗത്തെത്തുടർന്ന് എം.എം. മണിയെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയപ്പോഴാണ്. .

[6]

  • 1995-ൽ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയായി തൊടുപുഴസമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഹൃദ്രോഗബാധയെത്തുടർന്ന് ഒന്നരവർഷത്തിനുശേഷം സ്ഥാനം ഒഴിഞ്ഞു.
  • 1989 മുതൽ 95 വരെ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി
  • 1982-ൽ സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം, തുടർന്ന് സെക്രട്ടറിയറ്റംഗം.
  • 1980 മുതൽ രാജാക്കാട് ഏരിയ സെക്രട്ടറി, ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്
  • 1975-ൽ ദേവികുളം താലൂക്ക് ജോയിന്റ് സെക്രട്ടറിയായി ഒളിവിൽ പ്രവർത്തിച്ചു.
  • 1973-ൽ സി.പി.ഐ.എം. അടിമാലി ലോക്കൽ സെക്രട്ടറി.
  • 1972-ൽ കെഎസ്വൈഎഫ് ദേവികുളം താലൂക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി.

കുടുംബം

[തിരുത്തുക]

കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കൾ:അനന്തു,നീതു.

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/jayachandrankk.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-12. Retrieved 2012-06-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-17. Retrieved 2015-01-26.
  4. "ldfkeralam.org". Archived from the original on 2016-03-05. Retrieved 2011-05-07.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-02. Retrieved 2011-05-07.
  6. http://www.deshabhimani.com/newscontent.php?id=165146
"https://ml.wikipedia.org/w/index.php?title=കെ.കെ._ജയചന്ദ്രൻ&oldid=3629040" എന്ന താളിൽനിന്ന് ശേഖരിച്ചത്