കി കീൻഗൻ

Coordinates: 7°43′54″S 107°54′35″E / 7.7317°S 107.9097°E / -7.7317; 107.9097
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ci Kaengan
Cikaengan
കി കീൻഗൻ is located in Java
കി കീൻഗൻ
Location of the mouth
കി കീൻഗൻ is located in Indonesia
കി കീൻഗൻ
കി കീൻഗൻ (Indonesia)
മറ്റ് പേര് (കൾ)Tjikaingan, Chi Kaengan
Tji Kaingan, Ci Kaingan
CountryIndonesia
StateJawa Barat
Physical characteristics
പ്രധാന സ്രോതസ്സ്Mount Cikuray
നദീമുഖംIndian Ocean
7°43′54″S 107°54′35″E / 7.7317°S 107.9097°E / -7.7317; 107.9097

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ ഒരു നദിയാണ് കി കീൻഗൻ. (കിക്കെംഗൻ; സുന്ദനീസ് "കി" എന്നാൽ "നദി" എന്നാണ് അർത്ഥമാക്കുന്നത്, അതിനാൽ മുഴുവൻ പേരിന്റെയും അർത്ഥം "കീൻഗൻ നദി"; "കി കൈങ്കൻ" എന്നും എഴുതിയിരിക്കുന്നു. ഇന്തോനേഷ്യൻ: സുങ്കൈ കികീൻഗൻ). പ്രധാനമായും പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ ഗരുട്ട് റീജൻസിയിൽ കൂടിയും തലസ്ഥാനമായ ജക്കാർത്തയുടെ 210 കിലോമീറ്റർ തെക്കുകിഴക്കായി ഒഴുകുന്നു. [1][2]ഗരുട്ട് റീജൻസിയിൽ അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ട താഴ്വര പ്രദേശം ഉൾപ്പെടുന്നു. പൊതുവേ, ഗരുട്ടിന് തണുത്തതും ഉഷ്ണമേഖലാ കാലാവസ്ഥയുമാണ് കാണപ്പെടുന്നത്. പടിഞ്ഞാറൻ ജാവയുടെ അതിരുകൾ പടിഞ്ഞാറൻ ദിശയിൽ ജക്കാർത്തയും ബാന്റൻ പ്രവിശ്യയും കിഴക്കു ദിശയിൽ മദ്ധ്യ ജാവയുമാണ്. വടക്ക് ജാവാ കടലും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണുള്ളത്.

സിക്കുറായ് പർവതത്തിൽ നിന്ന് നദി ഒഴുകുകയും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഗരുട്ട് റീജൻസിയുടെ സിക്കെൻ‌ഗാൻ ബീച്ചിൽ അതിർത്തിയിൽ തസിക്മലയ റീജൻസിയിലേക്ക് ഒഴുകുകയും ചെയ്യുന്നു. [3][4]ഈ നദിയിൽ 2016-ൽ 12 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രണ്ട് മൈക്രോഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകൾ നിർമ്മിച്ചു.[5][6]

പരമ്പരാഗത കാർഷിക മേഖലയായതിനാൽ ജലം വ്യാവസായിക മലിനീകരണത്തിൽ നിന്ന് സ്വതന്ത്രമാണ്.[7][3]

ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂമധ്യരേഖാപ്രദേശത്ത് അനുഭവപ്പെടുന്ന (പക്ഷെ എല്ലായ്പ്പോഴും അല്ല) ഉഷ്ണമേഖലാ കാലാവസ്ഥയായ ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയുള്ള (കോപ്പൻ-ഗൈഗർ കാലാവസ്ഥാ വർഗ്ഗീകരണത്തിൽ അഫ് എന്ന് നാമകരണം ചെയ്തിരിക്കുന്നു) ജാവയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ആണ് പ്രധാനമായും നദി ഒഴുകുന്നത്. [8] പ്രദേശത്തെ വാർഷിക ശരാശരി താപനില 23. C ആണ്. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. ശരാശരി താപനില 24 ഡിഗ്രി സെൽഷ്യസും തണുത്ത താപനില സെപ്റ്റംബർ 22 ഡിഗ്രി സെൽഷ്യസും ആണ്. [9] 3730 മില്ലിമീറ്ററാണ് ശരാശരി വാർഷിക മഴ. ഏറ്റവും ചൂടുള്ള മാസം ഡിസംബറാണ്. ശരാശരി 542 മില്ലീമീറ്റർ മഴയാണ് ഈ സമയം ലഭിക്കുന്നത്. ഏറ്റവും വരണ്ടകാലാവസ്ഥ സെപ്റ്റംബർ ആണ്. 61 മില്ലീമീറ്റർ മഴയാണ് ഈ സമയം ലഭിക്കുന്നത്.[10]

വാട്ടർഷെഡ്[തിരുത്തുക]

