ബുവാരൻ നദി

Coordinates: 6°11′01″S 106°55′44″E / 6.183590°S 106.928874°E / -6.183590; 106.928874
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുവാരൻ നദി
ജക്കാർത്തയിലെ നദികളുടെയും കനാലുകളുടെയും ഭൂപടത്തിൽ (2012) മധ്യ വലത് ബുവാരൻ നദി ("K. Buaran"),
ബുവാരൻ നദി is located in Java
ബുവാരൻ നദി
Location of the mouth
ബുവാരൻ നദി is located in Indonesia
ബുവാരൻ നദി
ബുവാരൻ നദി (Indonesia)
നദിയുടെ പേര്(കാളി ബുവാരൻ)
മറ്റ് പേര് (കൾ)Kali Boearan
രാജ്യംഇന്തോനേഷ്യ
സംസ്ഥാനംജക്കാർത്ത
Physical characteristics
പ്രധാന സ്രോതസ്സ്ബെകാസി, വെസ്റ്റ് ജാവ
നദീമുഖംബഞ്ചീർ കനാൽ തിമൂർ
6°11′01″S 106°55′44″E / 6.183590°S 106.928874°E / -6.183590; 106.928874
നീളം18.87 km (11.73 mi)

ഇന്തോനേഷ്യയിലെ ബെക്കാസി, പടിഞ്ഞാറൻ ജാവ, പ്രത്യേക തലസ്ഥാന പ്രദേശമായ ജക്കാർത്തയിലെ കിഴക്കൻ ഭാഗങ്ങളിൽ കൂടിയും ഒഴുകുന്ന നദിയാണ് ബുവാരൻ നദി.(Kali Buaran) [1]നദിയുടെ താഴത്തെ പ്രഥമ ഭാഗങ്ങൾ കിഴക്കൻ വെള്ളപ്പൊക്ക കനാലായ "ബഞ്ചീർ കനാൽ തിമൂറി"ലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. ഇത് വടക്കൻ ജക്കാർത്തയിലെ മരുണ്ട, സിലിൻസിംഗ് ജില്ലയിലെ ജാവ കടലിലേക്ക് ഒഴുകുന്നു. [2] ബെകാസി [3]ജക്കാർത്ത നഗരങ്ങളിൽ നദി പതിവായി വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. [4]

ചരിത്രം[തിരുത്തുക]

ബുവാരനും സമീപത്തുള്ള കകുങ് ജതിക്രമാത്ത് എന്നീ രണ്ട് നദികളും ബെകാസിയിൽ നിന്ന് ഒഴുകുകയും പരസ്പരം ബന്ധിപ്പിക്കുകയും മരുണ്ട ജില്ലയിലെ ജക്കാർത്ത ഉൾക്കടലിലേക്ക് കകുങ് ഡ്രെയിൻ വഴിയും നിലവിൽ ബഞ്ചീർ കനാൽ തിമൂർ വഴിയും ഒഴുകുന്നു. മുൻകാലങ്ങളിൽ ഈ മൂന്ന് നദികളും പ്രദേശത്തെ കുടിവെള്ളത്തിനും കൃഷിക്കും ജലം നൽകിയിരുന്നു.[5]

1966 മുതൽ, റിവർ അതോറിറ്റിയുടെ (ബാലൈ ബെസാർ വിലയാ സുങ്കൈ സിറ്ററം; www.bbwscitarum.com) വിവരങ്ങളുടെ അടിസ്ഥാനത്തിൽ, താരം ബരാത്ത് കനാലിലൂടെ കടന്നുപോകുന്ന അല്ലെങ്കിൽ "കാളിമലംഗ്" എന്നറിയപ്പെടുന്ന നാല് നദികളിൽ ഒന്നാണ് ബുവാരൻ. കാളിമലങ്ങിന് 5 മീറ്ററോളം താഴെയാണ് ബുവാരനും ജതിക്രാമത്തും. ഈ കനാൽ കിഴക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് പ്രത്യേകമായി നിർമ്മിച്ച പാലത്തിലൂടെ ബ്യൂറാൻ, ജതിക്രാമത്ത് എന്നിവയിലൂടെ കടന്നുപോകുന്നു.[6]

