കുംഭാൽഗഡ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുംഭാൽഗഡ് കോട്ട

കുംഭാൽമർ, കുംഭാൽഗഡ്
The walls of the fort of Kumbhalgarh extend over 38 km, claimed to be the second-longest continuous wall after the Great Wall of China.
The walls of the fort of Kumbhalgarh extend over 38 km, claimed to be the second-longest continuous wall after the Great Wall of China.
Country India
StateRajasthan
DistrictRajsamand
ഉയരം
1,100 മീ(3,600 അടി)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻRJ 30
വെബ്സൈറ്റ്www.kumbhalgarh.com

രാജസ്ഥാനിലെ മേവാറിൽ ആരവല്ലി മലനിരകൾക്ക് മുകളിലായി കുംഭാൽഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായായാണ് കുംഭാൽഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്.38 കിലോമീറ്റർ നീളമുള്ള കോട്ടമതിൽ ഉള്ളതിനാൽ ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഇത് ലോകത്തിൽ നീളം കൂടിയ രണ്ടാമത്തെ വന്മതിലായി കണക്കാക്കപ്പെടുന്നു.കൂടാതെ രാജഥാനിലെ ഏറ്റവും വലിയ കോട്ടയായ ചിത്തൗഡ് കോട്ട ക്ക് ശേഷം രണ്ടാമത്തെ വലിപ്പക്കൂടുതൽ ഉള്ള കോട്ടയും ഇതാണ്പതിനഞ്ചാം നൂറ്റാണ്ടിൽ റാണാ കുംഭ എന്ന രാജവാണ് ഈ കോട്ട പണികഴിപ്പിച്ചത്. അദ്ദേഹം പണികഴിപ്പിച്ച 32 മലങ്കോട്ടകളിൽ ഏറ്റവും വലുത് ഈ കോട്ടയാണ്. 2013, ൽ കംബോഡിയയിൽ വെച്ച് നടന്ന ലോക പൈതൃക കമ്മറ്റിയുടെ 37 ആമത് യോഗത്തിൽ മറ്റ് 5 കോട്ടകൾ ഉൾപ്പെടെ കുംഭാൽഗഡ് കോട്ടയും രാജസ്ഥാനിലെ ശൃംഖങ്ങളിലുള്ള കോട്ടകൾ(Hill Forts of Rajasthan) എന്ന നാമത്തിൽ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്തൗഡ് കോട്ട, രൺഥംഭോർ കോട്ട, ആംബർ കോട്ട, ജയ്സാൽമീർ കോട്ട എന്നിവയോടൊപ്പമാണ് കുംഭാൽഗഢ് കോട്ട,യും കണക്കാക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ നിന്ന് 82 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത് മേവാറിലെ രാജാവും ശൂരപരാക്രമിയും ആയിരുന്ന റാണ പ്രതാപിന്റെ ജന്മദേശം കൂടിയാണ് ഇവിടം.. രജപുത്ര വാസ്തുവിദ്യയിൽ പ്രതിരോധനിർമിതികൾക്കുണ്ടായിരുന്ന പ്രാധാന്യവും സൂചിപ്പിക്കുന്നതാണ് ഈ കോട്ടകൾ. വാസ്തുവിദ്യാപരമായും വളരെയധികം പ്രത്യേകതകളുള്ളതാണ് ഈ കോട്ടകൾ. നിരവധി പടവുകൾ തുരങ്കങ്ങൾ എന്നിവ ഈ കോട്ടയിലേക്കുള്ള സഞ്ചാരപാതകളായി ഉപയോഗിച്ഛിരുന്നു. വീതിയേറിയ ബലിഷ്ഠമായ കോട്ടമതിലിനുള്ളിൽ രാജകൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, നിയമനിർമ്മാണ സഭകൾ, ഉദ്യാനങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം ഇവർ നിർമിച്ചു. രാജ്സ്ഥാനിലെ ഭൂപ്രകൃതിയും ചൂടുള്ള കാലാവസ്ഥയും പരിഗണിച്ചുകൊണ്ടാണ് ഇവയുടെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

Temples in the fort
Hill Forts of Rajasthan
യുനെസ്കോ ലോക പൈതൃക സ്ഥാനം
മാനദണ്ഡംii, iii
അവലംബം247
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

See also[തിരുത്തുക]

Notes[തിരുത്തുക]

References[തിരുത്തുക]

  • Asawa, Dr. Gori Shankar (2004). Kumbhalgarh the invicible fort (5th ed.). Jodhpur: =Rajasthani Granthagar.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുംഭാൽഗഡ്_കോട്ട&oldid=2366419" എന്ന താളിൽനിന്ന് ശേഖരിച്ചത്