നീരൊഴുക്ക് (ഇന്തോനേഷ്യൻ: ഡെയ്‌റ അലിറാൻ സുങ്കൈ അല്ലെങ്കിൽ DAS) സിക്കെങ്കനും സിലാക്കി നദിയും ചേർന്ന് ഗരുട്ട് റീജൻസിയുടെ തെക്കൻ വാട്ടർഷെഡ് ഏരിയയായി മാറുന്നു. ഇത് തെക്കോട്ട് ഒഴുകുന്നു. ഈ പ്രദേശത്തെ നദികൾ പൊതുവെ ഹ്രസ്വവും ഇടുങ്ങിയതും വടക്കൻ പ്രദേശവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ താഴ്വരകളുള്ളതുമാണ്. (സിമാനുക് നദി ജാവാ കടലിലേക്ക് വടക്കോട്ട് ഒഴുകുന്നു)[11]സിമാനുക് നദി കരകവിഞ്ഞൊഴുകിയ വെള്ളപ്പൊക്കം, 2016 സെപ്റ്റംബർ 21 ന് ഗരുട്ട് റീജൻസിയിൽ, 7 ജില്ലകൾവരെ നാശനഷ്ടമുണ്ടായി.[12]

ഗരുട്ട് റീജൻസിയിലെ ചില ജില്ലകളിലൂടെ ഒഴുകുന്ന നിരവധി പോഷകനദികളും ജലസംഭരണികളുമുള്ള 55.5 കിലോമീറ്റർ (34.5 മൈൽ) നീളമുള്ള നദിയാണ് കി കീൻഗൻ.[13]

മൈക്രോഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകൾ[തിരുത്തുക]

വരണ്ട കാലാവസ്ഥയിൽ ഒഴുക്ക് കുറവായതിനാൽ മൈക്രോഹൈഡ്രോ ഇലക്ട്രിക് പുനരുപയോഗ ഊർജ്ജ സ്രോതസ്സായി വികസിപ്പിക്കാൻ നദിയെ ഉപയോഗപ്രദമാക്കുന്നു. രണ്ട് പദ്ധതികൾ ചില കമ്പനികൾ ആരംഭിച്ചു: പി ടി പെട്രോ ഹൈഡ്രോ ഒപ്റ്റിമ (പി‌എൽ‌ടി‌എം സിക്കെൻ‌ഗാൻ 5,1 മെഗാവാട്ട്), പി ടി സിക്കെൻ‌ഗൻ തീർത എനർജി ( PLTM സിക്കെൻ‌ഗൻ 2 ഡെംഗൻ ദയാ 7,2 മെഗാവാട്ട്).[5][6]

വിനോദസഞ്ചാരികളുടെ ആകർഷണം[തിരുത്തുക]

നദിയുടെ ഒരു ഭാഗം 2016 നവംബർ മുതൽ ഗരുട്ട് റീജൻസിയിലെ ബഞ്ചർവാംഗി ജില്ലയിലെ “റിവർ ട്യൂബിംഗ് സിക്കെങ്കൻ” ആയി വികസിപ്പിച്ചെടുത്തു. [7] റിവർ ബോർഡിംഗ് ക്ലാസിന്റെ മധ്യനിരയിലെ പ്രതിബന്ധം പുതിയതായി വരുന്നവർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. Rand McNally, The New International Atlas, 1993.
  2. Ci Kaengan[പ്രവർത്തിക്കാത്ത കണ്ണി] at Geonames.org (cc-by); Last updated 2012-01-17; Database dump downloaded 2015-11-27
  3. 3.0 3.1 3.2 Wisata Cikaengan, Spot River Tubing di Garut[പ്രവർത്തിക്കാത്ത കണ്ണി]. Royjavanis. June 15, 2017.
  4. (in Indonesian) Sungai Cikaengan Garut Selatan[പ്രവർത്തിക്കാത്ത കണ്ണി]. Rendy Komunika. Om Gun. 27 July 2013.
  5. 5.0 5.1 PLN Beli Listrik dari 7 Pembangkit Mikrohidro. Liputan 6. Pebrianto Eko Wicaksono. 24 Mei 2016.
  6. 6.0 6.1 PLTM Andalan Pembangkit EBT Archived 2018-03-11 at the Wayback Machine.. Media Indonesia. Tesa Oktiana, 25 May 2016.
  7. 7.0 7.1 Cikaengan, Spot River Tubing di Garut yang Lagi Hits[പ്രവർത്തിക്കാത്ത കണ്ണി]. Husni Cahya Gumilar. Zona Libur. Diakses 27 Juli 2017.
  8. Peel, M C; Finlayson, B L; McMahon, T A (2007). "Updated world map of the Köppen-Geiger climate classification". Hydrology and Earth System Sciences. 11. doi:10.5194/hess-11-1633-2007. {{cite journal}}: Cite has empty unknown parameter: |1= (help)CS1 maint: unflagged free DOI (link)
  9. "NASA Earth Observations Data Set Index". NASA. 30 January 2016. Archived from the original on 2020-05-10. Retrieved 2019-11-13.
  10. "NASA Earth Observations: Rainfall (1 month - TRMM)". NASA/Tropical Rainfall Monitoring Mission. 30 January 2016. Archived from the original on 2020-05-11. Retrieved 2019-11-13.
  11. Sumber Daya Air Archived 2017-07-30 at the Wayback Machine. - Garut Regency. Accessed 26 July 2017.
  12. Pengungsi akibat Banjir Bandang di Garut Mencapai 1.000 Orang Kristian Erdianto. Kompas.com - 21 Sep 2016.
  13. Data Sungai dan Anak Sungai Archived 2017-05-14 at the Wayback Machine. - Dinas Sumber Daya Air dan Pertambangan Kabupaten Garut. 2015.
"https://ml.wikipedia.org/w/index.php?title=കി_കീൻഗൻ&oldid=3809998" എന്ന താളിൽനിന്ന് ശേഖരിച്ചത്