1990 ആയപ്പോഴേക്കും ആളുകൾക്ക് ബുവാരൻ നദിയിൽ നീന്താനും കുളിക്കാനും കഴിഞ്ഞു. 1993-ൽ എത്തിയപ്പോൾ ഭവന നിർമ്മാണത്തിന്റെ ഫലമായി ചുറ്റുമുള്ള നെൽ‌പാടങ്ങൾ കുറഞ്ഞു. റാഡ്ജിമാൻ സ്ട്രീറ്റിനെയും റാഡിൻ ഇന്റൻ II സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന മേൽപ്പാലം നിർമ്മിച്ചതിനുശേഷം ആ പ്രദേശങ്ങളിൽ വൻ കെട്ടിടങ്ങൾ രൂപാന്തരപ്പെട്ടു. മേൽപ്പാലം ഡ്യുറൻ സാവിറ്റിന്റെയും പുലോഗാഡംഗിന്റെയും പ്രദേശത്തെ ബന്ധിപ്പിക്കുന്നു. പുലോഗാഡൂങ്ങിന്റെ വ്യാവസായിക മേഖലയുടെ സാമീപ്യം കാരണം, കമ്പുംഗ് വറുഡോയോങിലെ വീടുകൾ പെരുകി. നദീതീരത്ത് അർദ്ധ സ്ഥിരമായ കെട്ടിടങ്ങൾ വളരുകയായിരുന്നു. അതിനുശേഷം നദി വൃത്തികെട്ടതും ഇരുണ്ടതുമായി മാറി.[7]

നദി പലപ്പോഴും ചുറ്റുമുള്ള പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പീറ്റർ ജെ കുനുവും അംബോണിലെ പട്ടിമുര സർവകലാശാലയിലെ എച്ച് ലെലോൽറ്ററിയും നടത്തിയ ഗവേഷണത്തിൽ, നഗരത്തിന്റെ വികസനം ജക്കാർത്തയുടെ 85% ഭൂമിയെ വെള്ളക്കെട്ടുള്ള പ്രദേശമാക്കി മാറ്റിയതായി കണ്ടെത്തിയിരുന്നു. ഉപരിതല ജലം ആഗിരണം ചെയ്യാൻ കഴിയാതെ പതിവായി വെള്ളപ്പൊക്കത്തിന് കാരണമായി. ബഞ്ചീർ കനാൽ തിമൂർ എന്ന വെള്ളപ്പൊക്ക നിയന്ത്രണ കനാൽ നിർമ്മിച്ചതാണ് പരിഹാരങ്ങളിലൊന്ന്. [5] കകുങ്, ബുവാരൻ, ജതി ക്രാമാറ്റ്, സണ്ടർ, സിപിനാങ് നദികളുടെ നീരൊഴുക്ക് കനാലിലേക്ക് ഒഴുകുന്നതിനായി മാറ്റി. അതുവഴി വെള്ളപ്പൊക്കം കുറഞ്ഞു. [5] എന്നിരുന്നാലും, ജതിക്രാമത്ത് നദിയുടെ ഒരു ചെറിയ ഭാഗം ഇപ്പോഴും 50 മീറ്റർ നീളത്തിൽ ബുവാരൻ നദിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. [6] ഇത് ബുവാരന്റെ ഒഴുക്കിന് വലിയ മാറ്റമൊന്നും വരുത്തുന്നില്ല. കകുങ് ഡ്രെയിനിലേക്ക് നദി ഒഴുകുന്നതുവരെ കനാലിന് മുമ്പും ശേഷമും വീതി ഏതാണ്ട് തുല്യമാണ്.[6]

ജലശാസ്ത്രം[തിരുത്തുക]

