കൃഷ്ണ പൂനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണ പൂനിയ
Medal record
Women’s athletics
Competitor for  ഇന്ത്യ
Asian Games
Bronze medal – third place 2006 Doha Discus throw
Commonwealth Games
Gold medal – first place 2010 Delhi Discus throw

ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ ദേശീയചാമ്പ്യനാണ് കൃഷ്ണ പൂനിയ. 2010 കോമൺവെൽത്ത് ഗെയിംസിലെ ഡിസ്കസ് ത്രോയിൽ സ്വർണ്ണമെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ അത്ലറ്റിക്സിൻറെ ചരിത്രത്തിലും ഇടം നേടി.[1] 52 വർഷങ്ങൾക്കുമുമ്പ് മിൽഖാ സിംഗ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ ശേഷം അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ കായികതാരമാകുകയായിരുന്നു കൃഷ്ണ പൂനിയ. 2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലും ഇവർ നേടിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഫൈനലിലേയ്ക്ക് യോഗ്യത നേടുകയും 63.62 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനം നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "ചരിത്രമായി കൃഷ്ണപൂനിയക്ക് ഡിസ്‌കസ് സ്വർണം". മാതൃഭൂമി. 11 ഒക്ടോബർ 2010. ശേഖരിച്ചത് 11 ഒക്ടോബർ 2010. 
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_പൂനിയ&oldid=2345212" എന്ന താളിൽനിന്നു ശേഖരിച്ചത്