ബുവാരൻ നദിയുടെ നീളം 18.87 കിലോമീറ്ററും (11.73 മൈൽ), വിസ്തീർണ്ണം (ഇന്തോനേഷ്യൻ: ഡെയറ പെംഗളീരൻ സുങ്കൈ) 13 കിലോമീറ്ററും² [8] ശരാശരി ദൈനംദിന മഴ 158 മില്ലിമീറ്ററും, പീക്ക് ഡെബിറ്റ് 50 മീ³ ആണ്.[8]

ഭൂമിശാസ്ത്രം[തിരുത്തുക]

നദി ഒഴുകുന്ന ജാവയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്ത് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് (കോപ്പൻ-ഗൈഗർ കാലാവസ്ഥാ വർഗ്ഗീകരണത്തിൽ അഫ് എന്ന് നാമകരണം ചെയ്തിരിക്കുന്നു). [9] പ്രദേശത്തെ വാർഷിക ശരാശരി താപനില 28. C ആണ്. ഏറ്റവും ചൂടേറിയ മാസം സെപ്റ്റംബറാണ്, ശരാശരി താപനില 31 ഡിഗ്രി സെൽഷ്യസും തണുത്ത താപനില മെയ് മാസം 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും.[10] 3674 മില്ലിമീറ്ററാണ് ശരാശരി വാർഷിക മഴ. ഏറ്റവും ഈർപ്പമുള്ള മാസം ഡിസംബറാണ്. ശരാശരി 456 മില്ലീമീറ്റർ മഴയാണ് ഈ സമയം ലഭിക്കുന്നത്. ഏറ്റവും വരണ്ടകാലാവസ്ഥ സെപ്റ്റംബറാണ്. 87 മില്ലീമീറ്റർ മഴയാണ് ഈ സമയം ലഭിക്കുന്നത്[11].

അവലംബം[തിരുത്തുക]

  1. Kali Buaran - Geonames.org.
  2. (in Indonesian) Wujudkan Wisata Sungai, Kemenpar Dukung Sport Tourism BKT 5K - Nofie Tessar, Liputan6, 13 Sep 2017.
  3. Jakarta, Bekasi, dan Tangerang Masih Rawan Banjir - Alsadad Rudi, Kompas.com - 21 Feb 2017.
  4. Kali Buaran Meluap, Permukiman di Taman Malaka Selatan Tergenang, Robertus Belarminus, Kompas.com - 21 Feb 2017.
  5. 5.0 5.1 5.2 (in Indonesian) Tiga Sungai Menghidupkan Timur Jakarta, Kompas.com - 28 Mei 2016.
  6. 6.0 6.1 6.2 (in Indonesian) Kanal Timur yang Mengubah Alur Sungai. Kompas.com - 24 Mei 2016.
  7. (in Indonesian) Kesadaran Menjaga Sungai yang Semakin Runtuh. Kompas.com - 08 Jun 2016.
  8. 8.0 8.1 (in Indonesian) BBWS Ciliwung Cisadane. Pengendalian Banjir dan Perbaikan Sungai Ciliwung Cisadane (PBPS CC). https://konservasidasciliwung.wordpress.com/kebijakan-tentang-ciliwung/bbws-ciliwung-cisadane/ Archived in Konservasi DAS Ciliwung] - April 2012.
  9. Peel, M C; Finlayson, B L; McMahon, T A (2007). "Updated world map of the Köppen-Geiger climate classification". Hydrology and Earth System Sciences. 11. doi:10.5194/hess-11-1633-2007. {{cite journal}}: Cite has empty unknown parameter: |1= (help)CS1 maint: unflagged free DOI (link)
  10. "NASA Earth Observations Data Set Index". NASA. 30 January 2016. Archived from the original on 2013-08-06. Retrieved 2019-11-16.
  11. "NASA Earth Observations: Rainfall (1 month - TRMM)". NASA/Tropical Rainfall Monitoring Mission. 30 January 2016. Archived from the original on 2019-04-19. Retrieved 2019-11-16.
"https://ml.wikipedia.org/w/index.php?title=ബുവാരൻ_നദി&oldid=3788166" എന്ന താളിൽനിന്ന് ശേഖരിച്ചത്